കണ്ണൂരിന്‍റെ ‘രണ്ടുരൂപ ഡോക്ടർ’ എ.കെ. രൈരു ഗോപാൽ അന്തരിച്ചു

Last Updated:

സാധാരണക്കാർ‍ക്കും പാവപ്പെട്ടവർക്കും ആശ്രയമായിരുന്നു രൈരു ഗോപാൽ ഡോക്ടർ

News18
News18
കണ്ണൂർ താണ മാണിക്കക്കാവിലെ ‘രണ്ടുരൂപ ഡോക്ടർ’ എ.കെ. രൈരു ഗോപാൽ അന്തരിച്ചു. 80 വയസ്സായിരുന്നു. വാർധക്യസഹജമായ രോഗത്തെ തുർന്നാണ് അന്ത്യം.
സാധാരണക്കാർ‍ക്കും പാവപ്പെട്ടവർക്കും ആശ്രയമായിരുന്നു രൈരു ഗോപാൽ ഡോക്ടർ. പുലർച്ചെ നാലു മണി മുതൽ വൈകീട്ട് നാലുമണി വരെയായിരുന്നു ഡോ. രൈരു ഗോപാൽ രോഗികളെ പരിശോധിച്ചിരുന്നത്.
പിന്നീട് സമയക്രമം രാവിലെ ആറുമുതൽ വൈകീട്ട് നാലുവരെയാക്കിയിരുന്നു. താണ മാണിക്കക്കാവിനടുത്ത് ‘ലക്ഷ്മി’ വീട്ടിലാണ് 10 വർഷത്തോളമായി രോഗികളെ പരിശോധിച്ചിരുന്നത്.
സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് മരുന്ന് സൗജന്യമായി നൽകിയിരുന്നു. ജില്ലയ്ക്ക് പുറത്തുനിന്നും ഡോക്ടറുടെ സേവനത്തിനാായി രോഗികൾ എത്തിയിരുന്നു.
ഭാര്യ: പി.ഒ. ശകുന്തള. മക്കൾ: ഡോ. ബാലഗോപാൽ, വിദ്യ. മരുമക്കൾ: ഡോ. തുഷാരാ ബാലഗോപാൽ, ഭാരത് മോഹൻ. അച്ഛൻ: പരേതനായ ഡോ. എ.ജി. നമ്പ്യാർ. അമ്മ: പരേതയായ എ.കെ. ലക്ഷ്മിക്കുട്ടിയമ്മ. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് പയ്യാമ്പലത്ത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരിന്‍റെ ‘രണ്ടുരൂപ ഡോക്ടർ’ എ.കെ. രൈരു ഗോപാൽ അന്തരിച്ചു
Next Article
advertisement
രജനീകാന്തിന്റെയും ധനുഷിന്റെയും വീടുകൾക്ക് നേരെ ബോംബ് ഭീഷണി
രജനീകാന്തിന്റെയും ധനുഷിന്റെയും വീടുകൾക്ക് നേരെ ബോംബ് ഭീഷണി
  • തമിഴ്‌നാട് ഡിജിപിയുടെ ഔദ്യോഗിക ഇമെയിലിലേക്കാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്.

  • പോലീസ് പരിശോധനയിൽ രജനീകാന്തിന്റെയും ധനുഷിന്റെയും വീടുകളിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയില്ല.

  • ഇമെയിൽ വ്യാജമാണെന്നും തമിഴ് സെലിബ്രിറ്റികളെ ലക്ഷ്യം വച്ച വ്യാജ മുന്നറിയിപ്പുകളുടെ ഭാഗമാണെന്നും സ്ഥിരീകരിച്ചു.

View All
advertisement