'നിലമ്പൂരിലെ യുഡിഎഫ് വിജയം വര്‍ഗീയ ശക്തികളുടെ പിന്തുണകൊണ്ട്'; എംവി ഗോവിന്ദൻ
- Published by:Nandu Krishnan
- news18-malayalam
Last Updated:
വർഗീയ ശക്തികളെ അകറ്റി നിർത്തിയാണ് എൽഡിഎഫ് നിലമ്പൂരിൽ ഇത്രയധികം വോട്ടുകൾ നേടിയതെന്നും എംവി ഗോവിന്ദൻ
നിലമ്പൂരിലെ യുഡിഎഫ് വിജയം വര്‍ഗീയ ശക്തികളുടെ പിന്തുണകൊണ്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.യുഡിഎഫ് ഭൂരിപക്ഷ ന്യൂനപക്ഷ വർഗ്ഗീയതയെ ഉപയോഗിച്ചുവെന്നും വർഗ്ഗീയ ശക്തികൾ ചേർന്ന് നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ബാക്കിയാണ് നിലമ്പൂർ ഫലമെന്നും ഇത് കേരള രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. വർഗീയ ശക്തികളെ അകറ്റി നിർത്തിയാണ് എൽഡിഎഫ് നിലമ്പൂരിൽ ഇത്രയധികം വോട്ടുകൾ നേടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
രാഷ്ട്രീയ മത്സരത്തിലൂടെ ഇടതുമുന്നണിക്ക് ജയിക്കാനാകുന്ന മണ്ഡലമല്ല നിലമ്പൂർ. യുഡിഎഫിന്റെ വിജയം അംഗീകരിക്കുന്നു. എൽഡിഎഫിന്റെ പരാജയം പരിശോധിച്ച് മുന്നോട്ട് പോകുമെന്നും ആവശ്യമെങ്കിൽ തിരുത്തൽ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങൾക്കിടയിൽ ഭരണ വിരുദ്ധ വികാരമെണ്ടെന്ന ആരോപണം ശരിയല്ല. എൽഡിഎഫിന് ലഭിച്ച് വോട്ടുകൾക്ക് കുറവില്ലെന്നും ഭരണ വിരുദ്ധ വികാരം ഉണ്ടായിരുന്നെങ്കിൽ യു.ഡി.എഫിന് ഇതിനെക്കാൾ വോട്ട് ലഭിച്ചെനെയെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 23, 2025 2:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നിലമ്പൂരിലെ യുഡിഎഫ് വിജയം വര്‍ഗീയ ശക്തികളുടെ പിന്തുണകൊണ്ട്'; എംവി ഗോവിന്ദൻ