കനത്ത മഴ, മോശം കാലാവസ്ഥ; കരിപ്പൂരിൽ നിന്നുള്ള മൂന്ന് വിമാന സർവീസുകൾ റദ്ദാക്കി
- Published by:Rajesh V
- news18-malayalam
Last Updated:
നേരത്തെ രണ്ട് വിമാനങ്ങൾ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാൻ വൈകിയിരുന്നു. കരിപ്പൂരിൽ നിന്ന് അബുദാബി, മസ്കറ്റ് എന്നിവിടങ്ങിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് വൈകിയത്.
കോഴിക്കോട്: മോശം കാലാവസ്ഥയെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള മൂന്ന് വിമാന സർവീസുകൾ റദ്ദാക്കി. എയർ ഇന്ത്യയുടെ കോഴിക്കോട് - റിയാദ് ( രാത്രി 8.35), കോഴിക്കോട് - അബുദാബി (രാത്രി 10.05), കോഴിക്കോട് - മസ്‌കറ്റ് (രാത്രി 11.10) എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്.
നേരത്തെ രണ്ട് വിമാനങ്ങൾ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാൻ വൈകിയിരുന്നു. കരിപ്പൂരിൽ നിന്ന് അബുദാബി, മസ്കറ്റ് എന്നിവിടങ്ങിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് വൈകിയത്. ഇന്നലെ രാത്രിയാണ് ഈ രണ്ട് വിമാനങ്ങളും പുറപ്പെടേണ്ടിയിരുന്നത്. കനത്ത മഴ മൂലം വിമാനങ്ങൾ വഴിതിരിച്ചു വിടുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. തീവ്രമഴ കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് 2 ജില്ലകളിൽ റെഡ‍് അലർട്ടും 8 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ ജില്ലകളിലാണ് റെഡ് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
May 23, 2024 3:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കനത്ത മഴ, മോശം കാലാവസ്ഥ; കരിപ്പൂരിൽ നിന്നുള്ള മൂന്ന് വിമാന സർവീസുകൾ റദ്ദാക്കി