തൃശൂരിൽ വെള്ളക്കെട്ടിൽ വീണു രണ്ടര വയസ്സുകാരി മരിച്ചു

Last Updated:

വീടിനോട്‌ ചേർന്ന ചാലിലെ വെള്ളക്കെട്ടിൽ കുട്ടി വീഴുകയായിരുന്നു.

തൃശൂർ: വെള്ളക്കെട്ടിൽ വീണു രണ്ടര വയസ്സുകാരി മരിച്ചു. തൃശൂർ പുന്നയൂർക്കുളത്താണ് സംഭവം. ചമ്മന്നൂർ പാലക്കൽ വീട്ടിൽ സനീഷ്‌-വിശ്വനി ദമ്പതികളുടെ മകൾ അതിഥി(2) യാണ്‌ മരിച്ചത്. വീടിനോട്‌ സമീപത്തായുളള ചാലിലെ വെള്ളക്കെട്ടിൽ കുട്ടി വീഴുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
 കണ്ണൂരിലും സമാന സംഭവമുണ്ടായി. പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ടു. ഒരാളുടെ മൃതദേഹം കണ്ടെത്തി. കല്ലിക്കണ്ടി എൻഎഎം കോളജ് കംപ്യൂട്ടർ സയൻസ് ബിരുദ വിദ്യാർഥി മുഹമ്മദ് ഷഫാദാണ് മരിച്ചത്. ജാതിക്കൂട്ടത്തെ തട്ടാന്റവിട മൂസ – സമീറദമ്പതികളുടെ മകനാണ് ഷഫാദ്. രണ്ടാമത്തെ അൾക്ക് വേണ്ടിയുളള തിരച്ചിൽ തുടരുകയാണ്.
advertisement
‌വ്യാഴാഴ്ച വൈകുന്നേരം അഞ്ച് സുഹൃത്തുക്കൾ ചേർന്നാണ് ഇവിടെ കുളിക്കാനിറങ്ങിയത്. ഇതിൽ രണ്ടു പേർ ഒഴുക്കിൽപെടുകയായിരുന്നു. സുഹൃത്തുക്കളുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. പിന്നാലെ കൊളവല്ലൂർ പൊലീസും പാനൂർ ഫയർ യൂണിറ്റും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് ഷഫാദിനെ കണ്ടെത്തിയത്. ഉടൻ പാനൂർ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ‌ സിനാനിനെ കണ്ടെത്തനായില്ല. രാത്രി 11 മണിയോടെ തിരച്ചിൽ നിർത്തിവച്ചു. മഴയും ഇരുട്ടും രക്ഷാപ്രവർത്തനത്തിന് തടസ്സമായി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശൂരിൽ വെള്ളക്കെട്ടിൽ വീണു രണ്ടര വയസ്സുകാരി മരിച്ചു
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement