ആദിവാസി ഗോത്രക്കാർ ആരാധിച്ചിരുന്ന ക്ഷേത്രം: പച്ചക്കാട് കാവിൽ ക്ഷേത്രത്തിൻ്റെ ചരിത്രവും പ്രാധാന്യവും

Last Updated:

ജീർണ്ണാവസ്ഥയിൽ ആയിരുന്ന ഈ ക്ഷേത്രം അടുത്തകാലത്തായി കാതലായ നിർമ്മാണപ്രവർത്തനങ്ങൾ നടത്തി കൂടുതൽ മനോഹരവും ഭക്തിസാന്ദ്രവുമാക്കിയിരിക്കുന്നു.

ക്ഷേത്രം 
ക്ഷേത്രം 
ഗോത്ര സംസ്കാരങ്ങളുമായി ബന്ധപ്പെട്ട നിരവധി ആരാധനാലയങ്ങൾ കേരളത്തിലുണ്ട്. ആരാധനാരീതിയും വിശ്വാസങ്ങളും ഒക്കെ അധിനിവേശ കാലഘട്ടങ്ങൾക്ക് ഒപ്പം മാറ്റപ്പെട്ടുമെങ്കിലും പുതിയ രൂപത്തിലും ഭാവത്തിലും അവ നിലനിൽക്കുന്നുണ്ട്. ആദിവാസി ഗോത്രക്കാർ നൂറ്റാണ്ടുകളായി ആരാധിച്ചിരുന്ന നിരവധി ക്ഷേത്രങ്ങൾ ഉണ്ട് തിരുവനന്തപുരം ജില്ലയിൽ.
തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചലിൽ വളരെ പ്രശസ്തമായ ഒരു ഗണപതി ക്ഷേത്രം ഉണ്ട്. കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശം എന്ന അർത്ഥത്തിൽ 'കുറ്റിച്ചൽ' എന്ന സ്ഥലനാമം ഉണ്ടായതാണെന്നും വെട്ടിയെടുത്തതോ ഏതെങ്കിലും കാരണത്താൽ മുറിഞ്ഞുവീണതോ ആയ മരത്തിൻ്റെ കുറ്റികൾ ധാരാളമുള്ള സ്ഥലമായതിനാലാണ് കുറ്റിച്ചൽ എന്നപേര് ലഭിച്ചതെന്നുമാണ് സ്ഥലത്തെക്കുറിച്ചുള്ള പഴമൊഴി.
ആദ്യകാലത്ത് ആദിവാസികളായ കാണിക്കാരാണ് ഈ പ്രദേശത്ത് താമസിച്ചിരുന്നത്. ഇവിടെയാണ് പ്രസിദ്ധമായ പച്ചക്കാട് കാവിൽ ശ്രീ മഹാഗണപതി ശ്രീ മഹാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാരുണ്യരൂപനായ വിഘ്‌നവിനായകൻ ശ്രീ മഹാഗണപതിയും ശത്രുസംഹാരിണിയും അഭീഷ്ട വരദായനിയുമായ ശ്രീമഹാദേവിയും സർവ്വസിദ്ധിപ്രദായകരായി വിരാജിക്കുന്ന പുണ്യസ്ഥാനമാണ് 'പച്ചക്കാട് കാവിൽ ശ്രീമഹാഗണപതി ശ്രീമഹാദേവി ക്ഷേത്രം'.
advertisement
ഉപദേവന്മാരായി ശാസ്താവ്, മഹാവിഷ്ണു, മഹാദേവൻ, നാഗത്താന്മാർ എന്നിവരേയും ക്ഷേത്രത്തിൽ ആരാധിക്കുന്നു. പുരാതനമായൊരു ക്ഷേത്രമാണ് കാവിൽ ശ്രീമഹാഗണപതി ശ്രീമഹാദേവി ക്ഷേത്രം. ജീർണ്ണാവസ്ഥയിൽ ആയിരുന്ന ഈ ക്ഷേത്രം അടുത്തകാലത്തായി കാതലായ നിർമ്മാണപ്രവർത്തനങ്ങൾ നടത്തി കൂടുതൽ മനോഹരവും ഭക്തിസാന്ദ്രവുമാക്കിയിരിക്കുന്നു.
