കർഷകർക്കും നാട്ടുകാർക്കും ആശ്വാസമായി എലിയാവൂർ മാർക്കറ്റും മാവേലി സ്റ്റോറും പ്രവർത്തനം തുടങ്ങി
- Reported by:Athira Balan A
- local18
- Published by:Gouri S
Last Updated:
ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഔദ്യോഗികമായി ഈ സ്ഥാപനങ്ങൾ നാടിന് സമർപ്പിച്ചു.
ഓണക്കാലത്ത് നാടിന് പുത്തൻ പ്രതീക്ഷ നൽകി, ജി. സ്റ്റീഫൻ എം.എൽ.എയുടെ നിയോജക മണ്ഡല ആസ്തി വികസന പദ്ധതിയിൽ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച എലിയാവൂർ മാർക്കറ്റ് കെട്ടിടവും, അവിടെ പ്രവർത്തനം ആരംഭിക്കുന്ന സപ്ലൈകോ മാവേലി സ്റ്റോറും യാഥാർത്ഥ്യമായി. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഔദ്യോഗികമായി ഈ സ്ഥാപനങ്ങൾ നാടിന് സമർപ്പിച്ചു. പുതിയ മാർക്കറ്റ് കെട്ടിടം പ്രദേശത്തെ കർഷകർക്കും ചെറുകിട വ്യാപാരികൾക്കും വലിയ സഹായമാകും.
ഒപ്പം, മാവേലി സ്റ്റോർ വഴി അവശ്യസാധനങ്ങൾ സബ്സിഡി നിരക്കിൽ ലഭ്യമാവുന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാകും. ചടങ്ങിൽ അധ്യക്ഷത വഹിച്ച എംഎൽഎ ജി. സ്റ്റീഫൻ, വികസനത്തിൻ്റെ ഒരു പുതിയ കാലഘട്ടത്തിലൂടെയാണ് നമ്മുടെ നാട് കടന്നുപോകുന്നതെന്ന് പറഞ്ഞു. മുൻപെങ്ങും കാണാത്ത തരത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകി ഒട്ടനവധി പദ്ധതികളാണ് സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. പ്രാദേശിക വികസനത്തിൻ്റെ ഇത്തരം ചെറിയ കാൽവെപ്പുകൾ ജനജീവിതത്തിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്.
ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ഉഴമലയ്ക്കൽ പഞ്ചായത്ത് പ്രസിഡൻ്റ് ജെ. ലളിത, ത്രിതല പഞ്ചായത്തുകളിലെ മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ഉദ്യോഗസ്ഥ പ്രതിനിധികൾ, നാട്ടുകാർ എന്നിവർ ഈ സംരംഭത്തിന് വലിയ പിന്തുണ അറിയിച്ചു. എലിയാവൂർ പ്രദേശത്തിൻ്റെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിന് ഈ പദ്ധതി ഒരു മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Sep 02, 2025 4:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കർഷകർക്കും നാട്ടുകാർക്കും ആശ്വാസമായി എലിയാവൂർ മാർക്കറ്റും മാവേലി സ്റ്റോറും പ്രവർത്തനം തുടങ്ങി










