• HOME
 • »
 • NEWS
 • »
 • kerala
 • »
 • ‘കോവിഡ് കാലത്ത് നഗരസഭയുടെ കരുതൽ; ശാന്തി കവാടത്തിൽ ഗ്യാസ് ശ്മശാനം തയാർ’; വിവാദമായതോടെ പോസ്റ്റ് മുക്കി തിരുവനന്തപുരം മേയര്‍

‘കോവിഡ് കാലത്ത് നഗരസഭയുടെ കരുതൽ; ശാന്തി കവാടത്തിൽ ഗ്യാസ് ശ്മശാനം തയാർ’; വിവാദമായതോടെ പോസ്റ്റ് മുക്കി തിരുവനന്തപുരം മേയര്‍

വിവാദമായതിന് പിന്നിലെ ആര്യ പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും ഇതിന്റെ സ്ക്രീൻഷോട്ടുകൾ ഇപ്പോഴും പ്രചരിക്കുകയാണ്.

ആര്യാ രാജേന്ദ്രൻ

ആര്യാ രാജേന്ദ്രൻ

 • Share this:
  തിരുവനന്തപുരം: കോവിഡ് കാലത്ത് നഗരസഭ ജനങ്ങളോട് കാട്ടിയ കരുതൽ ഒടുവിൽ മേയർ ആര്യാ രാജേന്ദ്രന് തന്നെ പുലിവാലായി. ശാന്തികവാടത്തിൽ ഗ്യാസ് ശ്മശാനം ഉദ്ഘാടനം ചെയ്തതു സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റാണ് മേയർക്ക് വിനയായത്. വിവാദമായതിന് പിന്നിലെ ആര്യ പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും ഇതിന്റെ സ്ക്രീൻഷോട്ടുകൾ ഇപ്പോഴും പ്രചരിക്കുകയാണ്. മേയർക്കെതിരായ ട്രോളുകളും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്.

  കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ തൈക്കാട് ശാന്തികവാടത്തിൽ പുതിയ ശ്യാസ് ശ്മശാനം പ്രവർത്തനം ആരംഭിച്ചെന്നും അതിന്റെ ഉദ്ഘാടനം നിർവഹിക്കുന്ന ചിത്രങ്ങളുമാണ് മേയർ പങ്കിട്ടത്.

  Also Read കുറഞ്ഞ വിലയിൽ മരുന്ന് ലഭിക്കുന്ന എസ്എടി ഡ്രഗ് ഹൗസ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ പൂട്ടിച്ചു

  ‘രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തൈക്കാട് ശാന്തികവാടത്തിൽ യുദ്ധകാല അടിസ്ഥാനത്തിൽ നിർമാണം പൂർത്തീകരിച്ച ആധുനിക ഗ്യാസ് ശ്മശാനം ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചു. നിലവിൽ ശാന്തികവാടത്തിൽ വൈദ്യുതി, ഗ്യാസ്, വിറക് എന്നീ സംവിധാനങ്ങളാണ് ശവസംസ്ക്കാരത്തിനായി ഉള്ളത്.’ ഇതായിരുന്നു മേയർ പങ്കുവച്ച പോസ്റ്റ്.

  മേയർക്കെതിരെ സ്വന്തം പാർട്ടിയുടെ അണികളിൽ നിന്നു പോലും  രോഷം ഉയർന്നതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാൽ ഇതിനോടകം സൈബർ ഇടങ്ങളിൽ മേയറുടെ ഈ വാക്കുകൾ വിമർശനത്തിന്റെ ചൂടറിയുകയാണ്.

  നേരത്തെ തിരുവനന്തപുരം മെഡിക്കൽ കൊളേജ് വളപ്പിലുള്ള എസ്എടി താൽക്കാലിക മരുന്ന് വിതരണ കേന്ദ്രം മേയർ നേരിട്ടെത്തി പൂട്ടിച്ചതും വിവാദമായിരുന്നു. തിരുവനന്തപുരത്ത് ഏറ്റവും വിലകുറച്ച് മരുന്നുകളും, മെഡിക്കൽ ഉപകരണങ്ങളും വിൽക്കുന്ന സ്ഥലമാണ് എസ്എടി ഡ്രഗ് ഹൗസ്. 10 രൂപയ്ക്ക് N95 മാസ്കും, രണ്ട് രൂപയ്ക്ക് സർജിക്കൽ മാസ്കും അടക്കം ലഭിച്ചിരുന്ന സ്ഥലമാണിത്. കോർപറേഷൻ വിശ്രമകേന്ദ്രത്തിനായി എസ്എടി ആശുപത്രിയിൽ നിർമ്മിച്ച കെട്ടിടത്തിൽ, താൽക്കാലികമായി മരുന്ന് വിതരണ കേന്ദ്രം പ്രവർത്തിച്ചതിനാണ് മേയറുടെ നടപടി.

