advertisement

'അമ്മായിഅച്ഛനും മരുമകനും പടം വച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമ്പോൾ വസ്തുതകൾ പറയേണ്ടിവരും'; മന്ത്രി റിയാസിനോട് മന്ത്രി മുരളീധരൻ

Last Updated:

'സർക്കാർ പരിപാടികൾ രാഷ്ട്രീയ പരിപാടികൾ ആക്കരുതെന്ന് അഭിപ്രായം ഉണ്ടെങ്കിൽ അത് ആദ്യം ക്ലിഫ് ഹൗസിൽ പോയി പറയട്ടെ'

തിരുവനന്തപുരം: കേന്ദ്രം ഞെരുക്കുന്നു എന്ന് പറയുന്നവർക്ക് മറുപടി പറയുകയാണ് ദേശീയപാത പദ്ധതികളുടെ ഉദ്ഘാടന വേദിയിൽ ചെയ്തതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേന്ദ്ര പദ്ധതികൾ മുഴുവനും തങ്ങളുടെതാണെന്ന് വ്യാജ പ്രചാരണം നടത്തി, ദേശീയ പാതയോരങ്ങളിൽ പോലും അമ്മായി അച്ചനും മരുമകനും പടം വച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമ്പോൾ വസ്തുതകൾ പറയേണ്ടിവരുമെന്നും മുരളീധരൻ പറഞ്ഞു. തനിക്കെതിരായി മന്ത്രി മുഹമ്മദ് റിയാസ് ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പദ്ധതികളുടെ ഉദ്ഘാടനത്തിൽ രാഷ്ട്രീയം പറയരുത് എന്ന് മുഹമ്മദ് റിയാസ് പറയുമ്പോൾ ചിരിയാണ് വരുന്നത്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് കേരളത്തിന്‍റെ വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെ കേന്ദ്ര സർക്കാരിനും തനിക്കും എതിരായി നടത്തിയ പ്രചാരണം മറന്നുപോയോ എന്നും അദ്ദേഹം ചോദിച്ചു. സർക്കാർ പരിപാടികൾ രാഷ്ട്രീയ പരിപാടികൾ ആക്കരുതെന്ന് അഭിപ്രായം ഉണ്ടെങ്കിൽ അത് ആദ്യം ക്ലിഫ് ഹൗസിൽ പോയി പറയട്ടെ എന്നും വി മുരളീധരൻ തുറന്നടിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അമ്മായിഅച്ഛനും മരുമകനും പടം വച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമ്പോൾ വസ്തുതകൾ പറയേണ്ടിവരും'; മന്ത്രി റിയാസിനോട് മന്ത്രി മുരളീധരൻ
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement