അജ്ഞാതനായ യാത്രക്കാരനെ കാത്ത് വാനരക്കൂട്ടം; പൊന്മുടിയിലേക്ക് പോകുന്ന വഴിയുള്ള കാഴ്ച്ച
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
സന്ധ്യ നേരമാകുന്നതോടെ കുരങ്ങന്മാർ കൂട്ടത്തോടെ ഇവിടെയെത്തും. തങ്ങൾക്കുള്ള ഭക്ഷണവുമായി ഇതുവഴി പോകുന്ന യാത്രക്കാരനെ നോക്കിയാണ് എത്തുക.
പൊന്മുടിയിലേക്കുള്ള യാത്രാമധ്യേ പലയിടത്തും കുരങ്ങിൻ കൂട്ടത്തെ കാണുന്നത് മുൻപ് പതിവായിരുന്നു. ആളുകൾ ഭക്ഷണം നൽകുന്നതും, വഴിയരികിൽ വാഹനം പാർക്ക് ചെയ്യുന്നതും ഒക്കെ അന്ന് വലിയ തിരക്കും ഇവിടെ സൃഷ്ടിച്ചിരുന്നു. എന്നാൽ ഇന്ന് കാലം മാറിയതോടെ കഥയും മാറി. കുരങ്ങന്മാരും ചില പ്രത്യേക ഇരിപ്പിടങ്ങൾ മാത്രം തിരഞ്ഞെടുത്തു. അതിനാൽ തന്നെ പൊന്മുടിയിലേക്കുള്ള ഹെയർപിൻ വളവിൽ ഒന്ന്, രണ്ട് ഇടത്ത് മാത്രമാണ് ഇവയെ കാണാനാവുക.
സന്ധ്യ നേരമാകുന്നതോടെ കുരങ്ങന്മാർ കൂട്ടത്തോടെ ഇവിടെയെത്തും. തങ്ങൾക്കുള്ള ഭക്ഷണവുമായി ഇതുവഴി പോകുന്ന യാത്രക്കാരനെ നോക്കിയാണ് എത്തുക. അജ്ഞാതനായ ആ യാത്രക്കാരൻ നൽകുന്ന ഭക്ഷണത്തിനുവേണ്ടിയുള്ള കാത്തിരിപ്പാണ് പിന്നീട്. അൽപ്പനേരം വാഹനമൊന്നു നിർത്തിയാൽ ഈ വാനരക്കൂട്ടത്തെ നിങ്ങൾക്ക് അടുത്തു കാണാം.

വാനരൻമാർ
മനോഹരമായ അടുക്കും ചിട്ടയും ഉള്ള, കെട്ടുറപ്പുള്ള ബന്ധങ്ങൾ അവർക്കിടയിൽ കാണാം. അമ്മമാർ കുഞ്ഞുങ്ങളെ കരുതലോടെ ചേർത്ത് നിർത്തുന്നത് പോലെ ഇവിടെയൊരു അമ്മ കുരങ്ങും തന്‍റെ കുഞ്ഞിനെ നെഞ്ചോട് ചേർത്തിരിക്കുന്നുണ്ട്. മറ്റു വികൃതിക്കുട്ടന്മാർക്ക് ഒപ്പം നിലത്തിറങ്ങാൻ അനുവദിക്കാതെ ഇടയ്ക്ക് ഒക്കെ അമ്മക്കുരങ്ങ് സ്ട്രിക്ട് ആകുന്നുണ്ട്.
advertisement
പ്ലാസ്റ്റിക് സാധനങ്ങളും ഭക്ഷണ അവശിഷ്ടങ്ങളും ഒക്കെ റോഡിലും പൊതുസ്ഥലങ്ങളിലും വലിച്ചെറിയരുത് എന്നുള്ള അവബോധം ഉള്ളതുകൊണ്ടാകണം ഇപ്പോൾ യാത്രക്കാരിൽ അധികം പേരും കുരങ്ങുകൾക്ക് ഭക്ഷണം നൽകാറില്ല. എങ്കിലും ഇതൊന്നും കാര്യമാക്കാതെ ഭക്ഷണം നൽകുന്നവരും ഉണ്ട്. അവർക്കുവേണ്ടിയാണ് വാനരക്കൂട്ടത്തിന്‍റെ ഈ കാത്തിരിപ്പ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 26, 2024 3:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
അജ്ഞാതനായ യാത്രക്കാരനെ കാത്ത് വാനരക്കൂട്ടം; പൊന്മുടിയിലേക്ക് പോകുന്ന വഴിയുള്ള കാഴ്ച്ച