  Also Read തിരുവനന്തപുരത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

  എസ്എടി ഡ്രഗ് സെന്ററിന്റെ കെട്ടിട നിർമ്മാണം നടക്കുന്നതിനാലാണ് താൽക്കാലിക കേന്ദ്രത്തിലേയ്ക്ക് മരുന്ന് വിതരണം മാറ്റിയത്. കോർപറേഷന് നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന ആശുപത്രിയ്ക്കകത്തെ വിശ്രമ കേന്ദ്രത്തിലേയ്ക്കാണ് താൽക്കാലികമായി മരുന്നുകൾ മാറ്റിയത്. ആദ്യം കോർപറേഷൻ കൗൺസിലർ ഡി. ആർ. അനിൽ നേരിട്ടെത്തി മരുന്ന് വിതരണം വിശ്രമ കേന്ദ്രത്തിൽ നിന്ന് മാറ്റണമെന്ന് അറിയിച്ചു. പിന്നാലെ മേയറെയും കൂട്ടി കൗൺസിലർ എത്തി, താൽക്കാലിക കെട്ടിടത്തിലെ ഡ്രഗ് ഹൗസ് പൂട്ടി താക്കോലുമായി പോയി.
   കോർപറേഷൻ നിർമ്മിച്ച് നൽകിയ കെട്ടിടമാണെങ്കിലും അതിന്റെ ഉപയോഗം തീരുമാനിക്കേണ്ടത് ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവരാണ്. ഡ്രഗ് ഹൗസ് കെട്ടിടം നിർമ്മാണത്തിലിരിക്കുന്നതിനാൽ സൂപ്രണ്ട് ഡോക്ടർ സന്തോഷ് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് ഡ്രഗ് ഹൗസിന്റെ പ്രവർത്തനം വിശ്രമകേന്ദ്രത്തിലേയ്ക്ക് മാറ്റിയത്. കോവിഡ് കൂടിയാൽ കൂടുതൽ കിടക്കൾ ഇവിടെ ഇടാൻ അടക്കം പദ്ധതിയുണ്ടായിരിന്നു. സൂപ്രണ്ട് പറയുന്നത് പോലും കേൾക്കാതെയായിരുന്നു കോർപറേഷൻ മേയറുടെ പ്രവർത്തനം.

  ആശുപത്രി സൂപ്രണ്ട് അടക്കം അംഗങ്ങളായ സൊസൈറ്റിയാണ് എസ്എടി ഡ്രഗ് ഹൗസ് നടത്തുന്നത്. സ്വകാര്യ മെഡിക്കൽ സ്റ്റോറുകളുടെ ചൂഷണത്തിൽ നിന്ന് രോഗികൾക്ക് ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഡ്രഗ് ഹൗസ് തുടങ്ങിയത്. മറ്റ് എവിടെയും കിട്ടുന്നതിനെക്കാൾ വിലക്കുറവിൽ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഇവിടെ ലഭിക്കാറുമുണ്ട്. അതിനാൽ തന്നെ എപ്പോഴും അവശ്യക്കാരുടെ വൻ തിരക്കാണ് ഇവിടെ.

  തങ്ങൾക്ക് നടത്തിപ്പ് ചുമതല ഉള്ള കെട്ടിടം മരുന്ന് വിതരണത്തിനായി സൊസൈറ്റിയ്ക്ക് നൽകില്ലെന്നും, വിശ്രമ കേന്ദ്രത്തിന് അനുവദിച്ചാൽ അതിന് തന്നെ അത് ഉപയോഗിക്കണമെന്നും മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. അത്തരത്തിൽ സൂപ്രണ്ടിനോട് പറഞ്ഞിട്ടും നടക്കാത്തതിനാലാണ് പൂട്ടി താക്കോൽ എടുത്തതെന്നും മേയർ വിശദീകരിച്ചു.
  Published by:Aneesh Anirudhan
  First published: