പുതിയ കാഴ്ചകൾ തേടി അമ്പൂരി കുമ്പിച്ചൽ കടവിലേക്ക് ഒരു യാത്ര
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
അമ്പൂരിയിലെ കുമ്പിച്ചൽ കടവ് സോഷ്യൽ മീഡിയ റീലുകളിൽ ട്രെൻഡിങ് ആയതിനുശേഷം ഇത് അന്വേഷിച്ച് എത്തുന്നവർ ഏറെയാണ്. പ്രാദേശികമായി അറിയപ്പെടുന്ന ഒരു വിനോദസഞ്ചാര കേന്ദ്രം ആയി ഈ കടവ് നിലനില്ക്കുന്നു.
അമ്പൂരി എന്ന അതിമനോഹരമായ മലയോര ഗ്രാമം അനുദിനം തിരുവനന്തപുരം ജില്ലയുടെ ടൂറിസം ഭൂപടത്തിൽ വളർന്നുകൊണ്ടിരിക്കുകയാണ്. അമ്പൂരിയിലെ കാഴ്ചകൾ അനവധിയാണ്. അത്തരത്തിൽ പരിചയപ്പെടേണ്ട ഒരു ഇടമാണ് അമ്പൂരിയിലെ കുമ്പിച്ചൽ കടവ്.

കുമ്പിച്ചല്‍ കടവ്
ആറിന്‍റെ മനോഹരമായ ദൃശ്യഭംഗിയിൽ മലയോര ഗ്രാമങ്ങളും ആദിവാസി ഊരുകളും നെയ്യാർ ഡാം റിസർവോയറും മറ്റ് മനോഹരമായ വിദൂര ദൃശ്യങ്ങളും എല്ലാം കോർത്തിണക്കിയിരിക്കുന്നു. കടവിനു കുറുകെയുള്ള പാലം ആദിവാസി ഊരുകളെ അമ്പൂരിയുമായി ബന്ധിപ്പിക്കുന്നു. കാരിക്കുഴി കടത്ത് കടവ് എന്നും ഈ കടവ് അറിയപ്പെടുന്നു.
കുമ്പിച്ചല്‍ കടവില്‍ ഒരു ദ്വീപുണ്ട്. ദ്വീപില്‍ മനുഷ്യവാസം ഇല്ല എന്നാണ് പറയപ്പെടുന്നത്. തോണി കേറി അക്കരെ എത്തിയാല്‍ അല്‍ഫോന്‍സാമ്മയുടെ കുരിശടി കാണാം. ഒരു കിലോമീറ്ററിനപ്പുറം അല്‍ഫോന്‍സാമ്മയുടെ പേരില്‍ നിര്‍മ്മിച്ച കേരളത്തിലെ ആദ്യ പള്ളിയും ഉണ്ട്.
advertisement

അല്‍ഫോന്‍സാമ്മയുടെ കുരിശടി
മുൻപ് ഈ കടവിലൂടെയുള്ള തോണിയാത്ര ആസ്വദിക്കാൻ നിരവധി പേരാണ് എത്തിയിരുന്നത്. എന്നാൽ ഇന്ന് കടവിന്‍റെ കാഴ്ചകൾ ആസ്വദിക്കുക എന്നതിനപ്പുറം അമ്പൂരിയിലെ ഭക്ഷണത്തിന്‍റെ രുചി ആസ്വദിക്കുക എന്നതും കൂടി എത്തുന്നവരുടെ ലക്ഷ്യമാണ്. കുമ്പിച്ചൽ കടവ് സോഷ്യൽ മീഡിയ റീലുകളിൽ ട്രെൻഡിങ് ആയതിനുശേഷം ഇത് അന്വേഷിച്ച് എത്തുന്നവരും കുറവല്ല.
അമ്പൂരിയിലെ ദ്രവ്യ പാറയുടെ അത്രയും പോപ്പുലർ അല്ല കുമ്പിച്ചൽ കടവെങ്കിലും പ്രാദേശികമായി അറിയപ്പെടുന്ന ഒരു വിനോദസഞ്ചാര കേന്ദ്രം ആയി ഈ കടവ് നിലനില്ക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 24, 2024 2:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
പുതിയ കാഴ്ചകൾ തേടി അമ്പൂരി കുമ്പിച്ചൽ കടവിലേക്ക് ഒരു യാത്ര