ശ്രീ മഹാഗണപതിയുടെയും ശ്രീ മഹാദേവിയുടെയും പുനഃപ്രതിഷ്‌ഠാ വാർഷികം മകരമാസത്തിൽ ചോതി മഹോത്സവമായി 3 ദിവസങ്ങളിലായി ആഘോഷിക്കുന്നു. ചോതി മഹോത്സവം മകരമാസത്തിലെ അത്തം നാളിലാണ് കൊടിയേറുന്നത്. കാവിലമ്മയുടെ മഹോത്സവം കുറ്റിച്ചൽ ദേശക്കാരുടെ മഹോത്സവമാണ്. അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെ ചോതി മഹോത്സവത്തിന് തുടക്കമാകുന്നു. തുടർന്ന് മഞ്ഞൾ നീരാട്ട്, നാഗരൂട്ട്, അന്നദാനം, സമൂഹപൊങ്കാല, ദീപാലങ്കാരം, ഐശ്വര്യപൂജ, അപ്പംമൂടൽ, കുംകുമാഭിശേഷം, സർവ്വൈശ്വര്യപൂജ, പൂപ്പട, ഗുരുതി എന്നീ ക്ഷേത്രാചാരങ്ങൾക്കും കലാസാംസ്കാരിക പരിപാടികൾക്കും ശേഷം മൂന്നാം ദിനം ഗംഭീരമായ താലപ്പൊലി എഴുന്നള്ളത്ത് ഘോഷയാത്ര നടക്കുന്നു. ശിങ്കാരിമേളം, തെയ്യം, പൂക്കാവടി, വിളക്ക് കെട്ട്, വിവിധ കലാരൂപങ്ങൾ എന്നിവയുടെ അകമ്പടിയോടെയുള്ള ശ്രീ മഹാദേവിയുടെയും ശ്രീ മഹാഗണപതിയുടെയും പുറത്തെഴുന്നളളത്ത് താലപ്പൊലി ഘോഷയാത്ര, ക്ഷേത്ര സന്നിധിയിൽ നിന്ന് ആനപ്പുറത്തെഴുന്നള്ളി ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരുന്നതോടെ  ചോതി മഹോത്സവത്തിന് പരിസമാപ്തിയാകും.
advertisement
വിനായക ചതുർത്ഥി, നവരാത്രി, മണ്ഡലകാലം, മകരവിളക്ക്, രാമായണ മാസാചരണം എന്നീ വിശേഷ ദിവസങ്ങളെല്ലാം ആചാരാനുഷ്ടാനങ്ങളോടെ ക്ഷേത്രത്തിൽ ആഘോഷിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ആദിവാസി ഗോത്രക്കാർ ആരാധിച്ചിരുന്ന ക്ഷേത്രം: പച്ചക്കാട് കാവിൽ ക്ഷേത്രത്തിൻ്റെ ചരിത്രവും പ്രാധാന്യവും
Next Article
advertisement
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള അനധികൃത പോസ്റ്ററുകളും ബാനറും നീക്കം ചെയ്യണമെന്ന് ഹൈക്കോടതി
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള അനധികൃത പോസ്റ്ററുകളും ബാനറും നീക്കം ചെയ്യണമെന്ന് ഹൈക്കോടതി
  • അനധികൃത പോസ്റ്ററുകളും ബാനറും രണ്ടാഴ്ചയ്ക്കുള്ളിൽ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

  • ഉത്തരവാദികളിൽ നിന്ന് പിഴയീടാക്കുന്നതുൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും നിർദേശം.

  • ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർമാർ തദ്ദേശ വകുപ്പ് സെക്രട്ടറിമാർക്ക് നിർദേശം നൽകുമെന്ന് കമ്മിഷൻ അറിയിച്ചു.

View All
advertisement