advertisement

മുൻമന്ത്രി വി സുരേന്ദ്രൻപിള്ള ആർജെഡി വിട്ടു; തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാക്കാൻ സിപിഎമ്മും ബിജെപിയും

Last Updated:

തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് 23 വരെ സമയമുണ്ടല്ലോ എന്നായിരുന്നു സുരേന്ദ്രൻപിള്ളയുടെ മറുപടി

Rapid Read
കെ സുരേന്ദ്രൻ പിള്ള
കെ സുരേന്ദ്രൻ പിള്ള
തിരുവനന്തപുരം: മുൻമന്ത്രി വി സുരേന്ദ്രൻ പിള്ളയും അനുയായികളും ആർജെഡി വിട്ടു. തിരുവനന്തപുരം മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിപ്പിക്കാൻ സിപിഎം ശ്രമം തുടങ്ങി. എന്നാൽ അദ്ദേഹത്തെ ഒപ്പം നിർത്താൻ ബിജെപിയും നീക്കം ശക്തമാക്കി. ആർജെഡി നേതൃത്വത്തിന്റെ നിലപാടുകളെ വിമർശിച്ചുകൊണ്ട് പാർട്ടിവിട്ട സുരേന്ദ്രൻപിള്ള മത്സരിക്കാനുള്ള എല്ലാ സാധ്യതകളും തുറന്നിട്ടിരിക്കുകയാണ്.
കൂടുതൽ സീറ്റ് നേടിയെടുക്കാൻ കഴിയാത്തതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന്‌ അദ്ദേഹം പറഞ്ഞു. രാജിക്കത്ത് സംസ്ഥാന പ്രസിഡന്റിന് അയച്ചുകൊടുത്തെന്നും അദ്ദേഹവുമായി ഫോണിൽ സംസാരിച്ചെന്നും സുരേന്ദ്രൻപിള്ള പറഞ്ഞു. രണ്ടാഴ്ചയായി പാർട്ടിക്കുള്ളിൽ ശീതസമരം നടക്കുകയാണെന്നാണ് സുരേന്ദ്രൻപിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ആർജെഡിക്ക് മതിയായ പ്രാതിനിധ്യം കിട്ടിയില്ലെങ്കിൽ പ്രതിഷേധത്തിന്റെ ഭാഗമായി സീറ്റുകൾ ഏറ്റെടുക്കേണ്ടെന്നും തിരികെ കൊടുത്ത് പുറത്തുനിന്ന് പിന്തുണക്കാമെന്നുമായിരുന്നു പാർട്ടിക്കുള്ളിലെ തീരുമാനം.
കൂടുതൽ സീറ്റുകൾക്കായി എൽഡിഎഫുമായി ചർച്ച നടത്താമെന്നും തീരുമാനിച്ചിരുന്നു. അവസാനം നടന്ന ചർച്ചയിലും മൂന്നുസീറ്റ് മാത്രമേ കിട്ടിയുള്ളൂ. അതിനാൽ ആ മൂന്നുസീറ്റിൽ മത്സരിക്കേണ്ടെന്നും പുറത്തുനിന്ന് പിന്തുണകൊടുക്കാമെന്നും തീരുമാനിച്ചു. എന്നാൽ, കഴിഞ്ഞദിവസം പാർട്ടി മൂന്നുസീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ നേരത്തേയുള്ള തീരുമാനം അംഗീകരിക്കപ്പെട്ടില്ല. പക്ഷേ, കഴിഞ്ഞദിവസം പാർട്ടി മൂന്നുസീറ്റുകളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. അതിനർഥം മൂന്നുസീറ്റെന്ന ധാരണ പാർട്ടി അംഗീകരിച്ചെന്നാണ്. ഇത് അംഗീകരിക്കാൻ ബുദ്ധിമുട്ടായതുകൊണ്ടാണ് പാർട്ടിയിൽനിന്ന് രാജിവെക്കുന്നതെന്നും സുരേന്ദ്രൻപിള്ള പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ പാർട്ടിയിലെ ഭൂരിഭാഗംപേരും രാജിവെക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
അതേസമയം, തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് 23 വരെ സമയമുണ്ടല്ലോ എന്നായിരുന്നു സുരേന്ദ്രൻപിള്ളയുടെ മറുപടി. മത്സരിക്കുന്ന കാര്യം രാഷ്ട്രീയസാഹചര്യങ്ങൾ ഉരുതിരിഞ്ഞുവരുന്ന മുറയ്ക്ക് ആലോചിച്ച് തീരുമാനിക്കും. തിരുവനന്തപുരം താൻ നേരത്തേ മത്സരിച്ച മണ്ഡലമാണ്. ആ മണ്ഡലത്തോട് കൂടുതൽ അടുപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുൻമന്ത്രി വി സുരേന്ദ്രൻപിള്ള ആർജെഡി വിട്ടു; തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാക്കാൻ സിപിഎമ്മും ബിജെപിയും
Next Article
advertisement
ലക്ഷ്മിപ്രിയയ്ക്ക് പകരം ട്വന്റി20ക്ക് പുതിയ സ്ഥാനാർത്ഥി; പെരുമ്പാവൂരിൽ മത്സരിക്കുന്നത് മുൻ കോൺഗ്രസ് നേതാവ്
ലക്ഷ്മിപ്രിയയ്ക്ക് പകരം ട്വന്റി20ക്ക് പുതിയ സ്ഥാനാർത്ഥി; പെരുമ്പാവൂരിൽ മത്സരിക്കുന്നത് മുൻ കോൺഗ്രസ് നേതാവ്
  • വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തതിനാൽ ലക്ഷ്മി പ്രിയയുടെ സ്ഥാനാർത്ഥിത്വം പിന്‍വലിച്ചു

  • പെരുമ്പാവൂരിൽ ട്വന്റി20 പാർട്ടി പുതിയ സ്ഥാനാർത്ഥിയായി ജിബി പാത്തിയ്ക്കലിനെ പ്രഖ്യാപിച്ചു

  • മുൻ കോൺഗ്രസ് നേതാവായ ജിബി പാത്തിയ്ക്കൽ വിവിധ സാമൂഹ്യ, രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമാണ്

View All
advertisement