മലപ്പുറം: ഗുഡ്സ് ഓട്ടോയിലുണ്ടായ സ്ഫോടനത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു (Death). മലപ്പറം (Malappuram) പെരിന്തൽമണ്ണയിലാണ് സംഭവം. തൊണ്ടിപറമ്പിൽ മുഹമ്മദും(52) ഭാര്യ ജാസ്മിനും(37) ഇവരുടെ ഇളയ കുഞ്ഞ് സഫയുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂത്ത മകൾ ഇർഫാനയെ(അഞ്ച്) കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഫോടകവസ്തുക്കൾ നിറച്ച ഓട്ടോയുടെ അടുത്തേക്ക് ഭാര്യയെയും കുട്ടികളെയും മുഹമ്മദ് വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനമുണ്ടായതോടെ സമീപത്തെ കിണറ്റിലേക്ക് ചാടിയ മുഹമ്മദും മരണപ്പെടുകയായിരുന്നു.
ഇന്ന് രാവിലെ 11.30ഓടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കുടുംബ പ്രശ്നം കാരണ കുറച്ചു കാലമായി ജാസ്മിൻ സ്വന്തം വീട്ടിലായിരുന്നു. ഇന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനെന്ന വ്യാജേന മുഹമ്മദ് എത്തുകയായിരുന്നു. ഭാര്യയെയും രണ്ടു കുഞ്ഞുങ്ങളെയും ഓട്ടോറിക്ഷയിൽ കയറ്റിയശേഷം ഡോർ മുഹമ്മദ് ലോക്ക് ചെയ്തു. ഇതിന് ശേഷം ഇയാൾ പുറത്തിറങ്ങി സ്ഫോടകവസ്തുക്കൾക്ക് തീകൊളുത്തുകയായിരുന്നു. ജാസ്മിന്‍റെ സഹോദരിമാർ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല.
ഇതിനിടെ മുഹമ്മദിന്‍റെ വസ്ത്രത്തിലും തീപിടിച്ചതോടെ ഇയാൾ സമീപത്തെ കിണറ്റിലേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇവരുടെ മൂത്തമകൾ ഇർഫാനയെ ആദ്യം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
Also Read-
Child Abandoned | ഭർത്താവ് ഉപേക്ഷിച്ചതിനാൽ കുഞ്ഞ് ബാധ്യതയാകുമോയെന്ന് ഭയം': കുഞ്ഞിനെ ഉപേക്ഷിച്ച അമ്മ പിടിയിൽഉഗ്രശബ്ദമുള്ള സ്ഫോടനമാണ് നടന്നതെന്ന് സമീപവാസികൾ പറയുന്നു. ശബ്ദം കേട്ട് സമീപവാസികൾ ഓടിയെത്തിയെങ്കിലും തുടരെ പൊട്ടിത്തെറികൾ ഉണ്ടായതോടെ ഇവർക്ക് ഒന്നും ചെയ്യാനായില്ല. അതിനിടെ കിണറ്റിൽനിന്ന് മുഹമ്മദിനെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ദ്ധർ ഉൾപ്പടെ സ്ഥലത്തെത്തി പരിശോധന നടത്തി. മരിച്ച മൂന്നു പേരുടെയും മൃതദേഹം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
പ്രളയകാലത്ത് മുതുക് ചവിട്ടു പടിയാക്കിയ ജൈസൽ സദാചാരപൊലീസായി പണം തട്ടിയതിന് അറസ്റ്റിൽമലപ്പുറം: പ്രളയകാലത്ത് മുതുക് ചവിട്ടു പടിയാക്കിയ രക്ഷാപ്രവർത്തകൻ സദാചാരപൊലീസായി പണം തട്ടിയതിന് അറസ്റ്റിൽ. പരപ്പനങ്ങാടി ആവിൽ ബീച്ച് കൂട്ടിച്ചിന്‍റെ പുരയ്ക്കൽ ജെയ്സൽ (37) ആണ് അറസ്റ്റിലായത്. ബീച്ചിന് സമീപം കാറിലിരുന്ന സ്ത്രീയുടെയും പുരുഷന്‍റെയും ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതിനാണ് ജെയ്സൽ അറസ്റ്റിലായത്. പ്രളയകാലത്ത് വൃദ്ധയ്ക്ക് തോണിയിൽ കയറാൻ മുതുക് ചവിട്ടുപിടയാക്കി കമിഴ്ന്ന് കിടന്നതിലൂടെ ശ്രദ്ധേയനായ രക്ഷാപ്രവർത്തകനായിരുന്നു ജെയ്സൽ. ആ സമയത്ത് മാധ്യമങ്ങളിൽ ജെയ്സൽ നിറഞ്ഞുനിൽക്കുകയും ചെയ്തിരുന്നു.
