കർഷകരെ ആദരിച്ച് ബാങ്കിൻ്റെ വേറിട്ട ശതാബ്ദി ആഘോഷം
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
അരുവിക്കര ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി അരുവിക്കര പഞ്ചായത്തിലെ കർഷകർക്ക് വേണ്ടി സംഘടിപ്പിച്ച 'ഹരിതമുദ്ര 2025 ' കർഷകസംഗമം ജി സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ബാങ്കിൻ്റെ ശതാബ്ദി ആഘോഷമാണ്. അത് എങ്ങനെ വേറിട്ട തരത്തിൽ ആക്കാമെന്നു ചിന്തിച്ച് നടപ്പിലാക്കിയിരിക്കുകയാണ് അരുവിക്കര ഫാർമേഴ്സ് സഹകരണ ബാങ്ക്. അരുവിക്കര ഗ്രാമപഞ്ചായത്തിലെ കർഷകർക്ക് വേണ്ടി ഹരിത മുദ്ര എന്ന പേരിൽ കർഷകസംഗമം സംഘടിപ്പിക്കുകയും കർഷകരെ ആദരിക്കുകയും ആയിരുന്നു ബാങ്ക് ചെയ്തത്.
അരുവിക്കര ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി അരുവിക്കര പഞ്ചായത്തിലെ കർഷകർക്ക് വേണ്ടി സംഘടിപ്പിച്ച 'ഹരിതമുദ്ര 2025 ' കർഷകസംഗമം ജി സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻ്റ് ശ്രീ വി എസ് സജീവ് കുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മികച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റിനുള്ള ജനമിത്ര പുരസ്‌കാരം നേടിയ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി വി അമ്പിളിയെയും, കാർഷിക രംഗത്തെ മികവിന് ജനനി JLG യിലെ ശ്രീമതി സുചിത്ര രാജീവിനെയും, കാർഷിക രംഗത്ത് പുത്തൻ ആശയങ്ങളിലൂടെ നിരവധി അവാർഡുകൾ കരസ്തമാക്കിയ +1 വിദ്യാർത്ഥി സിജോ ചന്ദ്രനെയും ആദരിച്ചു.
advertisement
കാർഷിക രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ച കർഷകർക്ക് ബാങ്ക് നൽകിയ പ്രോത്സാഹനം വരും നാളുകളിൽ കർഷകർക്ക് പുതിയ നേട്ടങ്ങൾക്ക് അവസരം ഒരുക്കും. ചടങ്ങിൽ നാട്ടുകാരും ജനപ്രതിനിധികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
February 24, 2025 2:11 PM IST