തമിഴ് ശൈലിയിലെ നിർമ്മിതി, വിശ്വാസങ്ങൾക്കപ്പുറം മനം നിറയ്ക്കുന്ന ഗാന്ധാരിയമ്മൻ കോവിൽ
- Reported by:Athira Balan A
- local18
- Published by:Gouri S
Last Updated:
കാലഭൈരവ പ്രതിഷ്ഠയുള്ള അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നായ ഗാന്ധാരി അമ്മൻ കോവിലിന്‍റെ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം.
നിർമ്മിതിയിലെ സവിശേഷത കൊണ്ടും വിശ്വാസങ്ങൾ കൊണ്ടും സമ്പന്നമാണ് തിരുവനന്തപുരം നഗരത്തിലെ ക്ഷേത്രങ്ങൾ. ശ്രീപത്മനാഭസ്വാമി ക്ഷേത്രവും ആറ്റുകാൽ ക്ഷേത്രവും ആഴിമലയും ഒക്കെ പ്രശസ്തിയുടെ നെറുകയിലേക്ക് ഉയരുമ്പോൾ തിരുവനന്തപുരത്തിന്‍റെ ആത്മീയ മുഖം വരച്ചുകാട്ടുന്ന ധാരാളം ആരാധനാലയങ്ങൾ കൂടി ഈ നഗരത്തിൽ ഉണ്ട്. അത്തരത്തിലൊന്നാണ് തമ്പാനൂരിനടുത്തുള്ള ഗാന്ധാരി അമ്മൻ കോവിൽ. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷൻ, ബസ് സ്റ്റേഷൻ ഒക്കെ വളരെ അടുത്താണ്. സെക്രട്ടറിയേറ്റില്‍ നിന്നും നടന്നു പോകാവുന്ന ദൂരം.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തോളം തന്നെ പഴക്കം ഈ ക്ഷേത്രത്തിന് ഉണ്ടെന്നാണ് പഴമക്കാരുടെ അവകാശവാദം. അതിമനോഹരമായ നിർമിതിയാണ് ഈ ക്ഷേത്രത്തിൻ്റേത് എന്ന് പറയാതിരിക്കാൻ വയ്യ. വടക്കോട്ട് ദർശനമായിട്ടാണ് ഗാന്ധാരിയമ്മൻ വിഗ്രഹം ഇരിക്കുന്നത്. സംഗീത പ്രിയയായ ദേവിയായതിനാലാണ് ഗാന്ധാരി എന്ന പേര് വന്നത് എന്ന് പറയപ്പെടുന്നുണ്ട്. എന്നാൽ പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ നിര്‍മ്മാണത്തിന് ഗാന്ധാര ദേശത്ത് നിന്നും വന്ന കൊത്തുപണിക്കാരില്‍ ചിലര്‍ താമസിച്ചത് ഈ ക്ഷേത്രത്തിനടുത്തായതുകൊണ്ട് ആണ് ക്ഷേത്രത്തിന്‍റെ പേര് ഗാന്ധാരി അമ്മന്‍ എന്നായത് എന്നും പറയുന്നു.
advertisement

ഗാന്ധാരി അമ്മൻ കോവിൽ
തമിഴ് ശൈലിയിലുള്ള ക്ഷേത്രനിർമ്മിതിയും അതിമനോഹരമായ ഗോപുരവും ഒക്കെ വിശ്വാസികളെ മാത്രമല്ല ഇതുവഴി യാത്ര ചെയ്യുന്നവരായ ഏതൊരു വ്യക്തിയെയും ആകർഷിക്കുന്ന വിധത്തിലാണ്. കാലഭൈരവ പ്രതിഷ്ഠയുള്ള അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നു കൂടിയാണ് ഗാന്ധാരി അമ്മൻ കോവിൽ.
ഇവിടുത്തെ ചിത്ര പൗർണമി ഉത്സവം വളരെ പ്രശസ്തമാണ്. എല്ലാ ചൊവ്വാഴ്ച ദിവസങ്ങളിലും രാഹുകാല പൂജയും ക്ഷേത്രത്തിൽ നടന്നുവരുന്നുണ്ട്. ഉമാമഹേശ്വര പൂജയും സ്വയംവര പുഷ്പാഞ്ജലിയും ഇവിടെ നേര്‍ച്ചയായി നടത്തി വരുന്നു. വൃഷ്ചികമാസത്തില്‍ 41 ദിവസം വരെ ചിറപ്പ് മഹോത്സവം ഉണ്ട്. ഗണപതിയെയും നാഗ ദൈവങ്ങളെയും മറ്റ് ഉപദേവതകളെയും ഇവിടെ ആരാധിച്ചു വരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Sep 20, 2024 1:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
തമിഴ് ശൈലിയിലെ നിർമ്മിതി, വിശ്വാസങ്ങൾക്കപ്പുറം മനം നിറയ്ക്കുന്ന ഗാന്ധാരിയമ്മൻ കോവിൽ