2021 ഏപ്രിൽ 15നാണ് ജെയ്സലിന്‍റെ അറസ്റ്റിലേക്ക് നയിച്ച സംഭവം ഉണ്ടായത്. താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് കാറിൽ ഇരിക്കുകയായിരുന്ന പുരുഷന്‍റെയും സ്ത്രീയുടെയും ഫോട്ടോ മൊബൈൽഫോണിൽ പകർത്തുകയും, ഇത് സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കാതിരിക്കാൻ ഒരു ലക്ഷം രൂപ നൽകണമെന്നുമായിരുന്നു ജെയ്സലിന്‍റെ ഭീഷണി. കൈയിൽ പണം ഇല്ലെന്ന് അറിയിച്ചതോടെ ജെയ്സൽ ഇവരെ തടഞ്ഞുവെക്കുകയും ചെയ്തു. ഒടുവിൽ സുഹൃത്തിൽനിന്ന് ഗൂഗിൾ പേ വഴി 5000 രൂപ അയച്ചുനൽകിയതോടെയാണ് പരാതിക്കാരായ പുരുഷനെയും സ്ത്രീയെയും പോകാൻ അനുവദിച്ചത്.
പിന്നീട് പരാതി ലഭിച്ചതോടെ ജെയ്സലിനെതിരെ പൊലീസ് കേസെടുത്തു. അന്വേഷണം നടക്കുന്നതിനിടെ ജെയ്സൽ ഒളിവിൽ പോയി. തിരുവനന്തപുരം, കൊല്ലം, മംഗലാപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കഴിഞ്ഞ ദിവസം താനൂരിൽ എത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച താനൂർ റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
താനൂർ സിഐ ജീവൻ ജോർജിന്‍റെ നിർദേശം അനുസരിച്ച് താനൂർ എസ്.ഐ ശ്രീജിത്ത് എസ്ഐ രാജു, എ.എസ്.ഐ റഹീം യൂസഫ്, സിപിഒ കൃഷ്ണപ്രസാദ്, തിരൂർ പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ ഷെറിൻ ജോൺ, അജിത്ത്, ധനേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അതിനിടെ പ്രതി ജില്ലാ കോടതിയിലും ഹൈക്കോടതിയിലും മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നെങ്കിലും അത് തള്ളിയിരുന്നു. പ്രതിയെ ഇന്ന് പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കും.
മലപ്പുറത്തെ പ്രളയബാധിത പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് ജെയ്സൽ താരമായി മാറിയ സംഭവം ഉണ്ടായത്. വെള്ളം കയറിയതിനെ തുടർന്ന് വീടുകളിൽ കുടുങ്ങിയ സ്ത്രീകൾ ഉൾപ്പടെയുള്ളവരെ രക്ഷപെടുത്താൻ ഫൈബർ വള്ളവുമായി ജെയ്സലും കൂട്ടരും എത്തി. ഇതിനിടെ ഒരു സ്ത്രീ വള്ളത്തിൽ കയറുന്നതിനിടെ വെള്ളത്തിലേക്ക് വീണു. ഇതോടെ പ്രായമായ രണ്ടു സ്ത്രീകൾ വള്ളത്തിൽ കയറാൻ കൂട്ടാക്കിയില്ല. ഇതോടെയാണ് ജെയ്സൽ കമിഴ്ന്ന് കിടന്ന് മുതുകിൽ ചവിട്ടി കയറാൻ ആവശ്യപ്പെട്ടത്. ഈ ദൃശ്യം സമീപത്തുണ്ടായിരുന്നവർ മൊബൈലിൽ ചിത്രീകരിക്കുകയും വൈകാതെ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നിരവധി ആളുകളാണ് ജെയ്സലിന് അഭിനന്ദനവുമായി അന്ന് രംഗത്തെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.