advertisement

ഊരിറങ്ങി നാട്ടിലെത്താൻ അവർക്ക് ഇനി പുതുവഴി; വെള്ളയംദേശം പാലത്തിന് നിർമ്മാണാനുമതി

Last Updated:

മഴക്കാലത്ത് ആറിൽ വെള്ളം കരകവിഞ്ഞൊഴുകുമ്പോൾ, അടപ്പുപാറ ട്രൈബൽ സ്കൂളിലെ കുട്ടികളടക്കം നിരവധി പേരുടെ യാത്ര ദുഷ്കരമാകാറുണ്ടായിരുന്നു. ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിനായാണ് കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ പാലം നിർമ്മിക്കാൻ തുക വകയിരുത്തിയത്.

വെള്ളയം ദേശം പാലം യാഥാർത്ഥ്യമാകുന്നു 
വെള്ളയം ദേശം പാലം യാഥാർത്ഥ്യമാകുന്നു 
ചിരകാലാഭിലാഷമായിരുന്ന പാങ്ങോട് പഞ്ചായത്തിലെ വെള്ളയംദേശം പാലം നിർമ്മാണത്തിന് അവസരം ഒരുങ്ങുന്നു. 2.79 കോടി രൂപയുടെ നിർമ്മാണ അനുമതിയാണ് പാലത്തിനായി ലഭിച്ചിരിക്കുന്നത്. ഇത് പ്രദേശത്തെ, പ്രത്യേകിച്ച് പട്ടികജാതി, പട്ടികവർഗ്ഗ ഊരുകളിലെ 200-ഓളം കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. പാലോട്, കല്ലറ തുടങ്ങിയ പ്രധാന പട്ടണങ്ങളിലേക്ക് എത്തിച്ചേരാൻ നിലവിൽ പുഴയ്ക്ക് കുറുകേയുള്ള ഒരു നടപ്പാലം മാത്രമാണ് ഇവർക്ക് ആശ്രയമായിരുന്നത്.
മഴക്കാലത്ത് ആറിൽ വെള്ളം കരകവിഞ്ഞൊഴുകുമ്പോൾ, അടപ്പുപാറ ട്രൈബൽ സ്കൂളിലെ കുട്ടികളടക്കം നിരവധി പേരുടെ യാത്ര ദുഷ്കരമാകാറുണ്ടായിരുന്നു. ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിനായാണ് കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ ഈ പാലം നിർമ്മിക്കാൻ തുക വകയിരുത്തിയത്. പുതിയ പാലത്തിന് 11 മീറ്റർ വീതിയും 25 മീറ്റർ നീളവും ഉണ്ടാകും. 7.5 മീറ്റർ കാര്യേജ് വേയും 1.5 മീറ്റർ ഫുട്പാത്തും ഉൾപ്പെടുത്തിയാണ് രൂപകൽപ്പന. പാലം യാഥാർത്ഥ്യമാകുന്നതോടെ ഈ പ്രദേശത്തുകാർക്ക് സുഗമമായ വാഹനയാത്ര സാധ്യമാകും. ഇത് ആദിവാസി ഊരുകളിൽ നിന്നുള്ളവർക്ക് പട്ടണങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുകയും, അതുവഴി വിദ്യാഭ്യാസ, ആരോഗ്യ, തൊഴിൽ മേഖലകളിൽ കൂടുതൽ അവസരങ്ങൾ നേടാൻ സഹായിക്കുകയും ചെയ്യും.
advertisement
വെള്ളയംദേശം, പത്തായ കയം, പാണ്ഡ്യൻ പാറ, ചെട്ടിയെ കൊന്നകയം തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടുന്ന ഈ പ്രദേശം ഇക്കോ ടൂറിസത്തിനും വലിയ സാധ്യതകളാണ് തുറന്നുതരുന്നത്. പാലം വരുന്നതോടെ ടൂറിസം വികസനവും പ്രദേശവാസികൾക്ക് പുതിയ വരുമാന മാർഗ്ഗങ്ങളും തുറന്നു കിട്ടും. പാലം നിർമ്മാണത്തിനായുള്ള എസ്റ്റിമേറ്റും ഡിസൈനും പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം തയ്യാറാക്കി കഴിഞ്ഞു. സാങ്കേതികാനുമതി കൂടി ലഭ്യമാകുന്നതോടെ ഉടൻ ടെണ്ടർ നടപടികളിലേക്ക് കടക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതി പ്രദേശത്തിൻ്റെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിന് വലിയ സംഭാവന നൽകുമെന്നതിൽ സംശയമില്ല.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ഊരിറങ്ങി നാട്ടിലെത്താൻ അവർക്ക് ഇനി പുതുവഴി; വെള്ളയംദേശം പാലത്തിന് നിർമ്മാണാനുമതി
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement