ചിന്നക്കനാൽ പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി; എൽഡിഎഫ് അവിശ്വാസപ്രമേയം പാസായി

Last Updated:

ചിന്നക്കനാൽ പഞ്ചായത്ത് ഭരണസമിതിയിൽ ആകെ 13 അംഗങ്ങളാണുള്ളത്. ഇതിൽ എല്‍ഡിഎഫിനും യുഡിഎഫിനും ആറ് വീതം അംഗങ്ങളും ഒരു സ്വതന്ത്രയുമായിരുന്നു ഉണ്ടായിരുന്നത്

cpm
cpm
ഇടുക്കി: ചിന്നക്കനാല്‍ പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി. പ്രസിഡന്റ് സിനി ബേബിക്കെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായതോടെയാണ് യുഡിഎഫ് ഭരണത്തിൽനിന്ന് പുറത്തായത്. ആറിനെതിരെ ഏഴുവോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്. യുഡിഎഫിനെ പിന്തുണച്ചിരുന്ന സ്വതന്ത്ര അംഗം എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് അവിശ്വാസപ്രമേയം പാസായത്.
ചിന്നക്കനാൽ പഞ്ചായത്ത് ഭരണസമിതിയിൽ ആകെ 13 അംഗങ്ങളാണുള്ളത്. ഇതിൽ എല്‍ഡിഎഫിനും യുഡിഎഫിനും ആറ് വീതം അംഗങ്ങളും ഒരു സ്വതന്ത്രയുമായിരുന്നു ഉണ്ടായിരുന്നത്. ഇരുമുന്നണികള്‍ക്കും സ്വതന്ത്രൻ പിന്തുണ നല്‍കാത്തതിനെ തുടര്‍ന്ന് ആദ്യം നറുക്കെടുപ്പിലൂടെ യുഡിഎഫിന് ഭരണം ലഭിക്കുകയായിരുന്നു.
സംസ്ഥാനത്ത് അടുത്തിടെ എൽഡിഎഫിനും യുഡിഎഫിനും രണ്ടുവീതം തദ്ദേശസ്ഥാപനങ്ങളിൽ ഭരണം നഷ്ടമായിരുന്നു. ചങ്ങനാശേരി നഗരസഭയിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതിനെ തുടർന്ന് യുഡിഎഫിന് ഭരണം നഷ്ടമായിരുന്നു. പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിൽ യുഡിഎഫ് അംഗം പിന്തുണച്ചതോടെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായിരുന്നു. നിരണത്തെ യുഡിഎഫ് അംഗമായ പഞ്ചായത്ത് പ്രസിഡന്‍റ് ജയിലിലായതോടെയാണ് എൽഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്.
advertisement
കോട്ടയം ജില്ലയിലെ കിടങ്ങൂരിൽ എൽഡിഎഫിന് ഭരണം നഷ്ടമായിരുന്നു. പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ബിജെപി അംഗം യുഡിഎഫിന് വോട്ട് ചെയ്തതോടെ എൽഡിഎഫിന് ഭരണം നഷ്ടമാകുകയായിരുന്നു. കൊല്ലം ജില്ലയിലെ ഉമ്മന്നൂരിലും എൽഡിഎഫിന് ഭരണം നഷ്ടമായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചിന്നക്കനാൽ പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി; എൽഡിഎഫ് അവിശ്വാസപ്രമേയം പാസായി
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement