തൃശൂര്‍ പൂരം വെടിക്കെട്ട്; കേന്ദ്രത്തിന്റെ പുതിയ വിജ്ഞാപനത്തിലെ 5 നിബന്ധനകൾ ഒരിക്കലും അം​ഗീകരിക്കാനാകില്ലെന്ന് മന്ത്രി കെ രാജന്‍

Last Updated:

35 നിയന്ത്രണങ്ങളാണ് വിജ്ഞാപനത്തിൽ പ്രധാനമായും പറഞ്ഞിട്ടുള്ളത്. അവയിൽ ചിലതെല്ലാം ഭേദഗതികളോടെ അംഗീകരിക്കാനാകുന്നതാണെന്നും മന്ത്രി പ്രതികരിച്ചു

തൃശ്ശൂർ: കേന്ദ്രസർക്കാറിന്റെ പുതിയ വിജ്ഞാപനത്തോടെ തൃശ്ശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിലായെന്ന് മന്ത്രി കെ രാജൻ. ഒരു കാരണവശാലും അംഗീകരിക്കാനാവാത്ത നിബന്ധനകളാണ് കേന്ദ്രത്തിന്റേതെന്ന് മന്ത്രി പ്രതികരിച്ചു. നിലവിലുള്ള മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുകയാണെങ്കിൽ തൃശ്ശൂരിലെ സ്വരാജ് റൗണ്ടിന്റെ തേക്കിൻകാർഡ് മൈതാനിയിൽ വച്ച് കരിമരുന്ന് പ്രയോഗം നടത്താനാവില്ലെന്നും മന്ത്രി.
35 നിയന്ത്രണങ്ങളാണ് പ്രധാനമായും വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ളത്. അവയിൽ ചിലതെല്ലാം ഭേദഗതികളോടെ അംഗീകരിക്കാൻ ആകുന്നതാണ്. എന്നാൽ അഞ്ചു നിബന്ധനകൾ ഒരുകാരണവശാലും അംഗീകരിക്കാൻ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. വെടിക്കെട്ട് പുരയിൽ നിന്നും 200 മീറ്റർ അകലെ ആകണം വെടിക്കെട്ട് നടത്താൻ എന്ന നിബന്ധന മുന്നോട്ടുവയ്ക്കുമ്പോൾ തേക്കിൻകാട് മൈതാനിയിൽ എന്നല്ല തൃശൂർ റൗണ്ടിൽ പോലും വെടിക്കെട്ട് നടത്താനാകാത്ത സ്ഥിതി ഉണ്ടാകും.
കാണികൾക്കുള്ള ദൂരപതി 600 മീറ്റർ ആക്കി കുറയ്ക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് കേന്ദ്രസർക്കാർ നിയമഭേദഗതി പാസാക്കിയത്. വെടിക്കെട്ട് പുരയിൽ നിന്നും വെടിക്കെട്ട് നടക്കുന്ന സ്ഥലത്തേക്കുള്ള ദൂരം 45 മീറ്ററായിരുന്നു ഇതുവരെ. അവിടെനിന്ന് 100 മീറ്റർ അകലെയാണ് കാണികളെ അനുവദിച്ചിരുന്നത്. 145 മീറ്റർ ദൂരപരിധി പാലിക്കുമ്പോൾ തന്നെ കാണികൾക്ക് റൗണ്ടിൽ നിൽക്കാൻ ആകാത്ത സ്ഥിതിയാണ് നിലവിൽ. പുതിയ നിയമഭേദഗതി അനുസരിച്ച് കുറേക്കൂടി നീങ്ങി മാത്രമേ വെടിക്കെട്ട് നടത്താനാകൂ. നിറയെ കെട്ടിടങ്ങൾ നിൽക്കുന്ന സ്ഥലം ആയതിനാൽ അത് സാധ്യമാവില്ല. ആ സാഹചര്യത്തിൽ ഈ നിയമഭേദഗതി നിലനിൽക്കുമ്പോൾ തൃശ്ശൂർ പൂരം വെടിക്കെട്ട് നടത്തുക എന്നത് പ്രയാസകരമാവും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശൂര്‍ പൂരം വെടിക്കെട്ട്; കേന്ദ്രത്തിന്റെ പുതിയ വിജ്ഞാപനത്തിലെ 5 നിബന്ധനകൾ ഒരിക്കലും അം​ഗീകരിക്കാനാകില്ലെന്ന് മന്ത്രി കെ രാജന്‍
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement