തൃശ്ശൂർ പൂരം വെടിക്കെട്ട് നിയന്ത്രണം: കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ പൂത്തിരി കത്തിച്ച് ബ്രാഹ്മണസഭ പ്രതിഷേധം
- Published by:ASHLI
- news18-malayalam
Last Updated:
പൂത്തിരിയും കമ്പിത്തിരിയും കത്തിച്ചുകൊണ്ടാണ് വെടിക്കെട്ടിനെ കർശനമായി നിയന്ത്രിക്കുന്ന കേന്ദ്രസർക്കാർ ഉത്തരവിനെതിരെ ബ്രാഹ്മണ സഭ പ്രതിഷേധിച്ചത്
തൃശ്ശൂർ പൂരത്തിനോടനുബന്ധിച്ച വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ നിബന്ധനകൾക്കെതിരെ തൃശ്ശൂരിൽ വേറിട്ട പ്രതിഷേധവുമായി ബ്രാഹ്മണസഭ. പൂത്തിരിയും കമ്പിത്തിരിയും കത്തിച്ചുകൊണ്ടാണ് വെടിക്കെട്ടിനെ കർശനമായി നിയന്ത്രിക്കുന്ന കേന്ദ്രസർക്കാർ ഉത്തരവിനെതിരെ ബ്രാഹ്മണ സഭ പ്രതിഷേധിച്ചത്. തൃശ്ശൂർ പൂരം ഉൾപ്പെടെ സകല ഉത്സവങ്ങളുടെയും വെടിക്കെട്ടുകളെ നിയന്ത്രിക്കുന്ന കേന്ദ്രസർക്കാർ ഉത്തരവിനെതിരെയാണ് പ്രതിഷേധം.
കേന്ദ്ര ഏജൻസിയായ പെസോയാണ് കർശന നിയമവ്യവസ്ഥ ഉൾപ്പെടുത്തി ഉത്തരവ് പുറത്തിറക്കിയത്.അതിനിടെ ഉത്തരവിൽ ഇളവ് ലഭിക്കാൻ കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രത്യേക താൽപര്യമെടുത്തതായി ബിജെപി ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാർ അറിയിച്ചു.
അത്സമയം കേന്ദ്രസർക്കാറിന്റെ പുതിയ വിജ്ഞാപനത്തോടെ തൃശ്ശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിലായെന്ന് മന്ത്രി കെ രാജൻ. ഒരു കാരണവശാലും അംഗീകരിക്കാനാവാത്ത നിബന്ധനകളാണ് കേന്ദ്രത്തിന്റേതെന്ന് മന്ത്രി പ്രതികരിച്ചു. നിലവിലുള്ള മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുകയാണെങ്കിൽ തൃശ്ശൂരിലെ സ്വരാജ് റൗണ്ടിന്റെ തേക്കിൻകാർഡ് മൈതാനിയിൽ വച്ച് കരിമരുന്ന് പ്രയോഗം നടത്താനാവില്ലെന്നും മന്ത്രി.
advertisement
35 നിയന്ത്രണങ്ങളാണ് പ്രധാനമായും വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ളത്. അവയിൽ ചിലതെല്ലാം ഭേദഗതികളോടെ അംഗീകരിക്കാൻ ആകുന്നതാണ്. എന്നാൽ അഞ്ചു നിബന്ധനകൾ ഒരുകാരണവശാലും അംഗീകരിക്കാൻ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Kerala
First Published :
October 22, 2024 11:09 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശ്ശൂർ പൂരം വെടിക്കെട്ട് നിയന്ത്രണം: കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ പൂത്തിരി കത്തിച്ച് ബ്രാഹ്മണസഭ പ്രതിഷേധം