advertisement

ലക്ഷ്മിപ്രിയയ്ക്ക് പകരം ട്വന്റി20ക്ക് പുതിയ സ്ഥാനാർത്ഥി; പെരുമ്പാവൂരിൽ മത്സരിക്കുന്നത് മുൻ കോൺഗ്രസ് നേതാവ്

Last Updated:

കഴിഞ്ഞ ദിവസം പ്രഖ്യച്ച ലക്ഷ്മി പ്രിയയ്ക്ക് പകരമാണ് ജിബി വര്‍ഗീസിനെ പ്രഖ്യാപിച്ചത്. വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരില്ലാതെ വന്നതുകൊണ്ടാണ് ലക്ഷ്മി പ്രിയയുടെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി പിന്‍വലിച്ചത്

Rapid Read
ജിബി പാത്തിയ്ക്കൽ
ജിബി പാത്തിയ്ക്കൽ
കൊച്ചി: നടി ലക്ഷ്മി പ്രിയയുടെ പേര് വോട്ടർപട്ടികയിൽ ഇല്ലാത്ത സാഹചര്യത്തിൽ, പെരുമ്പാവൂരിൽ പുതിയ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ട്വന്റി 20. മുൻ കോൺഗ്രസ് നേതാവായ ജിബി പാത്തിയ്ക്കലാണ് സ്ഥാനാർത്ഥി. പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശിയും യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ മാനേജിംഗ് കമ്മറ്റി അംഗവുമാണ്.
കഴിഞ്ഞ ദിവസം പ്രഖ്യച്ച ലക്ഷ്മി പ്രിയയ്ക്ക് പകരമാണ് ജിബി വര്‍ഗീസിനെ പ്രഖ്യാപിച്ചത്. വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരില്ലാതെ വന്നതുകൊണ്ടാണ് ലക്ഷ്മി പ്രിയയുടെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി പിന്‍വലിച്ചത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായ ജിബി ട്രാവല്‍ ആൻഡ് ടൂറിസം രംഗത്ത് യു കെ, ബഹ്റൈന്‍, യുഎഇ എന്നീ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മണ്ഡലം വൈസ് പ്രസിഡന്റ്, യാക്കോബായ യൂത്ത് അസ്സോസിയേഷന്‍ പെരുമ്പാവൂർ മേഖല സെക്രട്ടറി തുടങ്ങിയ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ട്വ‌ന്റി 20 പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ മുതല്‍ പാര്‍ട്ടിയുടെ സഹയാത്രികന്‍ കൂടിയായിരുന്നു ജിബി.
advertisement
Summary: Following the discovery that actress Lakshmi Priya's name was missing from the voter list, the Twenty20 party (an NDA ally) has officially replaced her with a new candidate for the Perumbavoor constituency. The party has fielded Jibi Pathiyakkal, a former Congress leader, to represent the seat in the upcoming 2026 Kerala Assembly elections.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലക്ഷ്മിപ്രിയയ്ക്ക് പകരം ട്വന്റി20ക്ക് പുതിയ സ്ഥാനാർത്ഥി; പെരുമ്പാവൂരിൽ മത്സരിക്കുന്നത് മുൻ കോൺഗ്രസ് നേതാവ്
Next Article
advertisement
എൽദോസ് കുന്നപ്പിള്ളിലിനെ സ്ഥാനാർത്ഥിയാക്കണം; പെരുമ്പാവൂരിൽ അനുയായികളുടെ ശക്തിപ്രകടനം
എൽദോസ് കുന്നപ്പിള്ളിലിനെ സ്ഥാനാർത്ഥിയാക്കണം; പെരുമ്പാവൂരിൽ അനുയായികളുടെ ശക്തിപ്രകടനം
  • എൽദോസ് കുന്നപ്പിള്ളിലിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പെരുമ്പാവൂരിൽ ശക്തിപ്രകടനം നടന്നു

  • ലൈംഗികാതിക്രമക്കേസിൽ പ്രതിയാക്കപ്പെട്ടതിനെ തുടർന്ന് എൽദോസിന് സ്ഥാനാർത്ഥിത്വം നിഷേധിച്ചു

  • സീറ്റ് ലഭിക്കില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് എൽദോസ്, ഡിസിസി പ്രസിഡന്റ് ഷിയാസിന് സാധ്യത കൂടുതൽ

View All
advertisement