123 നിയമസഭാ മണ്ഡലങ്ങളില്‍ യുഡിഎഫ് ഒന്നാമത്; തറപറ്റിയ എല്‍ഡിഎഫ് എട്ടിടങ്ങളില്‍ മൂന്നാമത്

Last Updated:

കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍, ഇടുക്കി, കൊല്ലം ജില്ലകളില്‍ ഒരു നിയമസഭാ മണ്ഡലത്തില്‍ പോലും മുന്‍തൂക്കം നേടാന്‍ എല്‍ഡിഎഫിന് നേടാന്‍ കഴിഞ്ഞില്ല.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഇടതു മുന്നണിക്ക് കനത്ത തിരിച്ചടിയായി യുഡിഎഫ് മുന്നേറ്റം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 91 സീറ്റുകള്‍ നേടിയ ഇടതുപക്ഷത്തിന് ഇത്തവണ 16 ഇടങ്ങളിലാണ് ഒന്നാമതെത്താന്‍ കഴിഞ്ഞത്. 140 നിയമസഭാ മണ്ഡലങ്ങളില്‍ 123 ലും യുഡിഎഫാണ് ഒന്നാമതെത്തിയത്. കേരളത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടിയാണ് ഇടതുപക്ഷത്തിന് നേരിടേണ്ടി വന്നത്. എട്ട് നിയമസഭാ മണ്ഡലങ്ങളില്‍ യുഡിഎഫിനും ബിജെപിയ്ക്കും പുറകില്‍ മൂന്നാമതാണ് എല്‍ഡിഎഫിന്റെ സ്ഥാനം.
തിരുവനന്തപുരത്തെ നേമം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനാണ് ലീഡ് ചെയ്തത്. ഏഴ് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാമതെത്തുകയും ചെയ്തു. അടൂര്‍ മണ്ഡലത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 116 മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് രണ്ടാമതായപ്പോള്‍ 17 ഇടങ്ങളിലാണ് യുഡിഎഫ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
Also Read: Lok Sabha Election Result 2019: ആര്‍ക്കും സന്തോഷിക്കാനാകാതെ കേരളം
കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍, ഇടുക്കി, കൊല്ലം ജില്ലകളില്‍ ഒരു നിയമസഭാ മണ്ഡലത്തില്‍ പോലും മുന്‍തൂക്കം നേടാന്‍ എല്‍ഡിഎഫിന് നേടാന്‍ കഴിഞ്ഞില്ല. ഇതില്‍ കൊല്ലം ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും നിലവില്‍ എല്‍ഡിഎഫ് എംഎല്‍എമാരാണെന്നതും ശ്രദ്ധേയം.
advertisement
കാസര്‍കോട്, പാലക്കാട് ലോക്‌സഭാ മണ്ഡലങ്ങളിലെ നാല് വീതം നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം ലഭിച്ചെങ്കിലും ഇവിടങ്ങളിലും വിജയിച്ചത് യുഡിഎഫ് സ്ഥാനാര്‍ഥിയാണ്. കാസര്‍കോട്ട് കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്ല്യാശേരി എന്നീ നിയമസഭാ മണ്ഡലങ്ങളും കണ്ണൂരില്‍ ധര്‍മ്മടവും മട്ടന്നൂരുമാണ് എല്‍ഡിഎഫിനൊപ്പം നിന്നത്.
Dont Miss: സിപിഎം എം.പി ഇല്ലാത്ത മലബാറും മധ്യകേരളവും
വടകര ലോക്‌സഭാ മണ്ഡലത്തിലെ തലശേരി മാത്രം പി ജയരാജനെ പിന്തുണച്ചപ്പോള്‍ ബാക്കിയെല്ലാം കെ മുരളീധരനൊപ്പം നിന്നു. പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ, കോട്ടയം ലോക്‌സഭ മണ്ഡലത്തില്‍പ്പെടുന്ന വൈക്കം, ആലപ്പുഴയിലെ ചേര്‍ത്തല, കായംകുളം, പത്തനംതിട്ടയിലെ അടൂര്‍, ആറ്റിങ്ങലിലെ നെടുമങ്ങാട് എന്നിവയാണ് ഇടതുപക്ഷത്തെ പിന്തുണച്ച നിയമസഭാ മണ്ഡലങ്ങള്‍.
advertisement
സംവരണ മണ്ഡലങ്ങളില്‍ അടൂര്‍, വൈക്കം എന്നിവിടങ്ങളില്‍ ഒഴികെ ഒരു നിയമസഭാ മണ്ഡലം പോലും ഇത്തവണ എല്‍ഡിഎഫിനൊപ്പം നിന്നില്ല.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
123 നിയമസഭാ മണ്ഡലങ്ങളില്‍ യുഡിഎഫ് ഒന്നാമത്; തറപറ്റിയ എല്‍ഡിഎഫ് എട്ടിടങ്ങളില്‍ മൂന്നാമത്
Next Article
advertisement
തൃശൂർ വാടക ക്വാർട്ടേഴ്സിൽ നടന്നത് സ്വവർഗരതിക്കിടെയുണ്ടായ കൊലപാതകമെന്ന് പൊലീസ്; കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല
തൃശൂർ വാടക ക്വാർട്ടേഴ്സിൽ നടന്നത് സ്വവർഗരതിക്കിടെയുണ്ടായ കൊലപാതകമെന്ന് പൊലീസ്; കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല
  • തൃശൂർ ചൊവ്വന്നൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം സ്വവർഗരതിക്കിടെയുണ്ടായ കൊലപാതകമാണ്.

  • പ്രതി സണ്ണി സ്വവർഗാനുരാഗിയാണെന്നും ഇയാൾ പലരേയും ക്വാർട്ടേഴ്സിൽ കൊണ്ടുവരാറുണ്ടെന്നും പോലീസ് പറഞ്ഞു.

  • ഫ്രൈയിങ് പാൻ കൊണ്ട് തലയ്ക്കും മുഖത്തും അടിച്ച്, കത്തി കൊണ്ട് കുത്തി ഒരാളെ കൊലപ്പെടുത്തി.

View All
advertisement