പിരപ്പമൺകാട് ഓണക്കാഴ്ചയിൽ വിരുന്നുകാരെ വരവേൽക്കാൻ മഹാബലിയും പൂമാടൻ തെയ്യവും
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
ആളുകളുടെ വരവേറിയതോടുകൂടി ഓണാഘോഷത്തെ വേറിട്ടൊരു രീതിയിലേക്ക് മാറ്റിപ്പണിഞ്ഞിരിക്കുകയാണ് പാടശേഖരസമിതി.
വയൽക്കര മറികടന്ന് ഇപ്പുറത്തേക്ക് എത്തുന്ന ഓണക്കാലത്തിനെ വരവേൽക്കാൻ ചെണ്ടുമല്ലി കൊണ്ടാട്ടം ഒരുങ്ങുന്നു. പിരപ്പമൺ കാടിലാണ് വേറിട്ട ഈ ഓണക്കാഴ്ച ഒരുങ്ങുന്നത്. തുമ്പപ്പൂവും മുക്കൂറ്റിയും നിറഞ്ഞ വയലോരത്തെ പേരറിയ പൂക്കൾക്കൊപ്പം ഓണത്തിൻ്റെ നറുനിലാവ് പരത്തി മാവേലിയും പൂമാടൻ തെയ്യവും കാവൽ നിൽക്കുന്നു.
പിരപ്പൻ കാടിലെ ചെണ്ടുമല്ലി പാടശേഖരവും നദിക്കരയും ഒക്കെ ഓണക്കാലത്തെ വരവേൽക്കാനുള്ള ആവേശത്തിലായിരുന്നു. ഇതിനോടകം തന്നെ ജില്ലയിലെ പ്രധാനപ്പെട്ട സെൽഫി പോയിൻ്റും, വിവാഹ, ഓണക്കാല ഫോട്ടോഷൂട്ടുകളുടെയും ഒക്കെ വേദിയാണ് പിരപ്പമൺകാട് പാടശേഖരം.
ആളുകളുടെ വരവേറിയതോടുകൂടി ഓണാഘോഷത്തെ വേറിട്ടൊരു രീതിയിലേക്ക് മാറ്റിപ്പണിഞ്ഞിരിക്കുകയാണ് പാടശേഖരസമിതി. പൂമാടൻ തെയ്യവും മഹാബലിയും ഒക്കെ വിരുന്നുകാരെ വരവേൽക്കാൻ പാടത്ത് കാത്തിരിക്കും. ഓണപ്പൂക്കൾ നിറഞ്ഞ പാടമുറ്റത്തേക്ക് വിരുന്നെത്തുന്ന വയൽക്കിളികളെ പോലെ സഞ്ചാരികൾ ഇവിടേക്ക് ഒഴുകി എത്തുകയാണ്. ഇവർക്കായി സെൽഫി മത്സരവും മറ്റു ഫോട്ടോഷൂട്ട് മത്സരങ്ങളും ഒക്കെ സംഘടിപ്പിക്കുന്നുണ്ട്. പോയ കാലത്തിൻ്റെ ഓർമ്മകൾ പേറുന്ന കലാരൂപങ്ങൾ എല്ലാം ഇവിടെ അണിനിരക്കും. വിശ്രമിക്കാനായി വയൽക്കരയിൽ ഇരിപ്പിടങ്ങളും ഓലക്കുടിലുകളും ഉണ്ട്. ഈ ഓണക്കാലത്ത് പിരപ്പമൺകാടിൻ്റെ ഹരിതാഭം ആസ്വദിക്കാൻ നിങ്ങൾക്കും അവസരമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
September 05, 2025 2:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
പിരപ്പമൺകാട് ഓണക്കാഴ്ചയിൽ വിരുന്നുകാരെ വരവേൽക്കാൻ മഹാബലിയും പൂമാടൻ തെയ്യവും