Thiruvanchoor | 'എംഎം മണി പറഞ്ഞു എനിക്ക് കറുപ്പ് നിറമെന്ന്; അദ്ദേഹത്തിന് ട്രംപിന്റെ നിറമാണല്ലോ'; തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഇതുപോലുള്ള പാഴ്വാക്ക് പറയുന്നവരുണ്ട്. നമ്മള്‍ അവരെ അവഗണിക്കുക
കോട്ടയം: കറുപ്പ് നിറമാണെന്ന മുന്‍മന്ത്രി എം.എം.മണിയുടെ പരിഹാസത്തിന് മറുപടിയുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. 'ഈയിടെ എം.എം.മണി പറഞ്ഞു എനിക്ക് കറുപ്പ് നിറമാണെന്ന്. അദ്ദേഹത്തിന് ട്രംപിന്റെ നിറമാണല്ലോ. നല്ല കൃത്യമാണ്. ഇതുപോലുള്ള പാഴ്വാക്ക് പറയുന്നവരുണ്ട്. നമ്മള്‍ അവരെ അവഗണിക്കുക' തിരുവഞ്ചൂര്‍ പറഞ്ഞു.
അതേസമയം കെ റെയിൽ പദ്ധതി സംബന്ധിച്ച് വലിയ തർക്കങ്ങളും വിവാദങ്ങളും ആളിക്കത്തുമ്പോൾ ആണ് സർക്കാരിലെ മന്ത്രി കൂടിയായ സജി ചെറിയാനെതിരെ ഗുരുതര ആരോപണങ്ങളുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തുവന്നത്. മന്ത്രി സജി ചെറിയാന് വേണ്ടി കേറി പദ്ധതിയുടെ അലൈൻമെന്റ് മാറ്റം വരുത്തിയതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കെ റെയിൽ പദ്ധതിയുടെ അലൈൻമെന്റ് രേഖകൾ മാധ്യമപ്രവർത്തകർക്ക് നൽകിക്കൊണ്ടാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.
advertisement
മാധ്യമ ചർച്ചയ്ക്കിടെയാണ് ചില മന്ത്രിമാരുടെ വീടുകൾ ഇരിക്കുന്ന സ്ഥലങ്ങളിൽ അലൈൻമെന്റ് മാറ്റം വരുത്തിയിട്ടുണ്ട് എന്ന ഗുരുതര ആരോപണം തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉന്നയിച്ചത്. ആരോപണം തെളിയിച്ചാൽ തന്റെ വീട് അടക്കം തിരുവഞ്ചൂർ രാധാകൃഷ്ണന് എഴുതിയ നൽകാമെന്ന് സജി ചെറിയാൻ മറുപടി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ന് കോട്ടയം പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനം നടത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ രേഖകളുമായി ഹാജരായത്.
advertisement
സജി ചെറിയാൻ കൂടുതൽ പ്രതികരണങ്ങൾ നടത്തിയാൽ ഇനിയും ശക്തമായ മറുപടി നൽകുമെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. ഏതായാലും ഗുരുതര ആരോപണങ്ങളാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങൾക്കുമുന്നിൽ നടത്തിയത്. ഒരു നേതാക്കളുടെ പോലും വീടുകൾ കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് നഷ്ടപ്പെടുന്നില്ല എന്ന് സമരത്തിൽ പങ്കെടുക്കുന്ന ജനങ്ങൾ ആരോപിച്ചിരുന്നു. അതിന് പിന്നാലെ തിരുവഞ്ചൂർ ഉന്നയിച്ച ആരോപണം വലിയ ചർച്ചകൾക്കാണ് ഇടം വെച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Mar 23, 2022 7:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Thiruvanchoor | 'എംഎം മണി പറഞ്ഞു എനിക്ക് കറുപ്പ് നിറമെന്ന്; അദ്ദേഹത്തിന് ട്രംപിന്റെ നിറമാണല്ലോ'; തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍









