ചരിത്രവും ടൂറിസവും നിറഞ്ഞ മത്സ്യബന്ധന ഗ്രാമം; പെരുമാതുറയും ചേരമാൻ പെരുമാളും
- Reported by:Athira Balan A
- local18
- Published by:Warda Zainudheen
Last Updated:
തിരുവനന്തപുരം ജില്ലയിലെ മത്സ്യബന്ധന ഗ്രാമവും വിനോദസഞ്ചാര കേന്ദ്രവുമാണ് പെരുമാതുറ. കാഴ്ചയിൽ അതിമനോഹരമായ ഈ സ്ഥലം കടലിൻ്റെയും കായലിൻ്റെയും ദൃശ്യഭംഗി ഒരുപോലെ സമ്മാനിക്കുന്നു. ചരിത്രപരമായ ഏറെ സവിശേഷതകൾ ഉള്ള ഈ സ്ഥലം ദക്ഷിണേന്ത്യൻ ഭരണാധികാരിയായിരുന്ന ചേരമാൻ പെരുമാളുമായി കൂടി ബന്ധപ്പെട്ടതാണ്.
പെരുമാതുറ, തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് പഞ്ചായത്തിൽ അറബിക്കടലിൻ്റെ തീരത്തായി സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ്. ഒരു ടൂറിസ്റ്റു കേന്ദ്രമായി വികസിച്ചുകൊണ്ടിരിക്കുന്ന ഈ ഗ്രാമം തിരുവനന്തപുരം ജില്ലാ ആസ്ഥാനത്തു നിന്ന് ഏകദേശം 29 കിലോമീറ്റർ വടക്കു ഭാഗത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. രണ്ടാം ചേര സാമ്രാജ്യത്തിലെ ശക്തനായ ഭരണാധികാരിയായിരുന്നു ചേരമാൻ പെരുമാൾ. തികഞ്ഞ ശിവ ഭക്തനായിരുന്ന ചേരമാൻ പെരുമാൾ ജനിച്ചത് കൊടുങ്ങല്ലൂർ ആയിരുന്നു. ഇദ്ദേഹം പിൽക്കാലത്ത് ഇസ്ലാം മതം സ്വീകരിച്ചതായാണ് പറയപ്പെടുന്നത്. ഈ സംഭവത്തിന് ഇന്നത്തെ പെരുമാതുറയുമായി ബന്ധമുണ്ടെന്നാണ് പറയപ്പെടുന്നത്.

എട്ടാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യയിൽ ഭരണം നടത്തിയിരുന്ന ചേരമാൻ പെരുമാളിൻ്റെ കാലഘട്ടത്തിലാണ് പെരുമാതുറയുടെ ആദ്യകാല ചരിത്രം ആരംഭിക്കുന്നത്. പെരുമാതുറ എന്ന വാക്കിനർത്ഥം പെരുമാളിൻ്റെ ഭവനം എന്നാണ്. മക്കയിലേയ്ക്കു യാത്ര തിരിക്കുന്നതിനുമുമ്പ് ഈ ഗ്രാമത്തിലെ വാസത്തിനിടയിലാണ് പെരുമാൾ ഇസ്ലാം മതത്തിലേയ്ക്ക് പരിവർത്തനം ചെയ്യപ്പെട്ടതെന്നു വിശ്വസിക്കപ്പെടുന്നു. ഇസ്ലാം മതം സ്വീകരിച്ച് താജുദീൻ എന്ന പേര് സ്വീകരിച്ചു തിരിച്ചു വരും വഴി ഒമാനിലെ സലാലയിൽ അദ്ദേഹം വച്ച് മരണപെടുകയും ചെയ്തു. അങ്ങനെ ചേരമാൻ പെരുമാൾ സന്ദർശിച്ച സ്ഥലം പെരുമാതുറയായി ഇന്നും നിലനിൽക്കുന്നു.
advertisement

പെരുമാതുറയുടെ സൗന്ദര്യം പ്രകൃതി സമൃദ്ധമായി നൽകിയിട്ടുണ്ട്. സുവർണ്ണ മണൽ കടൽത്തീരങ്ങൾ, മുതലപ്പൊഴി, കായൽ, സ്ത്രീകൾ കയർ നൂൽക്കുന്ന പരമ്പരാഗത രീതി, തെങ്ങിൻ തോപ്പുകൾ, ഒന്നിലധികം കടപുഴകിയുള്ള തെങ്ങുകൾ, പാമ്പ് വള്ളങ്ങൾ, കെട്ടുവള്ളങ്ങൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. തിരുവനന്തപുരത്തേക്ക് ചാർട്ടേഡ് വിമാനങ്ങളിൽ എത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും പരിസ്ഥിതി മലിനീകരണമില്ലാത്ത പെരുമാതുറ സന്ദർശിക്കാനാണ് കൊണ്ടുപോകുന്നത്. അതിനാൽ, ദൈവം ഈ ഭൂമിക്ക് സമൃദ്ധമായി നൽകിയ ലളിതവും വൃത്തിയുള്ളതുമായ ജീവിതവും സമ്പന്നമായ പ്രകൃതി സൗന്ദര്യവും ആസ്വദിക്കാൻ പെരുമാതുറയിലേക്ക് വരൂ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
Aug 22, 2024 9:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ചരിത്രവും ടൂറിസവും നിറഞ്ഞ മത്സ്യബന്ധന ഗ്രാമം; പെരുമാതുറയും ചേരമാൻ പെരുമാളും









