തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ സ്കൂളുകൾക്ക് ചൊവ്വാഴ്ച  അവധി

Last Updated:

ഓണം വാരാഘോഷത്തിൻ്റെ സമാപന ഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ വിപുലമായ ഗതാഗത ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്

News18
News18
തിരുവനന്തപുരം: ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് നാളെ (സെപ്റ്റംബർ 9) അവധി പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്.
കൂടാതെ, നഗരത്തിലെ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ നേരത്തെ അറിയിച്ചിരുന്നു.
ഓണം വാരാഘോഷത്തിൻ്റെ സമാപന ഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ വിപുലമായ ഗതാഗത, സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ് അറിയിച്ചു. നഗരത്തിൽ 1600 പോലീസുകാരെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്.
ഗതാഗത ക്രമീകരണങ്ങൾ
ഘോഷയാത്ര കടന്നുപോകുന്ന കവടിയാർ മുതൽ ഈഞ്ചക്കൽ വരെയുള്ള റോഡിലും നഗരത്തിലെ പ്രധാന റോഡുകളിലും ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ ഗതാഗതം നിയന്ത്രിക്കും.
advertisement
ഘോഷയാത്ര കടന്നുപോകുന്ന വഴികളിൽ വാഹന പാർക്കിങ് അനുവദിക്കില്ല. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും.
നിശ്ചല ദൃശ്യങ്ങൾ ഈഞ്ചക്കൽ ബൈപാസിൽ പ്രവേശിക്കുന്ന സമയത്ത് ഈഞ്ചക്കൽ ഭാഗത്തുനിന്ന് മിത്രാനന്ദപുരം, അട്ടക്കുളങ്ങര ഭാഗങ്ങളിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല.
പ്രധാനപ്പെട്ട റൂട്ട് മാറ്റങ്ങൾ
  • എം.സി. റോഡിൽ നിന്ന് തമ്പാനൂർ, കിഴക്കേക്കോട്ട ഭാഗങ്ങളിലേക്ക്: മണ്ണന്തലയിൽ നിന്ന് കുടപ്പനക്കുന്ന് - പേരൂർക്കട - ശാസ്തമംഗലം - ഇടപ്പഴിഞ്ഞി - എസ്.എം.സി - വഴുതക്കാട് - തൈക്കാട് വഴിയോ, അല്ലെങ്കിൽ പരുത്തിപ്പാറ - മുട്ടട - അമ്പലമുക്ക് - ഊളമ്പാറ - ശാസ്തമംഗലം - ഇടപ്പഴിഞ്ഞി - എസ്.എം.സി - വഴുതക്കാട് - തൈക്കാട് വഴിയോ പോകണം.
  • കഴക്കൂട്ടത്ത് നിന്ന് നഗരത്തിലേക്ക്: ഉള്ളൂർ - മെഡിക്കൽ കോളജ് - കണ്ണമൂല - പാറ്റൂർ - ജനറൽ ഹോസ്പിറ്റൽ - ആശാൻ സ്ക്വയർ - അണ്ടർപാസേജ് - ബേക്കറി ഫ്ലൈഓവർ - പനവിള - തമ്പാനൂർ വഴി പോകണം.
  • കിഴക്കേക്കോട്ടയിൽ നിന്ന് ചാക്കയിലേക്ക്: അട്ടക്കുളങ്ങര - ഈഞ്ചക്കൽ - ചാക്ക വഴി പോകണം.
  • കിഴക്കേക്കോട്ടയിൽ നിന്ന് തമ്പാനൂർ, കരമന, പാപ്പനംകോട് ഭാഗങ്ങളിലേക്ക്: അട്ടക്കുളങ്ങര - കിള്ളിപ്പാലം വഴി പോകണം.
  • തമ്പാനൂരിൽ നിന്ന് കിഴക്കേക്കോട്ടയിലേക്ക്: തമ്പാനൂർ ഫ്ലൈഓവർ - കിള്ളിപ്പാലം വഴി പോകണം.
advertisement
ബസ് സർവീസുകൾ
കിഴക്കേക്കോട്ടയിൽ നിന്ന് സർവീസ് ആരംഭിക്കേണ്ട ബസ്സുകൾ അട്ടക്കുളങ്ങര - മണക്കാട് റോഡിലും അട്ടക്കുളങ്ങര - കിള്ളിപ്പാലം റോഡിലും വരിയായി പാർക്ക് ചെയ്ത് സർവീസ് നടത്തണം.
റെയിൽവേ സ്റ്റേഷനിലേക്കും വിമാനത്താവളത്തിലേക്കും പോകുന്ന യാത്രക്കാർ യാത്രാസമയം മുൻകൂട്ടി ക്രമീകരിക്കണമെന്ന് പോലീസ് നിർദേശിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ സ്കൂളുകൾക്ക് ചൊവ്വാഴ്ച  അവധി
Next Article
advertisement
നേപ്പാളിലെ ജെൻ സി പ്രതിഷേധത്തിൽ 14 പേർ കൊല്ലപ്പെട്ടു; സോഷ്യൽ മീഡിയ നിരോധനം പിൻവലിക്കാനൊരുങ്ങി സർക്കാർ
നേപ്പാളിലെ ജെൻ സി പ്രതിഷേധത്തിൽ 14 പേർ കൊല്ലപ്പെട്ടു; സോഷ്യൽ മീഡിയ നിരോധനം പിൻവലിക്കാനൊരുങ്ങി സർക്കാർ
  • കാഠ്മണ്ഡുവിൽ ജെൻ സി യുവാക്കളുടെ പ്രതിഷേധത്തിൽ 14 പേർ കൊല്ലപ്പെടുകയും 87 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

  • സോഷ്യൽ മീഡിയ നിരോധനം പുനഃപരിശോധിക്കാനുള്ള ചർച്ചകൾ സർക്കാർ നടത്തിവരികയാണെന്ന് വക്താവ് അറിയിച്ചു.

  • പ്രതിഷേധത്തിനിടെ ബൈക്കുകളും പ്രധാനമന്ത്രിയുടെ കോലവും കത്തിച്ചു, ഗേറ്റുകൾ തകർക്കാൻ ശ്രമം.

View All
advertisement