വിഴിഞ്ഞം തുറമുഖവിരുദ്ധ സമരം; ലത്തീൻ അതിരൂപത ബിഷപ്പ് തോമസ് ജെ നെറ്റോ രണ്ടു കേസുകളിൽ കൂടി പ്രതി
- Published by:Naseeba TC
- news18-malayalam
Last Updated:
പുതുതായി രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലും ബിഷപ്പ് ഒന്നാം പ്രതിയാണ്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരസമിതിക്കെതിരെ നടപടി കടുപ്പിച്ച് പോലീസ്. ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ രണ്ടു കേസുകളിൽ കൂടി പ്രതിചേർത്തു. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് തുറമുഖ നിർമ്മാണ പ്രദേശത്തേക്ക് അതിക്രമിച്ച് കയറിയതിന് ഉൾപ്പെടെയാണ് കേസ്.
പുതുതായി രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലും ബിഷപ്പ് ഒന്നാം പ്രതിയാണ്. നേരത്തെ ഒരു പ്രദേശത്തെ ഒരു വിഭാഗം ആളുകളുമായുണ്ടായ സംഘർഷത്തിലും ബിഷപ്പിനെ ഒന്നാം പ്രതി ആക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആക്രമണം.
മന്ത്രി അബ്ദുറഹ്മാനെതിരെ വിവാദ പരാമർശം നടത്തിയ തിയോഡേഷ്യസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. സാമുദായിക സൗഹാർദ്ദം തകർക്കുന്നതിനും വിഭാഗീയത സൃഷ്ടിക്കുന്നതിന് ശ്രമിച്ചതിനുമാണ് കേസ്.പോലീസ് വിലക്ക് ലംഘിച്ച് മാർച്ച് നടത്തിയ ഹിന്ദു ഐക്യവേദിക്കെതിരെയും കേസെടുത്തിട്ടുണ്ട്.
advertisement
Also Read- ഹിന്ദു ഐക്യവേദിയുടെ വിഴിഞ്ഞം മാര്ച്ച്: അധ്യക്ഷ കെ പി ശശികലയടക്കം എഴുന്നൂറോളം പേർക്കെതിരെ കേസ്
വിഴിഞ്ഞം തുറമുഖം സംബന്ധിച്ച കേസ് ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് പോലീസിന്റെ ശക്തമായ നടപടി. സമരക്കാർക്കെതിരെ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലാണ് സർക്കാർ.
ഇതുവരെ സ്വീകരിച്ച നടപടികൾ എന്തെന്ന് അറിയിക്കണമെന്ന് കോടതി പോലീസിനോട് നേരത്തെ നിർദ്ദേശിച്ചിരുന്നു. നാളെ വിശദമായ റിപ്പോർട്ട് പോലീസ് കോടതിയിൽ സമർപ്പിക്കും. തുറമുഖത്തിന്റെ സുരക്ഷയ്ക്ക് കേന്ദ്രസേനയെ ആവശ്യപ്പെടുന്ന കാര്യം ഇതുവരെ സംസ്ഥാന സർക്കാർ പരിഗണിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 01, 2022 1:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിഴിഞ്ഞം തുറമുഖവിരുദ്ധ സമരം; ലത്തീൻ അതിരൂപത ബിഷപ്പ് തോമസ് ജെ നെറ്റോ രണ്ടു കേസുകളിൽ കൂടി പ്രതി