Uma Thomas | ഉമാ തോമസ് ഡോക്‌ടർമാരുടെ നിർദേശങ്ങളോട് പ്രതികരിക്കുന്നു; വെന്റിലേറ്റർ സഹായം തുടരുന്നു
- Published by:meera_57
- news18-malayalam
Last Updated:
പറയുന്ന കാര്യങ്ങളോട് ഉമാ തോമസ് പ്രതികരിക്കുന്നു. കൈകാലുകൾ അനക്കി, ചിരിച്ചു
കലൂർ സ്റ്റേഡിയത്തെ പരിപാടിക്കിടെ വീണു ഗുരുതര പരിക്കുകൾ നേരിട്ട തൃക്കാക്കര എം.എൽ.എ. ഉമാ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി. സെഡേഷൻ മരുന്നിന്റെ ഡോസ് കുറച്ചതായി ഡോക്‌ടർമാർ അറിയിച്ചു. ഏഴുമണിക്ക് ഉണർന്നു. പറയുന്ന കാര്യങ്ങളോട് പ്രതികരിക്കുന്നുണ്ട്. കൈകാലുകൾ അനക്കി, ചിരിച്ചു. കൈയിൽ മുറുകെ പിടിക്കാൻ മകൻ പറഞ്ഞത് അനുസരിച്ചു. വായിൽ ട്യൂബ് ഉള്ളത് കൊണ്ട് സംസാരിക്കാൻ സാധ്യമല്ല. ഇപ്പോഴും വെന്റിലേറ്ററിലാണ്. ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല. വെന്റിലേറ്ററിൽ നിന്നും മാറ്റിയാൽ മാത്രമേ ഗുരുതരാവസ്ഥ തരണം ചെയ്തു എന്ന് പറയാൻ സാധിക്കൂ.
ശ്വാസകോശത്തിന്റെ കാര്യത്തിലാണ് വെല്ലുവിളി. എക്സ് റെയിൽ ചെറിയ രീതിയിലെ പുരോഗതി കാണാനുണ്ട്. ഇത് പ്രതീക്ഷ നൽകുന്നു. അണുബാധ ഉണ്ടാവാതിരിക്കാൻ ശ്രമം തുടരുന്നതായും ഡോക്‌ടർമാർ പറഞ്ഞു.
കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ നിന്ന് 15 അടി താഴ്ചയിൽ വീണ ഉമാ തോമസ്, സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിൻ്റെ പിന്തുണയിൽ ചികിത്സ തുടരുകയായിരുന്നു. നടി ദിവ്യാ ഉണ്ണിയുടെ നേതൃത്വത്തിൽ അരങ്ങേറിയ, 'മൃദംഗ നാദം 2024' എന്ന മെഗാ ഡാൻസ് പ്രോഗ്രാമിൽ അതിഥികൾക്കിടയിൽ ഉമാ തോമസും ഉണ്ടായിരുന്നു. എട്ട് മിനിറ്റ് നീണ്ടുനിന്ന പ്രകടനത്തിൽ ദേവി ചന്ദന, ഉത്തര ഉണ്ണി, വിദ്യാ ഉണ്ണി, ഋതു മന്ത്ര, പാരീസ് ലക്ഷ്മി എന്നിവരുൾപ്പെടെ പ്രശസ്തരായ കലാകാരികൾ പങ്കെടുത്തു.
advertisement
സ്റ്റേഡിയത്തിൽ 11,600 നർത്തകിമാർ പങ്കെടുത്ത ഭരതനാട്യം പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്ന അശ്രദ്ധമായ പ്രവൃത്തികൾ കൈകാര്യം ചെയ്യുന്ന ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 125 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Summary: Health update on Uma Thomas MLA, who has been put on ventilator, ever since she had a fall from the pavilion in the Kaloor International Stadium in Kochi. Uma Thomas had a fall from a 15 feet tall VIP pavilion. Police registered case against the organisers following the mishap
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 31, 2024 10:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Uma Thomas | ഉമാ തോമസ് ഡോക്‌ടർമാരുടെ നിർദേശങ്ങളോട് പ്രതികരിക്കുന്നു; വെന്റിലേറ്റർ സഹായം തുടരുന്നു


