പുറത്തു പോകൂ; ഞാൻ അഡ്മിഷൻ തിരക്കിലാണ്: കോളജ് സംഘർഷത്തിനിടെ പ്രിൻസിപ്പലിന്‍റെ പ്രതികരണം
Last Updated:
'എനിക്കിതിനകത്ത് ഇൻവോൾവ് ചെയ്യാൻ പറ്റത്തില്ലായിരുന്നു..
തിരുവനന്തപുരം: കോളജിൽ കത്തിക്കുത്തും സംഘർഷവും അടക്കം നടന്നിട്ടും അഡ്മിഷൻ തിരക്കാണെന്ന് പറഞ്ഞ് മാധ്യമ പ്രവർത്തകരെ പുറത്താക്കി പ്രിന്‍സിപ്പൾ. കോളജ് ക്യാംപസിനുള്ളിൽ ഒരു വിദ്യാർഥിക്ക് കുത്തേൽക്കുകയും രണ്ട് മണിക്കൂറോളം സംഘർഷം നീണ്ടു നിൽക്കുകയും ചെയ്തിരുന്നു. എന്നിട്ടും താന്‍ ഒന്നും അറിഞ്ഞില്ലെന്നായിരുന്നു മാധ്യമപ്രവർത്തകരോട് പ്രിൻസിപ്പൾ കെ.വിശ്വംഭരന്റെ പ്രതികരണം.
'എനിക്കിതിനകത്ത് ഇൻവോൾവ് ചെയ്യാൻ പറ്റത്തില്ലായിരുന്നു.. ഞാൻ അഡ്മിഷൻ തിരക്കിലാണ്.. പിജിയുടെയും യുജിയുടെ അഡ്മിഷൻ ലാസ്റ്റ് ഡേറ്റാണ്.. ഒന്നും അറിഞ്ഞില്ല.. നിങ്ങൾ പുറത്തു പോകണം' എന്നായിരുന്നു വാക്കുകൾ.. വിദ്യാർഥിക്ക് കുത്തേറ്റു എന്ന കാര്യം മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ അത് പിന്നെയുള്ള കാര്യം നിങ്ങളിപ്പോൾ തത്ക്കാലം പുറത്തു പോവുക എന്നദ്ദേഹം ആവർത്തിക്കുകയും ചെയ്തു.
Also Read: യൂണിവേഴ്സിറ്റി കോളജിലെ സംഘർഷം: ആറ് എസ്എഫ്ഐ പ്രവര്‍ത്തകർക്ക് സസ്പെൻഷൻ
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ യൂണിയൻ അംഗങ്ങളും പ്രവര്‍ത്തകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. സംഘർഷത്തിനിടെ മൂന്നാം വർഷ ഡിഗ്രി വിദ്യാര്‍ഥി അഖിലിന് കുത്തേൽക്കുകയും ചെയ്തിരുന്നു.
advertisement
https://www.facebook.com/News18Kerala/videos/386487315315171/
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 13, 2019 11:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുറത്തു പോകൂ; ഞാൻ അഡ്മിഷൻ തിരക്കിലാണ്: കോളജ് സംഘർഷത്തിനിടെ പ്രിൻസിപ്പലിന്‍റെ പ്രതികരണം