advertisement

'ദി കേരള സ്റ്റോറി 2' റിലീസ് തടയണമെന്ന ഹർജിയിൽ നിർമ്മാതാക്കൾക്ക് ഹൈക്കോടതി നോട്ടീസയച്ചു

Last Updated:

സിനിമയുടെ ടീസർ കേരളത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ഹർജിയിൽ പറയുന്നു

News18
News18
“ദി കേരള സ്റ്റോറി 2 - ഗോസ് ബിയോണ്ട്” എന്ന സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ, ചിത്രത്തിന്റെ നിർമ്മാതാക്കൾ എന്നിവർക്ക് കേരള ഹൈക്കോടതി നോട്ടീസ് അയച്ചു. ബയോളജിസ്റ്റായ ശ്രീദേവ് നമ്പൂതിരി നൽകിയ ഹർജിയിലാണ് നടപടി. സിനിമയുടെ ടീസർ കേരളത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന്  ഹർജിക്കാരൻ ആരോപിച്ചു.
കേരളം, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് പെൺകുട്ടികളെ പ്രണയക്കെണിയിൽപ്പെടുത്തി മതപരിവർത്തനം നടത്തുകയും രാജ്യത്തിന്റെ ജനസംഖ്യാ ഘടന മാറ്റുകയും ചെയ്യുന്ന തീവ്രവാദികളുടെ കയ്യിൽ അകപ്പെടുന്നതാണ് ടീസറിലുള്ളതെന്ന് ഹർജിക്കാരൻ പറയുന്നു. ടീസറിൽ കഥാപാത്രങ്ങൾ നടത്തുന്ന ചില പ്രസ്താവനകൾ രാജ്യത്ത് ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചിത്രത്തിന്റെ ടീസറിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കഥകളും ഉൾപ്പെടുന്നുണ്ടെങ്കിലും, 'കേരള സ്റ്റോറി' എന്ന തലക്കെട്ട് ഈ സംഭവങ്ങൾ കേരളത്തിൽ മാത്രമാണ് നടക്കുന്നതെന്ന തെറ്റായ ധാരണ ഉണ്ടാക്കുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു.
advertisement
ഇത്തരത്തിലുള്ള ചിത്രീകരണം ഒരു പ്രദേശത്തെ ജനങ്ങളെ മുഴുവൻ അപകീർത്തിപ്പെടുത്താനും പൊതുസമാധാനം തകർക്കാനും വർഗീയവും പ്രാദേശികവുമായ ഭിന്നതകൾ ഉണ്ടാക്കാനും കാരണമാകുമെന്ന് ഹർജിക്കാരൻ വാദിക്കുന്നു. അതിനാൽ, 2026 ഫെബ്രുവരി 27-ന് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ റിലീസും പ്രദർശനവും തടയണമെന്നും അല്ലെങ്കിൽ കോടതി നിശ്ചയിക്കുന്ന സമയപരിധിക്കുള്ളിൽ റിവിഷൻ ഹർജി പരിഗണിച്ച് തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്നും അതുവരെ സിനിമയുടെ റിലീസ് നിർത്തിവെക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
'ദി കേരള സ്റ്റോറി 2' റിലീസ് തടയണമെന്ന ഹർജിയിൽ നിർമ്മാതാക്കൾക്ക് ഹൈക്കോടതി നോട്ടീസയച്ചു
Next Article
advertisement
എംഎൽഎമാരുടെ ഭൂരിപക്ഷത്തിൽ മുഖ്യമന്ത്രിയാകുമോ? തിരഞ്ഞെടുപ്പിനു ശേഷം  രമേശ് ചെന്നിത്തലയുടെ  സാധ്യതകൾ
എംഎൽഎമാരുടെ ഭൂരിപക്ഷത്തിൽ മുഖ്യമന്ത്രിയാകുമോ? തിരഞ്ഞെടുപ്പിനു ശേഷം രമേശ് ചെന്നിത്തലയുടെ സാധ്യതകൾ
  • നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ ഭാവി നിർണയിക്കപ്പെടും

  • യു ഡി എഫ് വിജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തിന് സാധ്യതയുണ്ട്, പക്ഷേ ഉറപ്പില്ലെന്നും പറയുന്നു

  • പരാജയപ്പെട്ടാൽ പ്രതിപക്ഷ നേതൃ പദവിയും ഉറപ്പില്ല, പാർട്ടിയിൽ പുതുതലമുറയുടെ വെല്ലുവിളിയും ഉണ്ടാകും

View All
advertisement