തിരുവല്ലയിൽ പ്രധാനമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ സിഐയെ കയ്യേറ്റം ചെയ്ത് എസ്ഐ; അക്രമം മദ്യലഹരിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്‌ഐ കൃഷ്ണ മോഹന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെയാണ് തിരുവല്ല പോലീസ് കേസെടുത്തത്
തിരുവല്ല: പ്രധാനമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ സിഐയെ എസ്ഐ കയ്യേറ്റം ചെയ്തു. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ പ്രധാനമന്ത്രിയുടെ പരിപാടി നടക്കുമ്പോഴാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്‌ഐ കൃഷ്ണ മോഹന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെയാണ് തിരുവല്ല പോലീസ് കേസെടുത്തത്.
പ്രധാനമന്ത്രി വേദിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് പത്തനംതിട്ട കൊടുമണ്‍ സിഐയെ എസ്‌ഐയും സംഘവും ചേര്‍ന്ന് കയ്യേറ്റം ചെയ്തത്. ഡ്യൂട്ടി തടസപ്പെടുത്തുകയും കൊടുമണ്‍ സിഐയുടെ നെയിം പ്ലേറ്റ് വലിച്ചുകീറുകയും ചെയ്തതായാണ് പരാതി. ആക്രമണം നടക്കുമ്പോള്‍ എസ്‌ഐയും സംഘവും മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് ആരോപണം.
തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് നടന്ന മറ്റൊരു തല്ല് കേസില്‍ നടപടി ക്രമങ്ങള്‍ പുരോഗമിക്കവെയാണ് പോലീസിന്റെ അച്ചടക്കത്തെ ചോദ്യം ചെയ്യുന്ന പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് അതീവ ജാഗ്രത വേണ്ട സമയത്ത് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ജൂനിയര്‍ ഉദ്യോഗസ്ഥന്‍ തന്നെ പരസ്യമായി ആക്രമിച്ചത് വലിയ സുരക്ഷാ വീഴ്ചയായും അച്ചടക്ക ലംഘനവുമായാണ് കാണുന്നത്. കൃഷ്ണ മോഹനെതിരെ വകുപ്പുതല നടപടികള്‍ക്കും ശുപാര്‍ശയുണ്ട്.
advertisement
Summary: In a shocking breach of discipline and security, a Sub-Inspector (SI) allegedly assaulted a Circle Inspector (CI) in Thiruvalla during the Prime Minister’s official visit to Pathanamthitta. The altercation occurred while the Prime Minister was delivering a speech on stage. Krishna Mohan, a probation SI from the Thiruvananthapuram Museum Police Station, and two others allegedly assaulted the Kodumon CI.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvalla (Tiruvalla),Pathanamthitta,Kerala
First Published :
Apr 06, 2026 4:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവല്ലയിൽ പ്രധാനമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ സിഐയെ കയ്യേറ്റം ചെയ്ത് എസ്ഐ; അക്രമം മദ്യലഹരിയിൽ










