ഇന്റർഫേസ് /വാർത്ത /Kerala / SHOCKING: ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങൾ മരിച്ച നിലയിൽ; വെവ്വേറെ മരണങ്ങളിൽ ഞെട്ടി കാസർഗോഡ്

SHOCKING: ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങൾ മരിച്ച നിലയിൽ; വെവ്വേറെ മരണങ്ങളിൽ ഞെട്ടി കാസർഗോഡ്

baby

baby

ചൗക്കി പെരിയടുക്കത്തെ ജാഫർ-വാഹിദ ദമ്പതികളുടെ മകൾ നഫീസത്ത് മിസ്രിയയെയും ബങ്കളം കൂട്ടപ്പുന മനോജ്-സിന്ധു എന്നിവരുടെ മൂന്നുമാസം പ്രായമായ മകനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

  • Share this:

കാസർഗോഡ്: ജില്ലയിൽ രണ്ടിടത്തായി രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങൾ മരിച്ച നിലയിൽ. ചൗക്കി പെരിയടുക്കത്തെ ജാഫർ-വാഹിദ ദമ്പതികളുടെ മകൾ നഫീസത്ത് മിസ്രിയയെയും, ബങ്കളം കൂട്ടപ്പുന മനോജ്-സിന്ധു എന്നിവരുടെ മൂന്നുമാസം പ്രായമായ മകനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് നഫീസത്ത് മിസ്രിയയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. രാവിലെ ഉറക്കമുണരാത്തതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണം റിപ്പോർട്ട് ചെയ്യാൻ കാസർകോഡ് ജനറൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഡോക്ടർമാർ മൃതദേഹ പരിശോധന നിർദേശിച്ചതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇതിനിടെ കുട്ടിയുടെ സ്രവ പരിശോധന നടത്തിയെന്നും കോവിഡ് ഫലം നെഗറ്റീവ് ആണെന്നുമാണ് ബന്ധുക്കൾ അറിയിച്ചത്. യഥാർഥ മരണകാരണം അറിയാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കണമെന്നും ഇവർ അറിയിച്ചു.

You may also like:SSLC and Plus two examinations: വിദ്യാർഥികൾ സഞ്ചരിക്കുന്ന വാഹനങ്ങൾ തടയരുതെന്ന് ഡി.ജി.പി; സഹായത്തിന് ജനമൈത്രി പൊലീസ് [NEWS]''സ്വന്തം നാട്ടുകാരെ കുറിച്ച് ചിന്തയില്ലേ?'; മുഖ്യമന്ത്രി പിണറായിവിജയനെതിരെ റെയിൽവേ മന്ത്രി പീയുഷ് ഗോയൽ [NEWS]സ്പെഷല്‍ ട്രെയിന്‍: സംസ്ഥാനത്തിന് മുന്‍കൂട്ടി വിവരം നല്‍കണമെന്ന് മുഖ്യമന്ത്രി [NEWS]

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

കഴിഞ്ഞ ദിവസമാണ് ബങ്കളത്തെ മൂന്ന് മാസക്കാരനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. രാത്രി രണ്ടരയോടെ ഉറക്കിക്കിടത്തിയ കുഞ്ഞിനെ രാവിലെ ചലനമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

First published:

Tags: Baby, Child death, Kasargod