മേടയിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: ഇഷ്ട ദൈവത്തെ ആരാധിക്കാൻ സ്വന്തം നാട്ടിൽ അമ്പലം പണിത ഭക്തൻറെ കഥ
- Published by:Warda Zainudheen
- local18
- Reported by:Athira Balan A
Last Updated:
കേരളത്തിലെ ക്ഷേത്രങ്ങളുടെ നിർമ്മാണത്തിനും ഉല്പത്തിക്കും പിറകിൽ ധാരാളം ഐതിഹ്യ കഥകൾ ഉണ്ട്. ഒരു മനുഷ്യന്റെ അചഞ്ചലമായ ഭക്തിയുടെ ഉത്തമ ഉദാഹരണമായി മാറിയ ഒരു ക്ഷേത്രമുണ്ട് പാരിപ്പള്ളിയിൽ, പാരിപ്പള്ളി ചാവർകോട് മേടയിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം.
കേരളത്തിലെ ക്ഷേത്രങ്ങളുടെ നിർമ്മാണത്തിനും ഉല്പത്തിക്കും പിറകിൽ ധാരാളം ഐതിഹ്യ കഥകളുണ്ട്. മുത്തശ്ശി കഥകൾ പോലെ കേട്ടിരിക്കാവുന്ന ഇത്തരം കഥകൾ നമ്മെ ഏറെയും അത്ഭുതപ്പെടുത്താറുണ്ട്. ഇനി ചില കഥകൾ ആകട്ടെ യാഥാർത്ഥ്യത്തിന്റെ നേർ ചിത്രങ്ങൾ കൂടിയാണ്. കേൾക്കുമ്പോൾ അവിശ്വസനീയമാണെന്ന് തോന്നുന്ന എന്നാൽ ഒരു മനുഷ്യന്റെ അചഞ്ചലമായ ഭക്തിയുടെ ഉത്തമ ഉദാഹരണമായി മാറിയ ഒരു ക്ഷേത്രമുണ്ട് പാരിപ്പള്ളിയിൽ, പാരിപ്പള്ളി ചാവർകോട് മേടയിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം.
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ പാരിപ്പള്ളി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന മേടയിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, മുരുക ഭക്തനായ മേടയിൽ കൊച്ചു ചെറുക്കൻ വൈദ്യൻ എന്നയാളുടെ അചഞ്ചല വിശ്വാസത്തിന്റെയും ദൈവത്തോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെയും പ്രതീകമാണ്.
പളനിയിലെ സ്ഥിര സന്ദർശകനായിരുന്ന പളനിയിലെ സ്ഥിര സന്ദർശകനായിരുന്ന മേടയിൽ കൊച്ചു ചെറുക്കൻ വൈദ്യൻ, അദ്ദേഹത്തി ൻ്റെ വാർദ്ധക്യകാലത്ത് ക്ഷേത്രദർശനം നടത്താൻ കഴിയാതെ വന്നു. എന്നാൽ സ്വന്തം നാട്ടിൽ തന്നെ മുരുകന്റെ അമ്പലം നിർമ്മിക്കാൻ അദ്ദേഹം തീരുമാനിച്ചു.
ശ്രീനാരായണഗുരുവിന്റെ അനുഗ്രഹത്തോടുകൂടി അദ്ദേഹം പളനിയിൽ നിന്നും മുരുക വിഗ്രഹം നാട്ടിലെത്തിച്ചു. അധികം വൈകാതെ ക്ഷേത്രനിർമാണവും നടത്തി. ഇന്ന് ഈ ക്ഷേത്രത്തിൽ ദിവസേന നൂറ് കണക്കിന് ഭക്തർ എത്തുന്നുണ്ട്.
advertisement
ഉത്സവ ദിവസങ്ങളിൽ നടക്കുന്ന അഗ്നിക്കാവടി, പറവ കാവടി, ശൂലം കുത്ത് എന്നിവയൊക്കെ പ്രധാന വഴിപാടുകളാണ്. മൗനവൃതം ഉൾപ്പെടെ അനുഷ്ഠിച്ചാണ് ഭക്തർ ഇത്തരം വഴിപാടുകൾ നടത്തുന്നത്. ആഗ്രഹ സഫലീകരണത്തിനായണത്രേ ഇത്തരം വഴിപാടുകൾ പലരും നടത്തുന്നത്. ജില്ലയിലെ പ്രധാന സുബ്രഹ്മണ്യസ്വാമി ക്ഷേത്രങ്ങളിൽ ഒന്നു കൂടിയാണ് പാരിപ്പള്ളിയിലെ മേടയിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം.
ഈ ക്ഷേത്രത്തിന്റെ കഥ നമ്മെ പഠിപ്പിക്കുന്നത് മനുഷ്യൻ്റെ ദൈവഭക്തി എന്താണെന്നും ഇച്ഛാശക്തി എത്രത്തോളം ശക്തമാണെന്നും ആണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
May 26, 2024 10:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
മേടയിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: ഇഷ്ട ദൈവത്തെ ആരാധിക്കാൻ സ്വന്തം നാട്ടിൽ അമ്പലം പണിത ഭക്തൻറെ കഥ