ഡ്രൈവര്‍ക്ക് ഹൃദയാഘാതം; നിയന്ത്രണം വിട്ട ലോറിയിടിച്ച് മലപ്പുറത്ത് മൂന്നു പേർക്ക് പരിക്ക്

Last Updated:

ലോറി ഇറക്കത്തിലേക്ക് ഇറക്കുന്നതിനിടെ ലോറി ഡ്രൈവര്‍ക്ക് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ഡ്രൈവർ മരിച്ചു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
മലപ്പുറം (Malappuram) വളാഞ്ചേരി വട്ടപ്പാറയില്‍ ഡ്രൈവര്‍ക്ക് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ലോറിയിടിച്ച് ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡ്രൈവര്‍ മരിച്ചു. പൊന്നാനി സ്വദേശി അയങ്കലം സ്വദേശി മുജീബ് റഹ്മാനാണ് മരിച്ചത്. പരിക്കേറ്റ തൊഴിലാളികള്‍ ചികിത്സയിലാണ്.
വളാഞ്ചേരി വട്ടപ്പാറയിലെ ക്വാറിയില്‍ ശനിയാഴ്ച രണ്ടു മണിയോടെയാണ് സംഭവം. ലോറി ഇറക്കത്തിലേക്ക് ഇറക്കുന്നതിനിടെ ലോറി ഡ്രൈവര്‍ക്ക് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ഇതോടെ വാഹനം നിയന്ത്രണം വിട്ട് ക്വാറിയില്‍ ജോലി ചെയ്യുകയായിരുന്ന മൂന്ന് തൊഴിലാളികള്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാളുടെ നല ഗുരുതരമായതിനെ തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
advertisement
ഹൃദയാഘാതത്തെ തുടര്‍ന്ന് ലോറി ഡ്രൈവറും മരണത്തിന് കീഴടങ്ങി. പൊന്നാനി സ്വദേശി അയങ്കലം സ്വദേശി മുജീബ് റഹ്മാനാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഇതരസംസ്ഥാന തൊഴിലാളികള്‍ വളാഞ്ചേരി നടക്കാവില്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.
Summary: Three migrant labourers sustained injuries after a truck lost control when its driver suffered a heart-attack in Malappuram. One person has reportedly got serious injuries while the truck driver died in the incident. The deceased driver has been identified as Mujeeb Rahman, a native of Ponnani
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഡ്രൈവര്‍ക്ക് ഹൃദയാഘാതം; നിയന്ത്രണം വിട്ട ലോറിയിടിച്ച് മലപ്പുറത്ത് മൂന്നു പേർക്ക് പരിക്ക്
Next Article
advertisement
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
  • പ്രണയത്തിൽ മാറ്റങ്ങൾ അനുഭവപ്പെടും

  • അവിവാഹിതർക്ക് തിയ പ്രണയബന്ധം ആരംഭിക്കാനുള്ള സാധ്യത

  • പങ്കാളികളുമായി തുറന്ന ആശയവിനിമയവും ബന്ധം മെച്ചപ്പെടുത്തും

View All
advertisement