advertisement

എല്ലാവരും കൈയൊഴിഞ്ഞ 24കാരനെ കോട്ടയം മെഡി. കോളേജ് ഏറ്റെടുത്തു; 43 കിലോ തൂക്കമുള്ള ട്യൂമർ നീക്കി

Last Updated:

20 ലിറ്റര്‍ ഫ്‌ളൂയിഡും 23 ലിറ്റര്‍ മാംസവുമുള്ള ആകെ 43 കിലോ ഭാരമുള്ള ട്യൂമറാണ് നീക്കം ചെയ്തത്.

കോട്ടയം: 24കാരന് പുതുജീവൻ നൽകി കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. കോട്ടയം സ്വദേശിയായ ജോ ആന്റണിയ്ക്കാണ് (24) അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ പുതുജീവൻ ലഭിച്ചത്. യുവാവിന്റെ ശരീരത്ത് 43 കിലോ ഭാരമുള്ള ട്യൂമര്‍ ബാധിച്ചിരുന്നു. ഇത് ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു. കാര്‍ഡിയോ തൊറാസിക് വിഭാഗവും പ്ലാസ്റ്റിക് സര്‍ജറി വിഭാഗവും സംയുക്തമായാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കും ശേഷം ജോ ആന്റണിയെ ഡിസ്ചാര്‍ജ് ചെയ്തു. ആരോഗ്യ രംഗത്തിന് അഭിമാനിക്കാവുന്ന അപൂർവ്വ ശസ്ത്രക്രിയ നടത്തിയ കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
4 വര്‍ഷം മുമ്പാണ് ജോ ആന്റണിയ്ക്ക് ട്യൂമര്‍ ബാധിച്ചത്. ഇതിനു പിന്നാലെ കീമോതെറാപ്പി ചെയ്യുകയായിരുന്നു. ശ്വാസകോശത്തിന്റേയും നെഞ്ചിന്റേയും ഭാഗത്തായതിനാല്‍ ട്യൂമര്‍ എടുത്ത് മാറ്റുന്നത് ബുദ്ധിമുട്ടായി വന്നു. ഇതിനു പിന്നാലെ . ശ്വാസംമുട്ടല്‍ ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായി. നടക്കാന്‍ പ്രയാസമായി. കൈ അനക്കാന്‍ വയ്യ. ഇടയ്ക്കിടയ്ക്ക് ട്യൂമറില്‍ നിന്നും വെള്ളം കുത്തിയെടുക്കുമ്പോള്‍ ആശ്വാസം ലഭിച്ചിരുന്നു.
advertisement
ട്യൂമർ സങ്കീർണമായി വന്നതോടെ വമ്പൻ ആശുപത്രികളിൽ ചികിത്സ തേടി പോയെങ്കിലും ജീവന് ഭീഷണിയാകുമെന്ന കാരണത്താല്‍ എല്ലാവരും കൈ ഒഴിയുകയായിരുന്നു. അങ്ങനെയാണ് കോട്ടയം മെഡിക്കല്‍ കോളേജിലെത്തുന്നത്. ഡോ. ജയകുമാറിനെ കണ്ട് തങ്ങളുടെ മകന്റെ ദയനീയവസ്ഥ രക്ഷകര്‍ത്താക്കള്‍ വിവരിച്ചു. വളരെയധികം അപകട സാധ്യതയുണ്ടെങ്കിലും അതേറ്റെടുത്ത് ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനിച്ചു. കഴിഞ്ഞ മാസം 25ന് ഏറെ വെല്ലുവിളികളുള്ള ശസ്ത്രക്രിയ 12 മണിക്കൂറോളമെടുത്താണ് പൂര്‍ത്തിയാക്കിയത്. 20 ലിറ്റര്‍ ഫ്‌ളൂയിഡും 23 ലിറ്റര്‍ മാംസവുമുള്ള ആകെ 43 കിലോ ഭാരമുള്ള ട്യൂമറാണ് നീക്കം ചെയ്തത്. നിലവില്‍ കൈയ്ക്ക് ചെറിയ സ്വാധീനക്കുറവുണ്ടെങ്കിലും ഫിസിയോതെറാപ്പിയിലൂടെ അത് മാറ്റിയെടുക്കാനാകുമെന്ന് സൂപ്രണ്ട് അറിയിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എല്ലാവരും കൈയൊഴിഞ്ഞ 24കാരനെ കോട്ടയം മെഡി. കോളേജ് ഏറ്റെടുത്തു; 43 കിലോ തൂക്കമുള്ള ട്യൂമർ നീക്കി
Next Article
advertisement
ഇന്ത്യയ്ക്കുള്ള യുഎസ് തീരുവ 18 ശതമാനമാക്കി; വ്യാപാര കരാർ അന്തിമമായെന്ന് ട്രംപ്
ഇന്ത്യയ്ക്കുള്ള യുഎസ് തീരുവ 18 ശതമാനമാക്കി; വ്യാപാര കരാർ അന്തിമമായെന്ന് ട്രംപ്
  • ഇന്ത്യ-അമേരിക്ക വ്യാപാര കരാർ പ്രകാരം ഇറക്കുമതി തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചു

  • കയറ്റുമതി മേഖലക്കും ഐടി, ഫാർമ കമ്പനികൾക്കും ഈ കരാർ വരുംദിവസങ്ങളിൽ വലിയ നേട്ടമാകും

  • ചൈനയേക്കാൾ കുറഞ്ഞ താരിഫ് നിരക്ക് നേടിയെടുത്തത് ഇന്ത്യയ്ക്ക് സാമ്പത്തികമായി വലിയ നേട്ടമാണ്

View All
advertisement