ചായം പൂശിയ അതുല്യ ചരിത്രം; വേറിട്ട അനുഭവം സമ്മാനിക്കുന്ന ശ്രീചിത്ര ആർട്ട് ഗാലറി
- Published by:Warda Zainudheen
- local18
- Reported by:Athira Balan A
Last Updated:
തിരുവനന്തപുരത്തെ നഗരക്കാഴ്ചകൾ ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികൾ ഒരിക്കലും മിസ്സ് ചെയ്യാൻ ആഗ്രഹിക്കാത്ത ഒരിടമാണ് ശ്രീചിത്ര ആർട്ട് ഗാലറി.വിഖ്യാതരായ ഒട്ടേറെ ചിത്രകാരന്മാരുടെ സവിശേഷമായ നിരവധി പെയിന്റിങ്ങുകൾ സമ്പന്നമാണ് ഈ ആർട്ട് ഗ്യാലറി.
1935 ലാണ് ആർട്ട് ഗാലറി ആരംഭിക്കുന്നത്. ശ്രീചിത്ര തിരുനാൾ ബാലരാമവർമ്മയാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. രാജാ രവിവർമ്മ, നിക്കോളാസ് റോറിച്ച് , സ്വെറ്റോസ്ലാവ് റോറിച്ച് , ജമിനി റോയ് , രവീന്ദ്രനാഥ ടാഗോർ , വി.എസ്. വലിയതാൻ , സി. രാജ രാജ വർമ്മ , കെ.സി.എസ്. പണിക്കർ എന്നിവരുടെ സൃഷ്ടികൾ ഉൾപ്പെടെ പരമ്പരാഗതവും സമകാലികവുമായ ചിത്രങ്ങളുടെ സവിശേഷ ശേഖരം ഗാലറിയിലുണ്ട് . ഗാലറിയിൽ ഏകദേശം 1100 പെയിൻ്റിംഗുകൾ ഉണ്ട്. ചരിത്രാതീത കാലം മുതൽ പതിനെട്ടാം നൂറ്റാണ്ട് വരെയുള്ള ഇന്ത്യൻ ചുവർചിത്രങ്ങളുടെ അതുല്യമായ പകർപ്പുകളും ശേഖരത്തിൽ ഉൾപ്പെടുന്നു.
ആർട്ട് ഗാലറിയിൽ മുഗൾ, രജപുത്ര, ബംഗാൾ, രാജസ്ഥാനി, തഞ്ചൂർ എന്നീ കലാശാലകളിൽ നിന്നുള്ള സൃഷ്ടികൾ പ്രദർശിപ്പിച്ചിരിക്കുന്നു. ചൈനീസ് , ജാപ്പനീസ് , ബാലിനീസ് പെയിൻ്റിംഗുകളുടെ ഒരു പൗരസ്ത്യ ശേഖരം, ടിബറ്റൻ തങ്ക , ചരിത്രാതീത കാലത്തെ ഇന്ത്യൻ മ്യൂറൽ പെയിൻ്റിംഗുകളുടെ അതുല്യ ശേഖരം എന്നിവയും ഇവിടെയുണ്ട്. ഗാലറിയിൽ 400 വർഷം പഴക്കമുള്ള തഞ്ചാവൂർ മിനിയേച്ചർ പെയിൻ്റിംഗുകൾ ഉണ്ട്.
രാജാരവിവർമ്മ ചിത്രങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകിക്കൊണ്ട് രവിവർമ്മ ആർട്ട് ഗ്യാലറി എന്ന പേരിൽ ശ്രീചിത്ര ആർട്ട് ഗ്യാലറിക്ക് തൊട്ടടുത്തായിഒരു കെട്ടിടം കൂടി നിർമ്മിച്ചിരുന്നു. തിരുവിതാംകൂർ രാജകുടുംബവുമായി അടുത്ത ബന്ധമുള്ള രാജാരവിവർമ വരച്ച ചിത്രങ്ങളുടെ അപൂർവശേഖരമാണ് ഗാലറിയുടെ ആകർഷണം. 43 യഥാർഥ ചിത്രങ്ങൾ ഇവിടെയുണ്ട്. ശകുന്തളയും തോഴിമാരും, ജിപ്സികൾ, ഹംസദമയന്തി, മോഹിനിയും രുക്‌മാംഗദനും, വിരാടരാജധാനിയിലെ ദ്രൗപദി, മഹാറാണി സേതു ലക്ഷ്‌മിബായി, കേരളവർമ വലിയകോയിത്തമ്പുരാൻ തുടങ്ങിയവ ശേഖരത്തിലെ പ്രസിദ്ധചിത്രങ്ങളാണ്. 1885 മുതൽ 1887 വരെ കാലഘട്ടത്തിൽ രാജാരവിവർമ വരച്ച എണ്ണച്ചായ ചിത്രങ്ങളാണ് ഇവിടെയുള്ളത്. തിരുവനന്തപുരം നേപ്പിയർ മ്യൂസിയത്തിനടുത്താണ് ശ്രീചിത്ര ആർട്ട് ഗാലറി ഉള്ളത്. സാംസ്‌കാരികവകുപ്പിനു കീഴിലുള്ള ആർട്ട് ഗാലറിക്കു തിങ്കൾ, ബുധൻ ദിവസങ്ങളിൽ അവധിയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
August 24, 2024 10:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ചായം പൂശിയ അതുല്യ ചരിത്രം; വേറിട്ട അനുഭവം സമ്മാനിക്കുന്ന ശ്രീചിത്ര ആർട്ട് ഗാലറി