എന്ത് സംശയവും ചോദിക്കാം... പക്ഷേ എന്നോടല്ല... ; ബുക്ക്സ്റ്റോർ ഉടമ തന്നെ ഞെട്ടിച്ച അനുഭവം പങ്കുവെച്ച് ഹരി പത്തനാപുരം

Last Updated:

തിരുവനന്തപുരം ജില്ലയുടെ സവിശേഷതകൾ ഒന്നാണ് തെരുവോരങ്ങളെ നിറയുന്ന പുസ്തക കച്ചവടം. തിരുവനന്തപുരം ആയുർവേദ കോളേജിന് മുന്നിലുള്ള പുസ്തക കടയിൽ നിന്നും തനിക്കുണ്ടായ അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹരി പത്തനാപുരം.

ഹരി പത്തനാപുരം, റോഡ് അരികിലെ പുസ്തക കടയിൽ
ഹരി പത്തനാപുരം, റോഡ് അരികിലെ പുസ്തക കടയിൽ
തിരുവനന്തപുരം ജില്ലയുടെ സവിശേഷതകൾ ഒന്നാണ് തെരുവോരങ്ങളെ നിറയുന്ന പുസ്തക കച്ചവടം. പഴയതും അധികം ഉപയോഗിച്ചിട്ടില്ലാത്തതുമായ ഏതു പുസ്തകങ്ങളും ഇവിടെ വാങ്ങാനാകും. തിരുവനന്തപുരം ആയുർവേദ കോളേജിന് മുന്നിലുള്ള പുസ്തക കടയിൽ നിന്നും തനിക്കുണ്ടായ അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹരി പത്തനാപുരം. ജ്യോതിഷനും സോഷ്യൽ മീഡിയ-ടെലിവിഷൻ സാന്നിധ്യം കൊണ്ടും സുപരിചിതനായ ഹരി പത്തനാപുരം തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനുഭവം പങ്കുവെച്ചത്.
പുസ്തക വില്പനക്കാരനായ സിദ്ദീഖിന് ഓരോ എഴുത്തുകാരെ പറ്റിയും പുസ്തകങ്ങളെ പറ്റിയുമുള്ള അഗാധമായ അറിവാണ് ഹരി പത്തനാപുരം തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കൗതുകത്തോടെ പങ്കുവെച്ചത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം ഇങ്ങനെ :
“Paulo Coelho യുടെ ഏത് പുസ്തകത്തെ കുറിച്ചും ചോദിക്കൂ. .ഉടൻ മറുപടി കിട്ടും
ബ്രിട്ടീഷ് എഴുത്തുകാരിയായ ജെ.കെ. റൗളിംഗ് എഴുതിയ ഏഴു പുസ്തകങ്ങളടങ്ങിയ സാങ്കല്പിക മാന്ത്രിക നോവൽ പരമ്പരയായ ഹാരി പോട്ടറിന്റെ ഏത് ഭാഗവും ചോദിക്കൂ. .തെറ്റില്ലാതെ പറയും
advertisement
William Shakespeare  ന്റെയോ
James Patterson
Charles Dickens
Arundhati Roy
Ruskin Bond
Chetan Bhagat
Meera Bhai എന്നിവരുടെയൊക്കെ പുസ്‌കങ്ങൾ കാണാപാഠമാണ്. ..
പുസ്തകവുമായി ബന്ധപ്പെട്ട എന്ത് സംശയവും നിങ്ങൾക്ക് ചോദിക്കാം. .
എന്നോടല്ല..
എന്റെ അടുത്ത് നിൽക്കുന്ന ആ സിദ്ദിഖിനോട് അദ്ദേഹമാണ് അവിടെ ബുക്ക്‌ എടുത്ത് നൽകുന്നത് ...
തിരുവനന്തപുരം ആയുർവേദ കോളേജിനു അടുത്തുള്ള റോഡ് വക്കിലെ പുസ്തക കടയിൽ നിന്നാണ് ഞാൻ പുസ്തകം വാങ്ങാറുള്ളത്. .നിങ്ങളും ട്രൈ ചെയ്യൂ.”
advertisement
തിരുവനന്തപുരത്തെ ഈ കുഞ്ഞു ബുക്ക്‌ഷോപ്പ് പോലുള്ള ശാന്തമായ കോണുകളിൽ, പുസ്തകങ്ങളോടും അവയുടെ ഉത്ഭവത്തോടും ആവേശത്തോടെ ഇടപഴകുന്ന സിദ്ദിഖിനെ പോലുള്ള ശ്രദ്ധേയരായ വ്യക്തികളെ നാം പലപ്പോഴും അപ്രതീക്ഷിതമായി കണ്ടുമുട്ടാം.
ഏറ്റവും സർവ്വസാധാരണമായ ദൈനദിന ക്രമീകരണങ്ങളിൽ നിന്ന് നമ്മുടെ ജീവിതത്തെ സമ്പന്നമാക്കുന്ന, കുളിർമയേകുന്ന, എന്നാൽ നാം പലപ്പോഴും തിരക്കുകളിൽ മറക്കുന്ന പുസ്തകത്താളുകളുടെയും അറിവിൻ്റെയും നറുമണം ഓർമ്മിക്കുന്നതാണ് ഇത്തരം മനുഷ്യർ. ചില അപ്രതീക്ഷിത കഴിവുകളെയും അസാധാരണ മനുഷ്യരും ഈ കണ്ടുമുട്ടലുകളെ എന്നും ഓർമ്മിപ്പിക്കുന്നു.
പുസ്തകങ്ങളുടെയും അറിവിൻ്റെയും ലോകത്തെ അത്രമേൽ സ്നേഹിക്കുന്നവർക്കെ, ഓരോ താളും ജ്ഞാനത്തിൻ്റെ ഒരു പ്രപഞ്ചത്തിലേക്കുള്ള ഒരു വാതിലായി തോന്നൂ.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
എന്ത് സംശയവും ചോദിക്കാം... പക്ഷേ എന്നോടല്ല... ; ബുക്ക്സ്റ്റോർ ഉടമ തന്നെ ഞെട്ടിച്ച അനുഭവം പങ്കുവെച്ച് ഹരി പത്തനാപുരം
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement