Union Budget 2023| കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ പ്രതീക്ഷകൾ
- Published by:Naseeba TC
- news18-malayalam
Last Updated:
ദേശീയപാതാ വികസനത്തിനും റെയിൽവേ വികസനത്തിനും പുറമേ ആരോഗ്യ മേഖലയുടെ വികാസത്തിനും കേന്ദ്രം തുക അനുവദിക്കുമെന്ന് പ്രതീക്ഷ
തിരുവനന്തപുരം: കേന്ദ്ര ബജറ്റിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ വാനോളം പ്രതീക്ഷകളുമായി കേരളം. റെയിൽ വികസനത്തിനു പുറമേ സംസ്ഥാനങ്ങൾക്ക് കൂടുതൽ സാമ്പത്തിക അധികാരങ്ങൾ നൽകുന്ന പ്രഖ്യാപനങ്ങളും കേന്ദ്ര ബജറ്റിൽ ഇടം പിടിക്കുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് സർക്കാർ.
ദേശീയപാത വികസനത്തിനും റെയിൽവേ വികസനത്തിനും പുറമേ ആരോഗ്യ മേഖലയുടെ വികാസത്തിനും കേന്ദ്രം തുക അനുവദിക്കും എന്നും പ്രതീക്ഷിക്കുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതികൾക്കായും കേന്ദ്ര ബജറ്റിൽ വിഹിതം ഉണ്ടാകണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള പദ്ധതിവിഹിതത്തിലും വർദ്ധനവ് വേണമെന്ന് കേരളം ആവശ്യപ്പെടുന്നു.
കേരളത്തിന് പ്രതീക്ഷയായ അങ്കമാലി-ശബരി റെയിലിന് കേന്ദ്ര ബജറ്റിൽ ഗ്രീൻ സിഗ്നൽ തെളിയുമെന്നാണ് പ്രതീക്ഷ. 28 വർഷമായി കേരളത്തിന് പുതിയ ലൈനുകൾ ലഭിച്ചിട്ടില്ല. കേരളത്തിൽ നിർമാണം നടക്കുന്ന പദ്ധതികളുടെ കൂട്ടത്തിലാണ് ഇത് റെയിൽവേ റിപ്പോർട്ട് കാർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കുന്ന പദ്ധതികളുൾപ്പെടുന്ന ‘പ്രഗതി’യിൽ ശബരി റെയിൽ പദ്ധതി നേരത്തേ തന്നെയുണ്ട്. 2019-ൽ ശബരി പദ്ധതി മരവിപ്പിച്ചു, എന്നാൽ ഇപ്പോൾ എല്ലാംകൊണ്ടും പദ്ധതിക്ക് അനുകൂലമാണ് ഘടകങ്ങൾ. ഗ്രീൻ സിഗ്നൽ തെളിഞ്ഞാൽ പദ്ധതിപ്രദേശത്തെ ജനങ്ങളുടെ ദുരിതത്തിനും അനിശ്ചിതത്വത്തിനും അറുതിയാകും.
advertisement
Also Read- കേന്ദ്രബജറ്റ് 2023: ബജറ്റ് എന്താണ് എന്ന് ലളിതമായി അറിയാം
ഇത്തവണയെങ്കിയും കേരളത്തിന് എയിംസ് ലഭിക്കുമോ എന്നതാണ് മറ്റൊരു പ്രധാന ചോദ്യം. ഒപ്പം മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ ആധുനികവത്കരണം, സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി, ഡിജിറ്റൽ വത്കരണം തുടങ്ങി പ്രതീക്ഷകൾ നിരവധിയാണ്.
ആരോഗ്യ മേഖലയിൽ നേട്ടങ്ങൾ എണ്ണി പറയുമ്പോഴും ദീർഘകാല ആവശ്യമായ എയിംസ് അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ആരോഗ്യ മേഖലയിലെ ഡിജിറ്റൽ വത്കരണത്തിന് കൂടുതൽ തുക, കൂടുതൽ ഗുണഭോക്താക്കൾക്ക് ആനുകൂല്യം ലഭിക്കും വിധം സമഗ്രമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതി, ഇടത്തരം- ചെറുകിട ആശുപത്രികൾക്ക് കൂടുതൽ ഇളവുകൾ തുടങ്ങി ആരോഗ്യ മേഖലയിലെ പ്രതീക്ഷകൾ നിരവധിയാണ്.
advertisement
Also Read- കേന്ദ്രബജറ്റ് 2023-24: ആകാംക്ഷയോടെ രാജ്യം; അറിയേണ്ട അഞ്ച് കാര്യങ്ങള്‍
കഴിഞ്ഞ ബജറ്റിൽ ആരോഗ്യമേഖലയ്ക്ക് 86,200 കോടി രൂപയാണ് വകയിരുത്തിയത്. ഇക്കുറി അതിൽനിന്ന് വലിയൊരു വർധനതന്നെ മേഖല പ്രതീക്ഷിക്കുന്നുണ്ട്. ആരോഗ്യ മുൻകരുതൽ പരിശോധനകൾക്കുള്ള നികുതിയിളവിന്റെ പരിധി ഉയർത്തണമെന്നും ആവശ്യമുയരുന്നുണ്ട്
ജിഎസ്ടി വരുമാനത്തിലെ വീതം വയ്പ്പ് നിലവിലെ 50:50 അനുപാതത്തിൽ നിന്ന് സംസ്ഥാനത്തിന് കൂടുതൽ നേട്ടം ഉണ്ടാക്കുന്ന വിധത്തിൽ 60:40 ആക്കണമെന്നും കേരളം കരുതുന്നു.വായ്പാ പരിധി കുറച്ച നടപടിയിലും തിരുത്തൽ വേണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. എന്നാൽ ഇക്കാര്യങ്ങളിൽ കേന്ദ്രത്തിൽ നിന്ന് ഇതുവരെയും അനുകൂല സൂചനകൾ
advertisement
ഉണ്ടായിട്ടില്ല.
സ്വപ്ന പദ്ധതികൾ ഒന്നും അനുവദിച്ചില്ലെങ്കിൽ അടിസ്ഥാനപരമായി ലഭിക്കണ്ട പണവും സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങളും കേന്ദ്ര ബജറ്റിൽ അംഗീകരിക്കപ്പെട്ടാൽ തന്നെ അത് സംസ്ഥാനത്തിന് വലിയ ആശ്വാസമാകും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
February 01, 2023 7:51 AM IST