advertisement

തിരുവനന്തപുരത്ത് ക്രിസ്മസ് ദിനത്തിൽ കടലിൽ കുളിക്കാനിറങ്ങിയ മൂന്നുപേരെ കാണാതായി

Last Updated:

സെന്റ് ആന്‍ഡ്രൂസിലും മര്യനാട്ടും അഞ്ചുതെങ്ങിലും കടലില്‍ കുളിക്കാനിറങ്ങിയ മൂന്നുപേരെയാണ് കാണാതായത്.

News18
News18
തിരുവനന്തപുരം: സെന്റ് ആന്‍ഡ്രൂസിലും മര്യനാട്ടും അഞ്ചുതെങ്ങിലും കടലില്‍ കുളിക്കാനിറങ്ങിയ മൂന്നുപേരെ കാണാതായി. പഞ്ചായത്തുനട പുതുവൽ പുത്തൻ വീട് എം കെ ഹൗസിൽ പ്ലസ്ടു വിദ്യാർത്ഥി നെവിന്‍ (18) ആണ് സെന്റ് ആന്‍ഡ്രൂസില്‍ ഒഴുക്കില്‍പ്പെട്ടത്. ക്രിസ്മസ് ദിനത്തില്‍ രാവിലെ പത്തുമണിയോടെ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ നെവിന്‍ കടലില്‍ മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പള്ളിപ്പുറം മോഡൽ പബ്ലിക് സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയാണ്
ഉച്ചയ്ക്ക് ഒന്നരയോടെ മര്യനാടാണ് രണ്ടാമത്തെ അപകടമുണ്ടായത്. മര്യനാട് സ്വദേശി ജോഷ്വാ (19) കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തില്‍പെടുകയായിരുന്നു. മത്സ്യതൊഴിലാളികളും തീരദേശ പൊലീസും തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. തിരച്ചില്‍ തുടരുകയാണ്.
വൈകിട്ട് 4.45ഓടെയാണ് അഞ്ചുതെങ്ങ് കടലിൽ കുളിക്കാനിറങ്ങിയ കടയ്ക്കാവൂർ സ്വദേശി അപ്പു എന്ന് വിളിക്കുന്ന അരുണിനെ (20) കാണാതായത്. നാലംഗ സംഘമാണ് ഇവിടെ കുളിക്കാൻ ഇറങ്ങിയത്. തിരച്ചിൽ പുരോഗമിക്കുകയാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്ത് ക്രിസ്മസ് ദിനത്തിൽ കടലിൽ കുളിക്കാനിറങ്ങിയ മൂന്നുപേരെ കാണാതായി
Next Article
advertisement
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം 
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

  • ഏപ്രിൽ 4 ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെ നിരവധി റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്

  • നിയമനടപടികള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ റിക്കവറി വാഹനത്തില്‍ നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ്

View All
advertisement