advertisement

ഭക്തിസാന്ദ്രമായി നന്ദിയോട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം; തൈപ്പൂയ മഹോത്സവത്തിന് ഒരുങ്ങി നാട്

Last Updated:

ക്ഷേത്രത്തിൽ ചതുരാകൃതിയിലുള്ള ശ്രീകോവിലിൽ എഴുന്നള്ളി നിൽക്കുന്ന രൂപത്തിലാണ് സുബ്രഹ്മണ്യ സ്വാമി ഭക്തർക്ക് ദർശനം നൽകുന്നത്.

ക്ഷേത്രം 
ക്ഷേത്രം 
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് നിന്ന് 15 കിലോമീറ്റർ അകലെയുള്ള നന്ദിയോട് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന നന്ദിയോട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ഭക്തിസാന്ദ്രമായ ആചാരങ്ങൾക്കും ഉത്സവങ്ങൾക്കും പ്രസിദ്ധമാണ്. എസ്.എൻ.ഡി.പി. നന്ദിയോട് ശാഖയുടെ ഭരണത്തിന് കീഴിലുള്ള ഈ ക്ഷേത്രത്തിൽ ചതുരാകൃതിയിലുള്ള ശ്രീകോവിലിൽ എഴുന്നള്ളി നിൽക്കുന്ന രൂപത്തിലാണ് സുബ്രഹ്മണ്യ സ്വാമി ഭക്തർക്ക് ദർശനം നൽകുന്നത്.
മകരമാസത്തിലെ തൈപ്പൂയമാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. വിവിധ തരത്തിലുള്ള കാവടികൾ, ശൂലം കുത്തൽ, വൈവിധ്യമാർന്ന കലാസാംസ്കാരിക പരിപാടികൾ എന്നിവ ഉത്സവത്തിന് മാറ്റുകൂട്ടുന്നു. തൈപ്പൂയത്തോടനുബന്ധിച്ച് നടക്കുന്ന പൊങ്കാലയിൽ നാടിൻ്റെ നാനാഭാഗങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് സ്ത്രീ ഭക്തരാണ് സുബ്രഹ്മണ്യ പ്രീതിക്കായി എത്തിച്ചേരുന്നത്.
സ്കന്ദ ഷഷ്ഠി, തൃക്കാർത്തിക എന്നിവയും ക്ഷേത്രത്തിൽ വിപുലമായി ആഘോഷിക്കാറുണ്ട്. എല്ലാ മലയാള മാസത്തിലും അമാവാസിക്ക് ശേഷമുള്ള ആറാം നാൾ ഷഷ്ടി വ്രതം ഭക്തിപൂർവ്വം ആചരിക്കുന്നു. കൂടാതെ, മേടമാസത്തിലാണ് ക്ഷേത്രത്തിലെ വാർഷിക പ്രതിഷ്ഠാ ഉത്സവം നടക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ വളരെ പ്രശസ്തമായ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ഭക്തിസാന്ദ്രമായി നന്ദിയോട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം; തൈപ്പൂയ മഹോത്സവത്തിന് ഒരുങ്ങി നാട്
Next Article
advertisement
തിരുവല്ലയിൽ പ്രധാനമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ സിഐയെ കയ്യേറ്റം ചെയ്ത് എസ്ഐ; അക്രമം മദ്യലഹരിയിൽ
തിരുവല്ലയിൽ പ്രധാനമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ സിഐയെ കയ്യേറ്റം ചെയ്ത് എസ്ഐ; അക്രമം മദ്യലഹരിയിൽ
  • തിരുവല്ലയിൽ പ്രധാനമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ സിഐയെ മദ്യലഹരിയിലായിരുന്ന എസ്‌ഐ കയ്യേറ്റം ചെയ്തു

  • പ്രൊബേഷന്‍ എസ്‌ഐ കൃഷ്ണ മോഹന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെയാണ് തിരുവല്ല പോലീസ് കേസെടുത്തത്

  • പ്രധാനമന്ത്രിയുടെ സന്ദര്‍ശന സമയത്ത് ഉദ്യോഗസ്ഥരുടെ അച്ചടക്ക ലംഘനം വലിയ സുരക്ഷാ വീഴ്ചയായി

View All
advertisement