Thrikkakara Bypoll | 'തൃക്കാക്കരയില്‍ എല്‍ഡിഎഫ് മന്ത്രിമാര്‍ ജാതിതിരിച്ച് വീടുകയറി വോട്ടുചോദിക്കുന്നു'; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കേരളത്തെ ഔദ്യോഗികമായി ജാതിതിരക്കുന്നതിന് വേണ്ടിയുള്ള പരിശ്രമമാണ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
കൊച്ചി: തൃക്കാക്കരയില്‍ എല്‍ഡിഎഫ് മന്ത്രിമാര്‍ ജാതിതിരിച്ച് വീടുകയറി വോട്ടുചോദിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേരളത്തിന് ഈ മന്ത്രിമാര്‍ അപമാനമാണെന്നും തൃക്കാക്കരയിലെ ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ ജാതിതിരക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
'ഒരു പ്രദേശത്തെ ഒരു സമൂഹത്തില്‍പ്പെട്ടവരെ കാണാന്‍ ഒരാള്‍ വരുന്നു. തൊട്ടടുത്തുള്ള മറ്റ് വിഭാഗക്കാരെ കാണാന്‍ മറ്റൊരാളെ ഏര്‍പ്പെടുത്തുന്നു. കേരളത്തെ ഔദ്യോഗികമായി ജാതിതിരക്കുന്നതിന് വേണ്ടിയുള്ള പരിശ്രമമാണ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മന്ത്രിമാര്‍ ചെയ്യുന്ന ഈ നടപടി കേരളം ഒരിക്കലും ഉള്‍ക്കൊള്ളാന്‍ പോകുന്നില്ല' തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
Thrikkakara Bypoll | പെട്രോള്‍, പാചകവാതക വിലവര്‍ധനവ്; ഉത്തരവാദി പിണറായി വിജയനും കെഎന്‍ ബാലഗോപാലും; എ എന്‍ രാധാകൃഷ്ണന്‍
കൊച്ചി: പെട്രോള്‍, പാചകവാതക വിലവര്‍ധനവിന് ഉത്തരവാദികള്‍ പിണറായി വിജയനും കെഎന്‍ ബാലഗോപാലുമാണെന്ന് തൃക്കാക്കരയിലെ ബിജെപി(BJP) സ്ഥാനാര്‍ഥി എഎന്‍ രാധാകൃഷ്ണന്‍. ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ തുടക്കംമുതല്‍ അട്ടിമറിച്ചത് മമതയും പിണറായിയുമാണ്. അത് ജനങ്ങള്‍ക്കറിയാം. എന്റെ തൃക്കാക്കരയിലെ അഭ്യസ്ഥവിദ്യരായ ജനങ്ങളാണെന്നും അവര്‍ക്ക് നല്ല ബോധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
advertisement
എനിക്കൊരു അവസരം നല്‍കുകയാണെങ്കില്‍ ഐടി മേഖലയിലെ ലോകോത്തര ഹബ്ബാക്കി ഇന്‍ഫോപാര്‍ക്കിനെ മാറ്റുമെന്ന് എഎന്‍ രാധകൃഷ്ണന്‍ പറഞ്ഞു. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പെട്രോളിന്റേയും പാചകവാതകത്തിന്റെയും വില എനിക്കാകും അനുകൂലമാകുക. എങ്ങനെ അനുകൂലമാകുമെന്നത് ജനങ്ങളോട് ചോദിക്കേണ്ടി വരും. കാരണം ഇതിന്റെ മുഴുവന്‍ ഉത്തരവാദികള്‍ കേരള സര്‍ക്കാരാണ്.2500 കോടിയുടെ സ്മാര്‍ട്സിറ്റി പദ്ധതി, അമൃത്നഗരം പദ്ധതി, ദേശീയപാത വികസനം തുടങ്ങി കേരളത്തിന്റെ വികസനം തങ്ങളല്ലാതെ പിന്നെ ആരാണ് ഇവിടെ ചെയ്തിട്ടുള്ളത്? കെ റെയില്‍ പിണറായി വിജയന്റെ വാട്ടര്‍ലൂ ആയി മാറാന്‍ പോകുകയാണ്' എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 21, 2022 5:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Thrikkakara Bypoll | 'തൃക്കാക്കരയില്‍ എല്‍ഡിഎഫ് മന്ത്രിമാര്‍ ജാതിതിരിച്ച് വീടുകയറി വോട്ടുചോദിക്കുന്നു'; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍









