തൃശൂരില്‍ കാണാതായ രണ്ടു കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി

Last Updated:

മാർച്ച് രണ്ടാം തീയതി രാവിലെ മുതൽ കുട്ടികളെ കാണാതാവുകയായിരുന്നു

തൃശൂർ: ശാസ്താംപൂവം കാടർ കോളനിയിൽ നിന്ന് കഴിഞ്ഞ ശനിയാഴ്ച കാണാതായ രണ്ട് കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തി. കാടർ വീട്ടിൽ കുട്ടന്റെ മകൻ സജി കുട്ടൻ (15),രാജശേഖരന്റെ മകൻ അരുൺ കുമാർ (8) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.
മാർച്ച് രണ്ടാം തീയതി പകൽ 10 മുതലാണ് ഇരുവരെയും കാണാതായത്. ഇതിനെ തുടർന്ന് വെള്ളിക്കുളങ്ങര പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചലിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്.
വെള്ളിക്കുളങ്ങര പൊലീസിന്റെയും, പരിയാരം, വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫിസിലെ ജീവനക്കാരുടെയും നാട്ടുകാരുടെയും നേതൃത്വത്തിലായിരുന്നു കുട്ടികൾക്കായി തിരച്ചിൽ നടത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശൂരില്‍ കാണാതായ രണ്ടു കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി
Next Article
advertisement
വീഡിയോ കോളിലുടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി വിൽപ്പന നടത്തിയ കാമുകൻ അറസ്റ്റിൽ
വീഡിയോ കോളിലുടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി വിൽപ്പന നടത്തിയ കാമുകൻ അറസ്റ്റിൽ
  • പ്രണയം നടിച്ച് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി

  • സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പെയ്ഡ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു

  • പെൺകുട്ടികളെ ചതിച്ച് പണം സമ്പാദിക്കുന്ന പ്രതി

View All
advertisement