കണ്ണൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി
- Published by:Sarika KP
- news18-malayalam
Last Updated:
വ്യാഴാഴ്ച വൈകുന്നേരം അഞ്ച് സുഹൃത്തുക്കൾ ചേർന്നാണ് ഇവിടെ കുളിക്കാനിറങ്ങിയത്.
കണ്ണൂർ: പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ടു. ഒരാളുടെ മൃതദേഹം കണ്ടെത്തി. കല്ലിക്കണ്ടി എൻഎഎം കോളജ് കംപ്യൂട്ടർ സയൻസ് ബിരുദ വിദ്യാർഥി മുഹമ്മദ് ഷഫാദാണ് മരിച്ചത്. ജാതിക്കൂട്ടത്തെ തട്ടാന്റവിട മൂസ – സമീറദമ്പതികളുടെ മകനാണ് ഷഫാദ്. രണ്ടാമത്തെ അൾക്ക് വേണ്ടിയുളള തിരച്ചിൽ തുടരുകയാണ്.
വ്യാഴാഴ്ച വൈകുന്നേരം അഞ്ച് സുഹൃത്തുക്കൾ ചേർന്നാണ് ഇവിടെ കുളിക്കാനിറങ്ങിയത്. ഇതിൽ രണ്ടു പേർ ഒഴുക്കിൽപെടുകയായിരുന്നു. സുഹൃത്തുക്കളുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. പിന്നാലെ കൊളവല്ലൂർ പൊലീസും പാനൂർ ഫയർ യൂണിറ്റും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് ഷഫാദിനെ കണ്ടെത്തിയത്. ഉടൻ പാനൂർ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ സിനാനിനെ കണ്ടെത്തനായില്ല. രാത്രി 11 മണിയോടെ തിരച്ചിൽ നിർത്തിവച്ചു. മഴയും ഇരുട്ടും രക്ഷാപ്രവർത്തനത്തിന് തടസ്സമായി.
advertisement
കഴിഞ്ഞ ദിവസം തിരുവന്തപുരത്തും കോട്ടയത്തുമായി മൂന്നുപേർ മുങ്ങിമരിച്ചു. കോട്ടയത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥിയാണ് മുങ്ങി മരിച്ചത്. കോട്ടയം ചങ്ങനാശേരി തൃക്കൊടിത്താനത്താണ് സംഭവം. തൃക്കൊടിത്താനം മണികണ്ഠ വയല്‍ സ്വദേശി ആദിത്യ ബിജുവാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
July 07, 2023 8:03 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി