തിരുവനന്തപുരം പട്ടത്തെ ശ്രീ പദ്മനാഭ മഹാദേവ ക്ഷേത്രം: ഭക്തിയും സാംസ്കാരിക പൈതൃകവും നിറഞ്ഞ ആരാധനാലയം
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
പട്ടം ജംഗ്‌ഷനിൽ നിന്ന് മെഡിക്കൽ കോളേജിലേക്കുള്ള പൊറ്റക്കുഴി റോഡിൽ ആര്യസെൻട്രൽ സ്കൂൾ ലെയിനിൽ സ്ഥിതിചെയ്യുന്ന മനോഹരമായൊരു ക്ഷേത്രമാണ് ശ്രീ പദ്മനാഭ മഹാദേവ ക്ഷേത്രം.
തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം ലോകപ്രശസ്തമാണല്ലോ. പേരിൽ അതുപോലെ തന്നെയുള്ള മറ്റൊരു ക്ഷേത്രം കൂടിയുണ്ട് പട്ടത്ത്. തിരുവനന്തപുരം നഗരമദ്ധ്യത്തിലെ പട്ടം ജംഗ്‌ഷനിൽ നിന്ന് മെഡിക്കൽ കോളേജിലേക്കുള്ള പൊറ്റക്കുഴി റോഡിൽ ആര്യസെൻട്രൽ സ്കൂൾ ലെയിനിൽ സ്ഥിതിചെയ്യുന്ന മനോഹരമായൊരു ക്ഷേത്രമാണ് ശ്രീ പദ്മനാഭ മഹാദേവ ക്ഷേത്രം.
ശ്രീ മഹാദേവനും, മഹാവിഷ്ണുവിനും (പദ്മനാഭൻ) ആണ് ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. പട്ടത്തെ ശ്രീ പത്മനാഭ മഹാദേവ ക്ഷേത്രം വാസ്തുവിദ്യയുടെയും, ആത്മീയതയുടെയും അതിശയിപ്പിക്കുന്ന സാക്ഷ്യമായി നിലകൊള്ളുന്നതോടോപ്പം, ആത്മീയ വളർച്ചയ്ക്കുള്ള ഭക്തിയും, സാംസ്കാരിക പൈതൃകവും ഉൾക്കൊള്ളുന്ന ഒരു ആരാധാനാലയവും കൂടിയാണ്.
ഇവിടെ വിഷ്ണുവിനെയും ശിവനേയും ഒരേപോലെ ആരാധിക്കുന്നു. ശ്രീ പത്മനാഭൻ, ഭദ്രൻ, അനന്തൻ, ആഞ്ജനേയൻ, സായി ബാബ തുടങ്ങിയ ദേവീദേവന്മാരെ ഉപദേവന്മാരായി ആരാധിക്കുന്നു. മനോഹരമായ അലങ്കാരങ്ങളാൽ ക്ഷേത്രം നന്നായി പരിപാലിക്കപ്പെടുന്നു. പരമ്പരാഗത മുണ്ട് ധരിച്ചാണ് പുരുഷന്മാർക്ക് ക്ഷേത്ര പ്രവേശനം. ഷർട്ട് അനുവദനീയമല്ല, സ്ത്രീകൾ സാരി ധരിക്കണം. ശാന്തതയും ദിവ്യ ബന്ധവും തേടുന്ന ഭക്തരെയും വിനോദസഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്നു ഈ ക്ഷേത്രം. നിരവധി ഭക്തരാണ് ദിവസേന ഈ ക്ഷേത്രത്തിൽ എത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
November 19, 2025 5:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
തിരുവനന്തപുരം പട്ടത്തെ ശ്രീ പദ്മനാഭ മഹാദേവ ക്ഷേത്രം: ഭക്തിയും സാംസ്കാരിക പൈതൃകവും നിറഞ്ഞ ആരാധനാലയം


