advertisement

ഏറ്റുമാനൂരിലെ ട്വന്റി 20 സ്ഥാനാർത്ഥി വീണാ നായർക്കും വോട്ടില്ല

Last Updated:

നേരത്തെ പെരുമ്പാവൂരിലെ ട്വന്റ് 20 സ്ഥാനാർത്ഥി നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍പട്ടികയിൽ ഇല്ലെന്ന് കണ്ടെത്തിയിരുന്നു

വീണാ നായർ
വീണാ നായർ
കോട്ടയം: ട്വന്റി 20യുടെ ഏറ്റുമാനൂരിലെ സ്ഥാനാർത്ഥി നടി വീണാ നായർക്കും വോട്ടില്ല. ഇതോടെ ഏറ്റുമാനൂരിലെ സ്ഥാനാർത്ഥിത്വവും അനിശ്ചിതത്വത്തിലായി.  നേരത്തെ പെരുമ്പാവൂരിലെ ട്വന്റ് 20 സ്ഥാനാർത്ഥി നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍പട്ടികയിൽ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ലക്ഷ്മിപ്രിയയുടെ റോഡ് ഷോ റദ്ദാക്കിയിരുന്നു. കേന്ദ്രമന്ത്രി ഭൂപതി രാജു ശ്രീനിവാസവർമ ആയിരുന്നു റോഡ് ഷോ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്.
സിനിമാ -സീരിയല്‍- റിയാലിറ്റി ഷോ താരങ്ങള്‍ക്ക് കൂട്ടത്തോടെ സീറ്റ് നല്‍കി ബിജെപി ഘടകകക്ഷിയായ ട്വന്‍റി 20 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ സിനിമാ താരം അഞ്ജലി നായരാണ് സ്ഥാനാർത്ഥി. ഏറ്റുമാനൂരില്‍ വീണാ നായര്‍, അങ്കമാലിയില്‍ പ്രോമി കുര്യാക്കോസ്, വൈപ്പിനിൽ നര്‍ത്തകിയും നടിയും സംരംഭകയുമായ അനിത തോമസ് എന്നിവരാണ് ട്വന്റ് 20 സ്ഥാനാർത്ഥികൾ. തൃക്കാക്കരയില്‍ അഖില്‍ മാരാരെ സ്ഥാനാർത്ഥിയാക്കിയതിന് പിന്നാലെയാണ് കൂടുതല്‍ സിനിമ സീരിയല്‍ സോഷ്യല്‍ മീഡിയ താരങ്ങളെ ട്വന്‍റി 20 മത്സരരംഗത്തിറക്കിയത്.
advertisement
ഈ വാർത്ത അടുത്തിടെ വന്നതാണ്, നിങ്ങൾ ആദ്യം ഈ വാർത്ത വായിക്കുന്നത് ന്യൂസ് 18 മലയാളത്തിലാണ്. ഇതേ ലേഖനത്തിൽ ഞങ്ങൾ കൂടുതൽ വിശദാംശങ്ങൾ ചേർക്കുന്നു. കൂടുതൽ വിശദാംശങ്ങൾക്കായി പുതുക്കുന്നത് തുടരുക. malayalam.news18.com-മായി ബന്ധപ്പെട്ട് തുടരുക, ഏറ്റവും പുതിയ വാർത്തകൾ നേടുക.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഏറ്റുമാനൂരിലെ ട്വന്റി 20 സ്ഥാനാർത്ഥി വീണാ നായർക്കും വോട്ടില്ല
Next Article
advertisement
യുദ്ധത്തിനിടെ ഇറാനിൽ ഇന്റർനെറ്റ് നിരോധനം; 99 ശതമാനം ആളുകൾക്കും ഇന്റർനെറ്റില്ല
യുദ്ധത്തിനിടെ ഇറാനിൽ ഇന്റർനെറ്റ് നിരോധനം; 99 ശതമാനം ആളുകൾക്കും ഇന്റർനെറ്റില്ല
  • ഇറാനിൽ യുദ്ധത്തിനിടെ 99 ശതമാനം ആളുകൾക്ക് ഇന്റർനെറ്റ് ലഭ്യമല്ലെന്ന് റിപ്പോർട്ട് ചെയ്യുന്നു

  • വിവര കൈമാറ്റം, ആശയവിനിമയം, ജീവൻരക്ഷാ വിവരങ്ങൾ എന്നിവയിൽ വലിയ തടസ്സം നേരിടുന്നു

  • സാറ്റലൈറ്റ് ഇന്റർനെറ്റ്, റേഡിയോ, ലാൻഡ്‌ലൈൻ തുടങ്ങിയ ബദൽ മാർഗങ്ങൾ ഉപയോഗിക്കുന്നുണ്ട്

View All
advertisement