മുതലപ്പൊഴി ദുരന്തം; ലത്തീൻ സഭയുടെ പ്രതിഷേധങ്ങൾക്ക് മുസ്ലിം ജമാഅത്തിൻ്റെ പരസ്യ പിന്തുണ

Last Updated:

പ്രശ്നപരിഹാരം വൈകിയാൽ സമരം സംഘടിപ്പിക്കാനാണ് മുസ്ലിം ജമാഅത്തിന്റെ തീരുമാനം

മുതലപ്പൊഴി അപകടത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ ലത്തീൻ സഭ നേതൃത്വം നൽകുന്ന പ്രതിഷേധങ്ങൾക്ക് പരസ്യ പിന്തുണയുമായി മുസ്ലിം ജമാഅത്ത് . മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വരുന്ന തിങ്കളാഴ്ച മുതലപ്പൊഴിയിലെ ഹാർബർ എക്സിക്യൂട്ടീവ് എൻജിനീയറിങ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും  ധർണയും നടത്തും. പ്രശ്നപരിഹാരം വൈകിയാൽ സമരം സംഘടിപ്പിക്കാനാണ് മുസ്ലിം ജമാഅത്തിന്റെ തീരുമാനം. അതേസമയം വിഷയത്തിൽ യുഡിഎഫ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടത്തുകയാണ് എന്ന ആക്ഷേപമാണ് സർക്കാർ കേന്ദ്രങ്ങളിൽ ഉയരുന്നത്. മുതലപ്പൊഴിയിലെ അപകടസാധ്യതകൾ ഇല്ലാതാക്കാനുള്ള പഠനം പുരോഗമിക്കുകയാണെന്നും തുറമുഖ വകുപ്പ് വിശദീകരിക്കുന്നു.
ഈ വാരത്തിന്റെ തുടക്കത്തിൽ നടന്ന അപകടത്തിൽ നാല് മത്സ്യത്തൊഴിലാളികൾക്ക് ജീവൻ നഷ്‌ടമായിരുന്നു. പുതുക്കുറിച്ചി സ്വദേശികളായ കുഞ്ഞുമോൻ, സുരേഷ് ഫെർണാണ്ടസ്, ബിജു ആന്റണി, റോബിൻ എഡ്‍വിൻ എന്നിവരാണ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ടത്.
കഴിഞ്ഞ രണ്ടുമാസത്തിനിടെയുണ്ടാകുന്ന പത്താമത്തെ അപകടമാണിത്. അശാസ്ത്രീയമായ ഹാർബർ നിർമ്മാണമാണ് തുടർച്ചയായ അപകടത്തിന് കാരണമെന്ന് മത്സ്യതൊഴിലാളികള്‍ ആരോപിക്കുന്നു. നാട്ടുകാരായ മത്സ്യതൊഴിലാളികളും നേവിയുടെ സ്കൂബ ടീമും ചേർന്ന നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
advertisement
അപര്യാപ്തമായ ഡ്രഡ്ജിംഗും ഹാർബറിന്റെ അശാസ്ത്രീയ നിർമാണവുമാണ് ആവർത്തിച്ചുള്ള അപകടങ്ങൾക്ക് കാരണമെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിച്ചിരുന്നു. ഹാർബർ സുഗമമാക്കാൻ ഉദ്ദേശിച്ചുള്ള രണ്ട് കടൽഭിത്തികൾ മത്സ്യത്തൊഴിലാളികൾക്ക് അപകടകരമായി മാറി. 2015 മുതൽ 2023 ന്റെ തുടക്കം വരെ 60ലധികം മത്സ്യത്തൊഴിലാളികൾ ഇവിടെ ബോട്ടപകടത്തിൽ മരിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടന്ന ഏറ്റവും വലിയ അപകടം അഞ്ച് മത്സ്യത്തൊഴിലാളികളുടെ ജീവൻ അപഹരിച്ചു, ഒരാളെ കണ്ടെത്താനായില്ല. ജീവഹാനി മാത്രമല്ല, ഈ അപകടങ്ങൾ അവരുടെ ബോട്ടുകൾക്ക് കാര്യമായ കേടുപാടുകൾ സൃഷ്‌ടിക്കുകയുമുണ്ടായി.
advertisement
Summary: The Muslim Jamaat offers support to the protest measures carried out by the Latin Church in the Muthalappozhi incident. The Jamaat plans an intensified stir, if delay occurs to finding solution to the persistent accidents at the sea. Recently, four fishermen lost lives to a boat capsize
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുതലപ്പൊഴി ദുരന്തം; ലത്തീൻ സഭയുടെ പ്രതിഷേധങ്ങൾക്ക് മുസ്ലിം ജമാഅത്തിൻ്റെ പരസ്യ പിന്തുണ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement