ഇന്റർഫേസ് /വാർത്ത /Kerala / തെയ്യംകെട്ടിനിടെ കോലധാരി കുഴഞ്ഞുവീണു മരിച്ചു

തെയ്യംകെട്ടിനിടെ കോലധാരി കുഴഞ്ഞുവീണു മരിച്ചു

കോലാധരി കുഴഞ്ഞുവീഴുന്ന ദൃശ്യം മൊബൈൽ ഫോണിൽ പതിഞ്ഞിരുന്നു

കോലാധരി കുഴഞ്ഞുവീഴുന്ന ദൃശ്യം മൊബൈൽ ഫോണിൽ പതിഞ്ഞിരുന്നു

കോലാധരി കുഴഞ്ഞുവീഴുന്ന ദൃശ്യം മൊബൈൽ ഫോണിൽ പതിഞ്ഞിരുന്നു

  • Share this:

കാസർകോട്: തെയ്യം കെട്ടിനിടെ കോലാധാരി കുഴഞ്ഞു വീണു മരിച്ചു.സുള്ള്യക്ക് സമീപം കഡബക, ഇടമംഗലത്ത് ഇന്ന് പുലർച്ചെയാണ് സംഭവം. മുളങ്കിരി സ്വദേശി കാന്തു അജിലയാണ് മരണപ്പെട്ടത്. തെയ്യം കെട്ടിനിടെ ഇയാൾ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻതന്നെ ആശുപത്രി എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണം. കോലാധരി കുഴഞ്ഞുവീഴുന്ന ദൃശ്യം മൊബൈൽ ഫോണിൽ പതിഞ്ഞിരുന്നു.

തെയ്യം അവതരിപ്പിക്കുന്നതിനിടയിൽ കോലാധാരി പെട്ടെന്ന് കുഴഞ്ഞു വീണുവെന്നും ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ലെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.

ദേവന്മാരെ പ്രീതിപ്പെടുത്തുന്നതിനായി ഭക്തർ പരമ്പരാഗതമായി അവതരിപ്പിക്കുന്ന കോല എന്ന മതപരമായ ചടങ്ങിന്റെ ഭാഗമായിരുന്നു നൃത്ത പ്രകടനം. ശിരാദി ദേവതയുടെ കോലം കെട്ടിയാടുന്നതിന് മുന്നോടിയായി ഉള്ളക്കുലു, നാഗബ്രഹ്മ ദേവതകൾക്കുള്ള ആചാരപരമായ തെയ്യംകെട്ടിനിടെയാണ് സംഭവം.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Kasargod, Theyyam