advertisement

തിരുവനന്തപുരത്തിൻ്റെ ആദ്യത്തെ ഷോപ്പിംഗ് മാൾ

Last Updated:

ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ മാൾ എന്ന നിലയിൽ, മാൾ ഓഫ് ട്രാവൻകൂർ പരിസ്ഥിതി സൗഹൃദ അന്തരീക്ഷത്തിനായി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

മാൾ ഓഫ് ട്രാവൻകൂർ
മാൾ ഓഫ് ട്രാവൻകൂർ
തിരുവനന്തപുരത്തെ ആദ്യത്തെ ഷോപ്പിംഗ് മാൾ. മാൾ ഓഫ് ട്രാവൻകൂർ എന്നറിയപ്പെടുന്ന മലബാർ ഗ്രൂപ്പിൻ്റെ ഷോപ്പിംഗ് മാൾ ആണ് തലസ്ഥാന നഗരിയിൽ ഇടം നേടിയ ആദ്യ ഷോപ്പിംഗ് മാൾ. സാംസ്കാരികപരമായും ചരിത്രപരമായും നിരവധി സവിശേഷതകളുള്ള നഗരമാണ് തിരുവനന്തപുരം എങ്കിലും ഷോപ്പിംഗ് മാളുകൾ ഇവിടെ കുറവാണ്. അങ്ങനെയാണ് തിരുവനന്തപുരത്തിൻ്റെ ആദ്യത്തെ ഷോപ്പിംഗ് മാൾ ആയ മാൾ ഓഫ് ട്രാവൻകൂർ വരുന്നത്. മലബാർ ഗ്രൂപ്പ് 2014 ലാണ് മാളിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. 2018ൽ ഷോപ്പിംഗ് മാൾ യാഥാർഥ്യമായി.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ദേശീയപാത 66 ലാണ് മാൾ ഓഫ് ട്രാവൻകൂർ സ്ഥിതി ചെയ്യുന്നത്. നാല് നിലകളുള്ള ഈ ഷോപ്പിംഗ് മാൾ ലുലു മാൾ കഴിഞ്ഞാൽ തിരുവനന്തപുരത്ത് ഏറ്റവും വലിയ രണ്ടാമത്തെ ഷോപ്പിംഗ് മാൾ ആണ്. നാലു നില കൾ ഉള്ള ഏഴു ലക്ഷം ചതുരശ്ര അടി വലിപ്പമുള്ള ഈ മാൾ ലുലു മാൾ വരുന്നതിന് മുൻപ് തിരുവനന്തപുരത്തിൻ്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നു കൂടിയായിരുന്നു.
ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ മാൾ എന്ന നിലയിൽ, മാൾ ഓഫ് ട്രാവൻകൂർ പരിസ്ഥിതി സൗഹൃദ അന്തരീക്ഷത്തിനായി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മാളിൻ്റെ മുൻഭാഗത്ത് 70% മതിലും ഉൾക്കൊള്ളുന്ന ഒരു വെർട്ടിക്കൽ ഗാർഡൻ ഉണ്ട്. ഓരോ ദിവസവും 2.5 ടൺ മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള മൂന്ന് ജൈവ മാലിന്യ കൺവെർട്ടറുകൾ മാളിൽ ഉണ്ട്. മറ്റ് മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി, പ്രതിദിനം മൂന്ന് ലക്ഷം ലിറ്റർ മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള മലിനജല സംസ്കരണ പ്ലാൻ്റും മാളിൽ സജ്ജമാണ്.
advertisement
സിനിപോളിസിൻ്റെ ഒരു വി ഐ പി സ്‌ക്രീൻ, ഹൈപ്പർ മാർക്കറ്റ്, ജ്വല്ലറി ഷോറൂമുകൾ, ഇലക്ട്രോണിക്‌സ്, ഗൃഹോപകരണ ഷോറൂം, ജീവിതശൈലി ഉൽപ്പന്നങ്ങൾ, ഒരു ഫുഡ് കോർട്ട്, 11 ഇൻഡോർ റൈഡുകളുള്ള ഒരു വലിയ വിനോദ കേന്ദ്രം, ഒരു 9D തിയേറ്റർ, 60 വീഡിയോ കിയോസ്‌ക്കുകൾ, 1.5 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു ജോഗിംഗ് ട്രാക്ക്, ഏകദേശം 1000 കാറുകൾ, 1200 ഇരുചക്രവാഹനങ്ങൾ പാർക്കിംഗ് സൗകര്യം എന്നിവയും മാളിലെ ചില സൗകര്യങ്ങളാണ്. മാളിൽ ആസാദ് സ്റ്റാർ, ചായ് ചായ്, നാഗാസ്, കെഎഫ്‌സി, മക്‌ഡൊണാൾഡ്‌സ്, ബർഗർ കിംഗ്, ബാസ്‌കിൻ റോബിൻസ്, ഹാജി അലി, കെവൻ്റർസ്, ചിക്കിംഗ്, ഗ്രീൻ, ഫുജിയാൻ എക്‌സ്‌പ്രസ് തുടങ്ങിയ നിരവധി കടകളുമുണ്ട്.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
തിരുവനന്തപുരത്തിൻ്റെ ആദ്യത്തെ ഷോപ്പിംഗ് മാൾ
Next Article
advertisement
32കാരനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം മുറിച്ചെടുത്ത് റോഡിലുപേക്ഷിച്ചു
32കാരനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം മുറിച്ചെടുത്ത് റോഡിലുപേക്ഷിച്ചു
  • മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ 32കാരനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി ക്രൂരമായി ആക്രമിച്ചു

  • മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ജനനേന്ദ്രിയം മുറിച്ചെടുത്ത് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉപേക്ഷിച്ചു

  • സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുമ്പോൾ പ്രദേശവാസികൾ പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ടു

View All
advertisement