'ദിസ് ഗവൺമെന്റ് ഈസ് ഇൻസൾട്ടിങ് മൈ ഫ്രണ്ട് സുരേഷ് ഗോപി'; എയിംസ് വിഷയത്തിൽ ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
സുരേഷ് ഗോപിയെ ആദരിക്കണമെന്ന് താൻ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നതായും എന്നാൽ അദ്ദേഹം വീണ്ടും വീണ്ടും അപമാനിക്കപ്പെടുകയാണെന്നും ജോൺ ബ്രിട്ടാസ്
ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ കേരളത്തിന് എയിംസ് അനുവദിക്കാത്തതിലൂടെ കേന്ദ്രസർക്കാർ മന്ത്രി സുരേഷ് ഗോപിയെ തുടർച്ചയായി അപമാനിക്കുകയാണെന്ന് ജോൺ ബ്രിട്ടാസ് എം പി. വാഗ്ദാനങ്ങൾ പാലിക്കാത്തത് കേരളത്തോടുള്ള അവഗണനയാണെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു. കേരളത്തിന് എയിംസ് അനുവദിക്കാത്തതിലൂടെ എന്റെ സുഹൃത്തായ സുരേഷ് ഗോപിയെ സർക്കാർ നിരന്തരം അപമാനിക്കുകയാണ്. എയിംസ് വരുമെന്ന് അദ്ദേഹം വാഗ്ദാനം നൽകിയിട്ടുണ്ടെങ്കിലും 24 മണിക്കൂറും 36 മണിക്കൂറും പിന്നിട്ടിട്ടും അത് എവിടെയാണെന്ന് ബ്രിട്ടാസ് പരിഹാസരൂപേണ ചോദിച്ചു.
സുരേഷ് ഗോപിയെ ആദരിക്കണമെന്ന് താൻ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നതായും എന്നാൽ അദ്ദേഹം വീണ്ടും വീണ്ടും അപമാനിക്കപ്പെടുകയാണെന്നും ബ്രിട്ടാസ് പറയുന്നു. മന്ത്രിയുടെ അന്തസ്സ് സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിൽ എയിംസ് വരുമെന്ന് പല വേദികളിലും സുരേഷ് ഗോപി ആവർത്തിച്ചിരുന്നു. എന്നാൽ ആ പ്രഖ്യാപനം ഇത്തവണത്തെ ബജറ്റിലും നടപ്പായില്ല. എയിംസ് തൃശൂരോ ആലപ്പുഴയിലോ തിരുവനന്തപുരത്തോ വരുമെന്നും കേരളം ഭൂമി നൽകിയില്ലെങ്കിൽ പൊള്ളാച്ചിയിലേക്ക് പോകുമെന്നുമെല്ലാം അദ്ദേഹം നേരത്തേ പറഞ്ഞത് വലിയ ചർച്ചയായിരുന്നു.
advertisement
പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ എടുക്കുന്ന നയങ്ങളും നയമാറ്റങ്ങളും സഭയിൽ ചർച്ച ചെയ്‌യേണ്ടതുണ്ടെന്നും എന്നാൽ അമേരിക്കൻ വ്യവസായ ഡീൽ എലോൺ മസ്കിന്റെ എക്സിൽ മാത്രമാണുള്ളതെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. രാജ്യത്തെ നിയമനിർമ്മാണ സഭകളെ കൊച്ചാക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത് . ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
Summary: MP John Brittas stated in the Rajya Sabha that by failing to allot an AIIMS to Kerala in the Union Budget, the Central Government is continuously insulting Union Minister Suresh Gopi. He further added that the failure to fulfill promises is a clear neglect of Kerala."By not granting an AIIMS to Kerala, the government is constantly insulting my friend Suresh Gopi," Brittas said.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Feb 03, 2026 8:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ദിസ് ഗവൺമെന്റ് ഈസ് ഇൻസൾട്ടിങ് മൈ ഫ്രണ്ട് സുരേഷ് ഗോപി'; എയിംസ് വിഷയത്തിൽ ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ







