കൊച്ചി: മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് അന്തരിച്ചു. 42 വയസായിരുന്നു. കോവിഡാനന്തര ചികിത്സയിലിരിക്കെയാണ് അന്ത്യം. ന്യുമോണിയ ബാധിതനായ അദ്ദേഹം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ രണ്ടിന് ഹൃദയാഘാതത്തെ തുടർന്നാണ് മരണം. പറവൂർ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്.
കോവിഡ് കാലത്ത് റിപ്പോർട്ടിങ്ങില്‍ സജീവ സാന്നിധ്യമായിരുന്നു. കോവിഡിന് പിന്നാലെ ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് രണ്ടാഴ്ചയിലേറെയായി ചികിത്സയിൽ കഴിയുകയായിരുന്നു. 2005ൽ ഇന്ത്യാവിഷനിലൂടെ മാധ്യമപ്രവർത്തനത്തിന് തുടക്കം കുറിച്ചു. 2012 മുതൽ മാതൃഭൂമി ന്യൂസിൽ പ്രവർത്തിച്ചുവരികയാണ്. പറവൂർ കൊടുവഴങ്ങ പാലപ്പുറത്ത് ചന്ദ്രന്റെ മകനാണ്. ഭാര്യ ശ്രീദേവി, മകൻ മഹേശ്വർ.
ശനിയാഴ്ച കേരളത്തിൽ 41,971 പേര്‍ക്ക് കോവിഡ്; 64 മരണംകേരളത്തില്‍ ശനിയാഴ്ച 41,971 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍ 3090, കൊല്ലം 2838, ആലപ്പുഴ 2433, കോട്ടയം 2395, കാസര്‍ഗോഡ് 1749, വയനാട് 1196, പത്തനംതിട്ട 1180, ഇടുക്കി 1053 എന്നിങ്ങനേയാണ് ജില്ലകളിലെ പ്രതിദിന കണക്ക്. 24 മണിക്കൂറിനിടെ 1,48,546 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,69,09,361 സാമ്പിളുകളാണ് പരിശോധിച്ചത്.
Also Read-
ഡി.ആർ.ഡി.ഒ വികസിപ്പിച്ചെടുത്ത മരുന്ന് കോവിഡ് പ്രതിരോധത്തിൽ നിർണായക ചുവടുവയ്പാകുമോ? പ്രവർത്തനം ഇങ്ങനെയുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (8), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 124 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 114 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 64 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5746 ആയി.