ചുമരിൽ ചാരിവെച്ച ബെഡ് ദേഹത്ത് വീണ് രണ്ടുവയസ്സുകാരന്‍ മരിച്ചു

Last Updated:

അമ്മ കുളിക്കാൻ പോയ സമയത്തായിരുന്നു അപകടം.

കോഴിക്കോട്: ചുമരിൽ ചാരിവെച്ച ബെഡ് ദേഹത്ത് വീണ് രണ്ടുവയസ്സുകാരൻ മരിച്ചു. മുക്കം മണാശ്ശേരി പന്നൂളി സന്ദീപ് -ജിൻസി ദമ്പതികളുടെ മകൻ ജെഫിൻ സന്ദീപ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം 7 മണിയോടുകൂടിയാണ് അപകടം.
കുട്ടിയെ ഉറക്കി കിടത്തിയശേഷം അമ്മ കുളിക്കാനായി പോയ സമയത്ത് ബെഡ് തലയിലൂടെ വീഴുകയായിരുന്നു. ഇങ്ങനെയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ഉള്ളത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചുമരിൽ ചാരിവെച്ച ബെഡ് ദേഹത്ത് വീണ് രണ്ടുവയസ്സുകാരന്‍ മരിച്ചു
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement