നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ കേരളം ഒറ്റക്കെട്ടായി പ്രതികരിക്കുന്നതിൽ അഭിമാനമെന്ന് ടൊവിനോ തോമസ്
- Published by:Asha Sulfiker
- news18
Last Updated:
ഒരു പാര്‍ട്ടിയിലും അംഗമല്ലാത്തതിനാല്‍ തെറ്റു ചെയ്യുന്നവരെ വിമര്‍ശിക്കാനും നല്ല കാര്യങ്ങളെ സ്വാഗതം ചെയ്യാനും സ്വാതന്ത്ര്യമുണ്ട്.
വയനാട്: നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മനസിലാക്കി കേരളം ഒറ്റക്കെട്ടായി പ്രതികരിക്കുന്നതിൽ മലയാളി എന്ന നിലയിൽ അഭിമാനിക്കുന്നുവെന്ന് നടൻ ടൊവിനോ തോമസ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേക മമതയോ വിരോധമോ ഇല്ലെന്ന് വ്യക്തമാക്കിയ താരം പക്ഷെ, ആശയപരമായി ഇടതുപക്ഷ ചിന്താഗതികളോടാണ് തനിക്ക് അടുപ്പമെന്നും കൂട്ടിച്ചേർത്തു. ഡിവൈഎഫ്ഐ മുഖമാസിക യുവധാരയുടെ പരിഷ്‌ക്കരിച്ച പതിപ്പിന്റെ പ്രകാശനം നിർവഹിച്ച ശേഷം സംസാരിക്കവെയാണ് ടൊവിനോ നിലപാട് വ്യക്തമാക്കിയത്.
ഒരു പാര്‍ട്ടിയിലും അംഗമല്ലാത്തതിനാല്‍ തെറ്റു ചെയ്യുന്നവരെ വിമര്‍ശിക്കാനും നല്ല കാര്യങ്ങളെ സ്വാഗതം ചെയ്യാനും സ്വാതന്ത്ര്യമുണ്ട്. രാജ്യത്തെ യുവാക്കള്‍ക്ക് രാഷ്ട്രീയവും രാഷ്ട്രബോധവും കൂടുതലായി ഉണ്ടാകേണ്ട കാലമാണിത്. രാജ്യത്തെ അവസ്ഥകള്‍ മനസിലാക്കി കേരളത്തിലെ യുവാക്കള്‍ പെരുമാറുന്നതില്‍ അഭിമാനമുണ്ടെന്നും ടൊവിനോ പറഞ്ഞു.
വയനാട്ടിലെ കാട്ടിക്കുളത്ത് നടന്ന ചടങ്ങില്‍ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസ്, സംസ്ഥാന സെക്രട്ടറി എ.എ റഹീം, പ്രസിഡന്റ് എസ് സതീഷ് തുടങ്ങിയവരും പങ്കെടുത്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 29, 2020 6:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ കേരളം ഒറ്റക്കെട്ടായി പ്രതികരിക്കുന്നതിൽ അഭിമാനമെന്ന് ടൊവിനോ തോമസ്